ഇടുക്കി: വിവാഹവാഗ്ദാനം നൽകി ലൈംഗിക-സാമ്പത്തിക ചൂഷണം നടത്തിയെന്ന് കാണിച്ച് യുവതി നൽകിയ പരാതിയിൽ പൊലീസുകാരൻ കുടുങ്ങി. സംഭവത്തിൽ കേരള ആംഡ് പൊലീസ് അഞ്ചാം ബറ്റാലിയനിൽ സിവിൽ പൊലീസ് ഓഫീസർ തസ്തികയിൽ ജോലിചെയ്യുന്ന കോട്ടയം കടുത്തുരുത്തി മധുരവേലിൽ അഭിജിത്ത് പ്രകാശിനെതിരെ അടിമാലി പൊലീസ് കേസെടുത്തു.

ഐ പി സി 376,376(2)(എൻ) എന്നീ വകുപ്പുകളാണ് എഫ് ഐ ആറിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. എഫ് ഐ ആറിന്റെ പകർപ്പ് മറുനാടന് ലഭിച്ചിട്ടുണ്ട്. വിവാഹമോചിതയാണെന്നും രണ്ടുകുട്ടികളുടെ മാതാവുമാണെന്നും അറിയിച്ചിട്ടും പിന്മാറാതെ പിന്നാലെ കൂടുകയും വിവാഹം കഴിച്ചില്ലങ്കിൽ ആത്മഹത്യചെയ്യുമെന്നും മറ്റും ഭീഷിണി മുഴക്കുകയും ചെയ്ത സാഹചര്യത്തിൽ, അഭിജിത്തുമായി ഭാര്യ-ഭർത്തൃബന്ധത്തിൽ കഴിയാൻ തയ്യാറാവുകയായിരുന്നെന്നാണ് ഇടുക്കി സ്വദേശിനിയായ യുവതിയുടെ വെളിപ്പെടുത്തൽ.

പരാതി പിൻവലിപ്പിക്കാൻ പലതരത്തിൽ സമ്മർദ്ദമുണ്ടന്നെും ഇതിനകം തനിക്ക് നേരെ വധഭീഷിണിയുമായി ചിലർ എത്തിയെന്നും ഇതുമൂലമുള്ള മാനസീക സമ്മർദ്ദം താങ്ങാൻ കഴിയാത്ത അവസ്ഥയിലാണെന്നും ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചെന്നും യുവതി പറഞ്ഞു. മൊഴിപ്രകാരം കേസെടുത്തെങ്കിലും തുടർനടപകളിൽ പൊലീസ് മെല്ലെപോക്ക് തുടരുകയാണ്്.താനുമായി ബന്ധം തുടരവെ ഇയാൾ മറ്റൊരുയുവതിയെ വിവാഹം കഴിച്ചതായി ബോദ്ധ്യപ്പെട്ടെന്നും തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നെന്നും യുവതി മറുനാടനോട് വ്യക്തമാക്കി. അടുപ്പമുണ്ടായിരുന്ന സമയത്ത് ഒരുമിച്ച് കഴിഞ്ഞ ദിവസങ്ങളിൽ സാധാരണ സ്ത്രീകൾക്ക് സഹിക്കാൻ കഴിയുന്നതിനപ്പുറമുള്ള ലൈംഗിക അതിക്രമമാണ് തനിക്ക് നേരിടേണ്ടിവന്നതെന്നും അവശയായപ്പോൾ സ്നേഹം കൊണ്ടല്ലെ എന്നും പറഞ്ഞാണ് ഇയാൾ ആശ്വസിപ്പിച്ചിരുന്നതെന്നും യുവതി പറയുന്നു.

മൂവാറ്റുപുഴ പുഴക്കരക്കാവ് ക്ഷേത്രത്തിൽ വച്ച് സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തിൽ താലികെട്ടിയെന്നും ചടങ്ങിനുശേഷം സുഹൃത്തുക്കളെ ഒഴിവാക്കി,തന്നെ ക്ഷേത്രത്തിന് സമീപം പാർക്കുചെയയ്തിരുന്ന കാറിൽക്കയറ്റിയെന്നും ലൈംഗകീക ബന്ധത്തിനുശേഷമാണ് കാറിൽ നിന്നും പുറത്തിറങ്ങാൻ സമ്മതിച്ചതെന്നും യുവതി പറയുന്നു.പിന്നീടുള്ള കൂടിച്ചേരലുകളിൽ ഇയാൾ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്ന് ബോദ്ധ്യപ്പെട്ടെന്നും ആദ്യവിവാഹ ബന്ധം തകർന്നശേഷം ജീവിതത്തിൽ താങ്ങും തണലുമായി എത്തിയ ആളല്ലെ എന്നുകരുതി താൻ എല്ലാം സഹിക്കുകയായിരുന്നെന്നുമാണ് യുവതി വിശദീകരിക്കുന്നത്. അഭിത്തുമായുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചും തുടർന്ന് തനിയക്ക് നേരിടേണ്ടി വന്ന ദുരിതകാലത്തെക്കുറിച്ചും യുവതി മറുനടനോട് മനസ്സുതുറന്നു.

