തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ പുതിയ ചിത്രം പങ്കുവെച്ച് അഭയ ഹിരൺമയി. അടിക്കുറിപ്പ് പങ്കുവെച്ചു കൊണ്ടാണ് ഗായിക പുതിയ ചിത്രം ഷെയർ ചെയ്തത്. സംഗീതനിശയിൽ നിന്നുള്ള മനോഹര ചിത്രമാണ് ഗായിക പോസ്റ്റ് ചെയ്തത്.

'നന്ദി, നിങ്ങൾ എന്റെ ഇന്നലെ അവിസ്മരണീയമാക്കി. ഈ ഓർമ്മകളെ ഞാൻ എന്നും കാത്തു സൂക്ഷിക്കും' എന്ന് സ്റ്റേജ് ചിത്രം പങ്കിട്ട് അഭയ കുറിച്ചു. ജീവിതത്തിൽ കൂടുതൽ സന്തോഷവും സമാധാനവും ലഭിക്കാൻ വേണ്ടി സ്വയം ആഹ്ലാദിക്കുകയാണെന്നും അഭയ കൂട്ടിച്ചേർത്തു.

ഗായിക സയനോര, നടി ശ്വേത മേനോൻ തുടങ്ങി നിരവധി പേരാണ് അഭയ ഹിരൺമയിയുടെ ചിത്രത്തിനു പ്രതികരണങ്ങളുമായി രംഗത്തെത്തിയത്.

അടുത്തിടെ അഭയ ഹിരൺമയി പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഗായികയുടെ പാട്ട് പോലെ തന്നെ വസ്ത്രധാരണ രീതിക്കും ആരാധകർ ഏറെയാണ്.