- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൃത്തൃ-നൃത്യരൂപങ്ങൾ അരങ്ങേറി; അഭിരാമി നൃത്തകേന്ദ്രത്തിന്റെ സന്ധ്യവർണ്ണാഭമായി
സിഡ്നി: കലാപരമായ സമന്വയത്തിലൂടെ വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിചേരുന്നവർക്ക് കൂടുതൽ അടുക്കുവാനും അറിയുവാനും കഴിമെന്നും, അതിലൂടെ സഹോദര്യത്തിലധിഷ്ടിതമായ ഒരു സമൂഹത്തിന്റെ വളർച്ചയുണ്ടാവുമെന്നും പെന്റിത്ത് കൗൺസിലർ ട്രിസാ ഹിച്ചിൻസൺ പറഞ്ഞു. അഭിരാമി നടന കേന്ദ്രത്തിന്റെ മൂന്നാമത് വാർഷികത്തിനോട് അനുബന്ധിച്ച് നടന്ന നൃത്തസന്ധ്യ ഉദ്ഘാടനം ചെയ്തു. സംസാരിക്കകയായിരുന്നു ട്രിസ്യാ ഹിച്ചിൻസൺ. വിവിധ രാജ്യക്കാരുൾപ്പെടെ നൂറുകണക്കിനു മലയാളികൾ നിറഞ്ഞ സദസ്സിനു മുമ്പിൽ ഭാരതീയ സംസ്‌ക്കാരത്തിന്റെ കലാപരമായ പാരമ്പര്യത്തിനെ ഉയർത്തിക്കാട്ടുന്ന ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം തുടങ്ങിയ ശാസ്ത്രീയ-നൃത്തരൂപങ്ങൾ അവതരിപ്പിക്കപ്പെട്ടു. വളരെക്കാലത്തെ പരിശീലനത്തിനു ശേഷം അവതരിപ്പിക്കപ്പെട്ട ഈ നൃത്തന്യത്യങ്ങളെ നിറഞ്ഞ കൈയടിയോടെ സദസ്സ് ഏറ്റുവാങ്ങുകയായിരുന്നു.എയ്ഞ്ചൽ ജീനു, യോഗലശ്രീ നന്ദമൂരി, ജിയാന ബാസ്റ്റിയയൻ, ഫർമാൻ ഓഹിലോൺ, സിംദ നിഷാനി എന്നിവർ ചേർന്നവതരിപ്പിച്ച പുഷ്പാജ്ഞലിയോടെയാണ് നൃത്തസന്ധ്യക്ക് തുടക്കമായത്. ശാസ്ത്രീയ നൃത്തചുവടു
സിഡ്നി: കലാപരമായ സമന്വയത്തിലൂടെ വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിചേരുന്നവർക്ക് കൂടുതൽ അടുക്കുവാനും അറിയുവാനും കഴിമെന്നും, അതിലൂടെ സഹോദര്യത്തിലധിഷ്ടിതമായ ഒരു സമൂഹത്തിന്റെ വളർച്ചയുണ്ടാവുമെന്നും പെന്റിത്ത് കൗൺസിലർ ട്രിസാ ഹിച്ചിൻസൺ പറഞ്ഞു. അഭിരാമി നടന കേന്ദ്രത്തിന്റെ മൂന്നാമത് വാർഷികത്തിനോട് അനുബന്ധിച്ച് നടന്ന നൃത്തസന്ധ്യ ഉദ്ഘാടനം ചെയ്തു. സംസാരിക്കകയായിരുന്നു ട്രിസ്യാ ഹിച്ചിൻസൺ.
വിവിധ രാജ്യക്കാരുൾപ്പെടെ നൂറുകണക്കിനു മലയാളികൾ നിറഞ്ഞ സദസ്സിനു മുമ്പിൽ ഭാരതീയ സംസ്‌ക്കാരത്തിന്റെ കലാപരമായ പാരമ്പര്യത്തിനെ ഉയർത്തിക്കാട്ടുന്ന ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം തുടങ്ങിയ ശാസ്ത്രീയ-നൃത്തരൂപങ്ങൾ അവതരിപ്പിക്കപ്പെട്ടു. വളരെക്കാലത്തെ പരിശീലനത്തിനു ശേഷം അവതരിപ്പിക്കപ്പെട്ട ഈ നൃത്തന്യത്യങ്ങളെ നിറഞ്ഞ കൈയടിയോടെ സദസ്സ് ഏറ്റുവാങ്ങുകയായിരുന്നു.
എയ്ഞ്ചൽ ജീനു, യോഗലശ്രീ നന്ദമൂരി, ജിയാന ബാസ്റ്റിയയൻ, ഫർമാൻ ഓഹിലോൺ, സിംദ നിഷാനി എന്നിവർ ചേർന്നവതരിപ്പിച്ച പുഷ്പാജ്ഞലിയോടെയാണ് നൃത്തസന്ധ്യക്ക് തുടക്കമായത്. ശാസ്ത്രീയ നൃത്തചുവടുകളോടെ ഡോമിന അഗസ്റ്റിയൻ അവതരിപ്പി തില്ലാന അതീവ ശ്രദ്ധ നേടി.
ശാസ്ത്രീയവും അർദ്ധ ശാസ്ത്രീയവുമായ നിരവധി നൃത്തരൂപങ്ങളിലൂടെ ആൻലിൻ ജസീറ, മോഘൻ മാത്യു, ഐറീൻ ജിൻസ് , ജസീറ മുരളിധരൻ, ലക്ഷ്മി സുജിത്ത്, സ്വപ്ന ജോമോൻ, നീലിമ മേനകത്ത്, ആനറ്റ് സിജോ, എയ്ഞ്ചലാ നേരി ജോബി, അന്ന മേരി തോമസ്, ഒലീവിയാ ചാണ്ടി, അന്ന മേരി ജോബി, മിഷാ ജിതിൻ, മോണിക്ക മരിയ, ജിയാമ ബാസ്റ്റിയൻ, എമ് ജിനു, ജയ്മി ജോസ്, അഷ്ലിൻ ബിജു, അലീന അലക്സ് എന്നിവർ അരങ്ങുണർത്തി.
നൃത്തഗുരു മീരജോയിയെ വണങ്ങി മംഗളം ചൊല്ലി സമാപിച്ച പരിപാടി , ഭാരത സംസ്‌കാരത്തിന്റെ ആഴവും ചാരുതയും വിദേശരാജ്യങ്ങളിലും നിലനിറുത്താനും മറ്റു സംസ്‌കാരങ്ങൾക്കു മുമ്പിൽ പ്രകടിപ്പിക്കാനുള്ള അവസാരമായി മലയാളികൾ കാണുന്നു. അതിനുള്ള ഉത്തമഉദാഹരണമായി അഭിരാമി നൃത്തകേന്ദ്രത്തിന്റെ നൃത്തസന്ധ്യ.