സ്‌കൂളിൽ കൂടെ പഠിച്ചിരുന്നു. പിന്നീട് ഒരു വിവരവും ഇല്ലായിരുന്നു.ഏതാണ്ട് 4 വർഷം മുമ്പ് സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു പരിചയം പുതുക്കൽ. തുടർന്ന് നല്ല സൗഹൃദത്തിലായി. മദ്യപാനിയായ ഭർത്താവിൽ നിന്നും നിരന്തരം മർദ്ദനവും മാനസീക പീഡനങ്ങളും അനുഭവിക്കുന്ന സമയത്ത് അഭിജിത്ത് ആശ്വാസവാക്കുകളുമായി അടുത്തുകൂടുകയായിരുന്നു. പൊരുത്തപ്പെട്ടുപോകാൻ കഴിയാതായതോടെ വിവാഹ ബന്ധം വേർപിരിയാൻ തീരുമാനിച്ചു. ഈ വിവരം അറിഞ്ഞപ്പോൾ അഭിജിത്ത് കൂടുതൽ അടുപ്പം കാണിക്കാൻ തുടങ്ങി. ബന്ധം മറ്റൊരുരീതിയിലേയ്ക്ക് മാറുകയാണെന്നുകണ്ടപ്പോൾ രണ്ടുകുട്ടികളുടെ മാതാവാണെന്നും രണ്ടുമതവിഭാഗത്തിൽപ്പെട്ടവരാണെന്നും വീട്ടുകാരറിഞ്ഞാൽ പ്രശ്നമാവുമെന്നെല്ലാം പറഞ്ഞ് പിന്മാറാൻ ശ്രമിച്ചു.

ഇതൊന്നും പ്രശ്നമല്ലന്നും സാവധാനം വീട്ടുകാരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി വിവാഹം കഴിക്കാമെന്നും ജീവിതകാലം മുഴുവൻ ഒപ്പമുണ്ടാവുമെന്നുമായിരുന്നു ഇക്കാര്യത്തിൽ അഭിജിത്തിന്റെ പ്രതികരണം. പിന്നീട് ചാറ്റിംഗിലൂടെയും വീഡിയോ കോളിലൂടെയുമെല്ലാം അഭിജിത്ത് ഇത് പലവട്ടം ആവർത്തിച്ചു. തുടർന്നാണ് ഇയാളുമൊത്ത് ജീവിക്കാമെന്ന് മനസ്സിൽ ഉറപ്പിച്ചത്. നഗ്‌നത കാണണമെന്ന് വീഡിയോ കോളിലെത്തി അഭിജിത്ത് പലപ്പോഴും ആവശ്യപ്പെടുമായിരുന്നു. വിവാഹം കഴിക്കാൻ പോകുന്ന ആളാണല്ലോ എന്നു കരുതി ചിലപ്പോഴൊക്കെ ഇയാളുടെ ആവശ്യം അംഗീകരിക്കുകയും ചെയ്തു.

വിവാഹത്തെക്കുറിച്ച് പറയുമ്പോൾ പലതും പറഞ്ഞ് നീട്ടുക്കൊണ്ടുപോകാനായിരുന്നു അയാളുടെ ശ്രമം. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലന്ന് വ്യക്തമാക്കിയപ്പോൾ മൂവാറ്റുപുഴ പുഴക്കരകാവിൽ എത്തിച്ച് കഴുത്തിൽ താലി ചാർത്തി. സുഹൃത്തുക്കളായ ഏതാനും പേരുടെ സാന്നിദ്ധ്യത്തിലായിരുന്നു തലികെട്ടൽ. ചടങ്ങുകഴിഞ്ഞ് സുഹൃത്തുക്കളെ ഒഴിവാക്കിയ ശേഷം ഇയാൾ എന്നെയുംകൂട്ടി ക്ഷേത്രത്തിനു സമീപം പാർക്കുചെയ്തിരുന്ന കാറിൽ കയറി.ലൈംഗകീക ബന്ധത്തിനുശേഷമാണ് കാറിൽ നിന്നും പുറത്തിറങ്ങാൻ സമ്മതിച്ചത്.സ്നേഹക്കൂടുതൽ കൊണ്ടായിരിക്കും ഇത്തരത്തിൽ പെരുമാറിയതെന്നാണ് തോന്നിയത്.

പിന്നീട് കാണമെന്നും പറഞ്ഞ് പലസ്ഥലങ്ങളിലേയ്ക്കും വിളിപ്പിച്ചിട്ടുണ്ട്. കുമരകത്ത് ഹൗസ്ബോട്ടിലും വാഗമണ്ണിൽ റിസോർട്ടിലും എറണാകുളത്ത് ഹോട്ടൽ മുറിയിലും ഇയാൾക്കൊപ്പം താമസിച്ചിട്ടുണ്ട്. അമ്മയും മക്കളും ഇല്ലാത്തപ്പോൾ ഇയാൾ വീട്ടിലും എത്തിയിട്ടുണ്ട്.
ഇത്തരം കൂടിച്ചേരലുകളിൽ പോൺ വീഡിയോകളെപ്പോലും വെല്ലുന്ന പ്രകടമാണ് കാമസംതൃപ്തിക്കായി ഇയാൾ കാട്ടിക്കൂട്ടിയത്.ഇതുമൂലം രഹസ്യഭാഗങ്ങളിൽ പരിക്ക് പറ്റി രക്തംപൊടിഞ്ഞാലും ഇയാൾ പിന്മാറാൻ ഒരുക്കമായിരുന്നില്ല. നിന്നോടുള്ള സ്നേഹം കൊണ്ടല്ലെ. എന്നും പറഞ്ഞാണ് ഇയാൾ സമാധാനിപ്പിച്ചിരുന്നത്. ശരിയായിരുക്കുമെന്ന് ഞാനും വിശ്വസിച്ചു.

ഇങ്ങിനെ ഏതാനും മാസങ്ങൾ പിന്നിട്ടപ്പോൾ വീട്ടുകാർ മറ്റൊരുവിവാഹം കഴിക്കുന്ന കാര്യത്തിൽ നിർബന്ധിക്കുകയാണെന്നും അത് നടന്നാലും എന്നെ കൈവിടില്ലന്നും പറഞ്ഞു. അന്വേഷിച്ചപ്പോൾ വിവാഹ ഒരുക്കങ്ങൾ നടക്കുന്നതായും അറിഞ്ഞു. ഇതെത്തുടർന്ന് വിശ്വാസ വഞ്ചന കാണിച്ചെന്നും വിവാഹ വാഗ്ധാനം നടത്തി ലൈംഗിക ചൂഷണം നടത്തിയെന്നും കാണിച്ച് പൊലീസിൽ പരാതി നൽകി.
പിന്നാലെ പരാതി ഒത്തുതീർപ്പാക്കണമെന്നും ഇല്ലെങ്കിൽ അയാൾക്ക് ജോലി നഷ്ടമാവുമെന്നും ചൂണ്ടിക്കാട്ടി ഇയാളുടെ സുഹൃത്തുക്കളെന്ന് പരിചയപ്പെടുത്തി മുഹമ്മദ് ഹാഷീം,സുധി എന്നിവരും സഹോദരൻ എന്ന് പരിചയപ്പെടുത്തിയ ഷബിനും വീട്ടിൽ കാണാനെത്തി. ആലോചനയിലുള്ള വിവാഹത്തിൽ നിന്നും അഭിജിത്ത് പിന്മാറുമെന്നും നിയമപരമായി വിവാഹബന്ധം വേർപെടുത്തിയ ശേഷം എന്നെ വിവാഹം കഴിക്കാമെന്നും അമ്മയ്ക്ക് ഉറപ്പുനൽകി.

ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികളുമായി മുന്നോട്ടുപോയില്ല. ഇതിനിടയിലാണ് ഇയാൾ മറ്റൊരുപെൺകുട്ടിയെ വിവാഹം കഴിച്ചതായി അറിഞ്ഞത്. വഞ്ചിക്കപ്പെട്ടു എന്നുമനസ്സിലായതോടെയാണ് വീണ്ടും പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയിൽ മൊഴിപ്രകാരം കേസെടുത്തെങ്കിലും അഭിജിത്തിനെതിരെ കൂടുതൽ നടപടികളുമായി മുന്നോട്ടുപോകാൻ പൊലീസ് തയ്യാറായിട്ടില്ല. ഇതിനടയിൽ സമ്മർദ്ദം ചെലത്തി കേസ് പിൻവലിപ്പിക്കുന്നതിനും നീക്കം നടക്കുന്നുണ്ട്. പിതാവ് നേരത്തെ മരണമടഞ്ഞിരുന്നു. ഇപ്പോൾ മാതാവിനോടും കുട്ടികളോടുമൊപ്പമാണ് താമസം. ആരും സഹായിക്കാനില്ലാത്ത അവസ്ഥയാണ്. ഇതിനിടയിലാണ് വധഭീഷിണി ഉണ്ടായിട്ടുള്ളത്. താങ്ങാൻ പറ്റാത്തത്ര മനസീക പീഡനമാണ് അനുഭവിച്ചുകൊണ്ടിരിയിക്കുന്നത്.ആത്മഹത്യചെയ്താലോ എന്നുപോലും ചിന്തിച്ചുതുടങ്ങി.

മരിച്ചുകഴിയുമ്പോൾ ഹാഷ് ടാഗും കണ്ണീർപ്പൂക്കളുമായി സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നതിൽ അർത്ഥമില്ല. ജീവിച്ചിരിക്കുമ്പോൾ നീതി ലഭ്യമാക്കുന്നതിലാണ് സാമൂഹിക ഇടപെടൽ ഉണ്ടാവേണ്ടത്.ഇതിനായി നീതി പീഡങ്ങളും കരുണകാണിക്കണം-യുവതി വാക്കുകൾ ചുരുക്കി.