- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമൽഹാസൻ അഭിരാമി ബന്ധം വീണ്ടും ചർച്ചയാക്കി തമിഴ് മാധ്യമങ്ങൾ; ഇരുവരും വിവാഹിതരാകാൻ ഒരുങ്ങുന്നതായും റിപ്പോർട്ട്; പ്രചരിക്കുന്നത് കിംവദന്തിയെന്ന് കമലുമായി അടുത്ത വൃത്തങ്ങൾ; അഭിരാമി ഭർത്താവുമൊത്ത് അമേരിക്കയിൽ
കമൽഹസൻ ഗൗതമി ബന്ധം അവസാനിച്ചതോടെ തമിഴ് മാധ്യമങ്ങളിൽ നിറയുന്ന പേരാണ് അഭിരാമിയുടേത്. കമലിന്റെയും ഗൗതമിയുടെയും 13 വർഷം നീണ്ട ബന്ധം അവസാനിക്കാൻ കാരണം അഭിരാമിയാണെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ട്. ഇപ്പോഴിതാ വീണ്ടും കമൽഹാസനും അഭിരമായും വിവാഹം കഴിക്കാനൊരുങ്ങുന്നതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്്. എന്നാൽപ്രചരിക്കുന്ന വാർത്ത വെറും കിംവദന്തിയാണെന്നാണ് കമലുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. ഈ വാർത്ത തീർത്തും അടിസ്ഥാന രഹിതമാണെന്നാണ് റിപ്പോർട്ടുകൾ. അഭിരാമി വിഷയത്തോട് പ്രതികരിച്ചിട്ടില്ല.വിവാഹത്തോടെ അഭിനയ ജീവിതത്തിന് വിരാമമിട്ട അഭിരാമി കഴിഞ്ഞ വർഷം സിനിമയിലേക്ക് തിരിച്ചെത്തുകയായിരുന്നു. പിന്നീട് മലയാളം ടെലിവിഷൻ പരിപാടിയിലും അഭിരാമി സജീവമായിരുന്നു. ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ അഭിരാമി 1999ൽ പുറത്തിറങ്ങിയ പത്രം, ഞങ്ങൾ സന്തുഷ്ടരാണ് എന്നി സിനിമകളിലൂടെയാണ് സജീവമായത്. പിന്നീട് മോഹൻലാലിന്റെ നായികയായി ശ്രദ്ധ എന്ന ചിത്രത്തിലും അഭിനയിച്ചു. 2004ലാണ് തമിഴിൽ കമലിനൊപ്പം വീരുമാണ്ടിയിൽ അഭിനയിക്കുന്
കമൽഹസൻ ഗൗതമി ബന്ധം അവസാനിച്ചതോടെ തമിഴ് മാധ്യമങ്ങളിൽ നിറയുന്ന പേരാണ് അഭിരാമിയുടേത്. കമലിന്റെയും ഗൗതമിയുടെയും 13 വർഷം നീണ്ട ബന്ധം അവസാനിക്കാൻ കാരണം അഭിരാമിയാണെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ട്. ഇപ്പോഴിതാ വീണ്ടും കമൽഹാസനും അഭിരമായും വിവാഹം കഴിക്കാനൊരുങ്ങുന്നതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്്.
എന്നാൽപ്രചരിക്കുന്ന വാർത്ത വെറും കിംവദന്തിയാണെന്നാണ് കമലുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. ഈ വാർത്ത തീർത്തും അടിസ്ഥാന രഹിതമാണെന്നാണ് റിപ്പോർട്ടുകൾ. അഭിരാമി വിഷയത്തോട് പ്രതികരിച്ചിട്ടില്ല.വിവാഹത്തോടെ അഭിനയ ജീവിതത്തിന് വിരാമമിട്ട അഭിരാമി കഴിഞ്ഞ വർഷം സിനിമയിലേക്ക് തിരിച്ചെത്തുകയായിരുന്നു. പിന്നീട് മലയാളം ടെലിവിഷൻ പരിപാടിയിലും അഭിരാമി സജീവമായിരുന്നു.
ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ അഭിരാമി 1999ൽ പുറത്തിറങ്ങിയ പത്രം, ഞങ്ങൾ സന്തുഷ്ടരാണ് എന്നി സിനിമകളിലൂടെയാണ് സജീവമായത്. പിന്നീട് മോഹൻലാലിന്റെ നായികയായി ശ്രദ്ധ എന്ന ചിത്രത്തിലും അഭിനയിച്ചു. 2004ലാണ് തമിഴിൽ കമലിനൊപ്പം വീരുമാണ്ടിയിൽ അഭിനയിക്കുന്നത്. വീരുമാണ്ടി മികച്ച പ്രേക്ഷകപ്രീതി നേടിയ ചലച്ചിത്രമാണ്.
2009 ലാണ് അഭിരാമിയും രാഹുൽ പവനനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു അഭിരാമി 2014 ൽ അപ്പോത്തിക്കരി എന്ന ചിത്രത്തിലൂടെ മടങ്ങി വന്നത്.