- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാഴ്‌ച്ച മുമ്പ് അജ്മാനിൽ നിന്ന് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് സൗദി അതിർത്തിയിൽ; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ; മരണമടഞ്ഞത് പത്തനംതിട്ട സ്വദേശി
അജ്മാനിൽ നിന്ന് രണ്ടാഴ്‌ച്ച മുമ്പു കാണാതായ മലയാളി യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ സൗദി അതിർത്തിയിൽ കണ്ടെത്തി. പത്തനംതിട്ട കുളത്തൂർ വിമുക്തഭടൻ വള്ളിയമ്മാവിൽ ഗോപാലകൃഷ്ണന്റെ മകൻ അഭിലാഷിനെയാണ്(32)ണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം അഞ്ചാംതീയതി മുതലാണ് അഭിലാഷിനെ കാണാതായതിനെ തുടർന്ന നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം സൗദി അത
അജ്മാനിൽ നിന്ന് രണ്ടാഴ്‌ച്ച മുമ്പു കാണാതായ മലയാളി യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ സൗദി അതിർത്തിയിൽ കണ്ടെത്തി. പത്തനംതിട്ട കുളത്തൂർ വിമുക്തഭടൻ വള്ളിയമ്മാവിൽ ഗോപാലകൃഷ്ണന്റെ മകൻ അഭിലാഷിനെയാണ്(32)ണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ മാസം അഞ്ചാംതീയതി മുതലാണ് അഭിലാഷിനെ കാണാതായതിനെ തുടർന്ന നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം സൗദി അതിർത്തിയിലെ കടൽത്തീരത്തുനിന്നാണ് മൃതദേഹം കണ്ടെത്തുകയായിരുന്നു.അഭിലാഷിനെ കാണാനില്ലെന്ന വിവരം അജ്മാനിലെ ഇന്ത്യൻ എംബസിയിൽ ബന്ധുക്കൾ അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞത്. അജ്മാനിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
വിവിധ കരാർ പണികൾ ഏറ്റെടുത്തു നടത്തുകയായിരുന്നു അഭിലാഷ്. തങ്ങളെ അവസാനം വിളിച്ചപ്പോഴും സംഭാഷണത്തിൽ അസ്വാഭാവികതയൊന്നുമുണ്ടായിരുന്നില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു.