- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിമന്യുവിന്റെ ശരീരത്തിൽ കൊടുവാൾ കയറ്റിയെ പരമദുഷ്ടനെ ഒടുവിൽ പൊലീസ് തിരിച്ചറിഞ്ഞു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട വിദ്യാർത്ഥിയെ കുത്തിയവരും പൊലീസ് വലയിൽ; പന്തളത്തെ ബംഗ്ലാവിൽ സുരക്ഷയിൽ കഴിയവേ പുറത്ത് ചാടിച്ചത് പെരുവെള്ളം; വെള്ളത്തിൽ കുടുങ്ങിയവർ പരവേശത്തിൽ പരസ്പരം ബന്ധപ്പെട്ടത് കുരുക്കായി; ഏത് നിമിഷവും അറസ്റ്റിന് സാധ്യത
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർത്ഥി എം. അഭിമന്യുവിനെ അതിക്രൂരമായി കുത്തിക്കൊന്ന കൊലയാളിയെ വെളിച്ചത്തു കൊണ്ടു വന്നതും പ്രളയ ജലം. മഴ വെള്ളപാച്ചിലിനിടെ അഭിമന്യുവിനെ കൊന്നയാളെ പൊലീസ് തിരിച്ചറിഞ്ഞു. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത മറ്റു നാലു പ്രതികൾക്കൊപ്പം പന്തളത്തെ ഒറ്റപ്പെട്ട വീട്ടിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ പുറത്തു ചാടിച്ചതു വെള്ളപ്പൊക്കം ആയിരുന്നു. കൊലയാളി സംസ്ഥാനത്തിനകത്തു തന്നെയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഉടൻ അറസ്റ്റ് ചെയ്‌തേയ്ക്കും. പ്രളയത്തിൽ പല സ്ഥലങ്ങളിൽ അകപ്പെട്ട പ്രതികൾ അതിനു ശേഷം ഫോണിൽ പരസ്പരം ബന്ധപ്പെടാൻ ശ്രമിച്ചതാണു ഇവരെക്കുറിച്ചുള്ള സൂചന നൽകിയത്. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന നെട്ടൂർ സ്വദേശി അബ്ദുൽ നാസറാണു ഒടുവിൽ പിടിയിലായത്. പ്രളയത്തെ തുടർന്ന് ഇവർ ചിന്നിച്ചിതറിയത് അന്വേഷണത്തിൽ പൊലീസിനു സഹായകരമായി. അബ്ദുൾ നാസറിൽ നിന്നാണ് കുത്തിയ ആളെ കുറിച്ച് വിവരം കിട്ടിയത്. ഇവരെല്ലാം പന്തളത്തെ ബംഗ്ലാവിൽ ഒളിച്ചു കഴിയുകയായിരുന്നു. ഇവിടേയും വെള്ളം കയറി. അതിനിടെ അഭിമന്യുവിനൊപ്പം അക്രമിക്കപ്പെട
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർത്ഥി എം. അഭിമന്യുവിനെ അതിക്രൂരമായി കുത്തിക്കൊന്ന കൊലയാളിയെ വെളിച്ചത്തു കൊണ്ടു വന്നതും പ്രളയ ജലം. മഴ വെള്ളപാച്ചിലിനിടെ അഭിമന്യുവിനെ കൊന്നയാളെ പൊലീസ് തിരിച്ചറിഞ്ഞു. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത മറ്റു നാലു പ്രതികൾക്കൊപ്പം പന്തളത്തെ ഒറ്റപ്പെട്ട വീട്ടിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ പുറത്തു ചാടിച്ചതു വെള്ളപ്പൊക്കം ആയിരുന്നു. കൊലയാളി സംസ്ഥാനത്തിനകത്തു തന്നെയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഉടൻ അറസ്റ്റ് ചെയ്‌തേയ്ക്കും.
പ്രളയത്തിൽ പല സ്ഥലങ്ങളിൽ അകപ്പെട്ട പ്രതികൾ അതിനു ശേഷം ഫോണിൽ പരസ്പരം ബന്ധപ്പെടാൻ ശ്രമിച്ചതാണു ഇവരെക്കുറിച്ചുള്ള സൂചന നൽകിയത്. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന നെട്ടൂർ സ്വദേശി അബ്ദുൽ നാസറാണു ഒടുവിൽ പിടിയിലായത്. പ്രളയത്തെ തുടർന്ന് ഇവർ ചിന്നിച്ചിതറിയത് അന്വേഷണത്തിൽ പൊലീസിനു സഹായകരമായി. അബ്ദുൾ നാസറിൽ നിന്നാണ് കുത്തിയ ആളെ കുറിച്ച് വിവരം കിട്ടിയത്. ഇവരെല്ലാം പന്തളത്തെ ബംഗ്ലാവിൽ ഒളിച്ചു കഴിയുകയായിരുന്നു. ഇവിടേയും വെള്ളം കയറി. അതിനിടെ അഭിമന്യുവിനൊപ്പം അക്രമിക്കപ്പെട്ട വിദ്യാർത്ഥി അർജുൻ കൃഷ്ണയെ കുത്തിയ പ്രതിയെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ ഉടൻ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കും.
പന്തളത്തെ വെള്ളപ്പൊക്കത്തെ തുടർന്ന് തമിഴ്‌നാട്ടിൽ ഒളിവിലായിരുന്ന അബ്ദുൾ നാസർ നാട്ടിലേക്കുവരുംവഴി അങ്കമാലിക്കും ആലുവയ്ക്കും ഇടയിൽവച്ചാണ് പിടിയിലായത്. ഇയാൾ നാട്ടിലേക്കു വരുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് യാത്രാമധ്യേ എറണാകുളം എസിപി കെ ലാൽജിയുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത നെട്ടൂർസംഘത്തിലെ പ്രധാനിയാണിയാൾ. ഒളിവിൽ കഴിയുന്ന മറ്റു ചില പ്രതികളെക്കുറിച്ചുള്ള വിവരം ഇയാളിൽനിന്ന് ലഭിച്ചതായാണ് സൂചന. അതുകൊണ്ട് തന്നെ ബാക്കിയുള്ളവരും ഉടൻ കുടുങ്ങുമെന്നാണ് സൂചന.
പരുക്കേറ്റ വിദ്യാർത്ഥിയെ മുറിവേൽപ്പിച്ചത് നേരത്തേ അറസ്റ്റിലായ പ്രതി സനീഷാണെന്നാണു പൊലീസിനു ലഭിച്ച വിവരം. മൂന്ന് അക്രമികളാണു മാരകായുധങ്ങൾ കൈവശം കരുതിയിരുന്നത്. കൊല നടത്തിയശേഷം കേരളം വിട്ട ഇവർ പലപ്പോഴായാണു പന്തളത്തെ ഒളിത്താവളത്തിൽ എത്തിയത്. ഒരു മാസത്തിലേറെ ഇവർ ഇവിടെ തങ്ങിയിരുന്നു. അഭിമന്യുവിന്റെ കൊലയാളിയടക്കം കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത എട്ടു പേരെയാണ് ഇനി പിടികൂടാനുള്ളത്. കേസിലെ മുഖ്യസാക്ഷികളായ ആറുപേരും ഇവരെ ചിത്രങ്ങളിൽ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത 16 പ്രതികളുടെയും വിവരങ്ങൾ പൊലീസിനു ലഭിച്ചു. ഇതിൽ എട്ടു പേർ അറസ്റ്റിലായി.
ഇവരിൽ ഉൾപ്പെട്ട ആദിൽ ബിൻ സലിം, ഫറൂഖ് അമാനി, റിയാസ് ഹുസൈൻ എന്നിവർ അറസ്റ്റിലായതിനു 90 ദിവസം കഴിയും മുൻപ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് അസി. കമ്മിഷണർ എസ്.ടി. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ നീക്കം. ജൂലൈ മൂന്നിനാണ് ഇവരെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായവർക്ക് ജാമ്യം കിട്ടാതിരിക്കാനാണ് ഇത്. കുറ്റകൃത്യത്തിൽ നേരിട്ടും അല്ലാതെയും പങ്കെടുത്ത 26 പ്രതികളാണു പൊലീസിന്റെ പട്ടികയിലുള്ളത്.
ജൂലൈ രണ്ടിന് പുലർച്ചെ ഒന്നരയോടെയാണ് മാരകായുധങ്ങളുമായി എത്തിയ എസ്ഡിപിഐ- പോപ്പുലർ ഫ്രണ്ട് അക്രമിസംഘം അഭിമന്യുവിനെയും അർജുനെയും വിനീതിനെയും കുത്തിവീഴ്‌ത്തിയത്. അർജുനും വിനീതും രക്ഷപ്പെട്ടെങ്കിലും അഭിമന്യു മരണത്തിനു കീഴടങ്ങി. അഭിമന്യുവിനെ കൊലപെടുത്തിയതാരെന്ന് പൊലീസ് വ്യക്തമാക്കുന്നില്ല. അഭിമന്യു വധക്കേസിൽ മുഖ്യ പ്രതിയെന്ന് പൊലിസ് പറഞ്ഞിരുന്ന ക്യാമ്പസ് ഫ്രണ്ട് നേതാവ് മുഹമ്മദ് റിഫയ്ക്ക് സംഭവം ആസൂത്രണം ചെയ്തതിൽ മുഖ്യ പങ്കുണ്ടെന്നാണ് പൊലീസ് സമർപ്പിച്ച് റിമാൻഡ് റിപ്പോർട്ടിൽപറയുന്നത്.
ഗൂഢാലോചനയിൽ പങ്കെടുത്ത പ്രതി കൃത്യം നിർവഹിച്ച മറ്റ് പ്രതികളെ രക്ഷപെടാൻ സഹായിച്ചു. മുഹമ്മദ് റിഫയെ കേസിൽ 26-ാം പ്രതിയാക്കിയാണ് ചേർത്തിട്ടുള്ളത്. നിലവിൽ 26 പേരെയാണ് പ്രതി പട്ടികയിൽ ചേർത്തിട്ടുള്ളത്. 6ാം പ്രതി സനീഷാണ് കത്തിയുമായി എത്തിയതെങ്കിലും അഭിമന്യുവിനെയും അർജ്ജുനയും കുത്തിയതാരെണന്ന് പൊലീസ് വ്യക്തതമാക്കുന്നില്ല.