തിരുവനന്തപുരം: അഭിനവും ആൻസിയും സ്‌കൂൾ മീറ്റിലെ വേഗമേറിയ താരങ്ങൾ. സംസ്ഥാന സ്‌കൂൾ മീറ്റിലെ ഗ്ലാമർ ഇനമായ സീനിയർ 100 മീറ്ററിൽ ആൺകുട്ടികളിൽ അഭിനവിനും , പെൺകുട്ടികളുടെ വിഭാഗത്തില് ആന്‌സി സോജനുമാണ് സ്വർണം നോടിയത്. 10.97 സെക്കൻഡിലാണ് തിരുവനന്തപുരം സായ് വിദ്യാർത്ഥിയായ അഭിനവ് സ്വർണം നേടിയത്. തൃശ്ശൂർ നാട്ടിക ഫിഷറീസ് സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് ആൻസി സോജൻ.