ങ്ങനെ ആസിഫലി അഭിരാമിയുടെ കൈയുടെ ചൂട് ശരിക്കുമറിഞ്ഞു! ഞെട്ടാൻ വരട്ടേ, ആസിഫലിയുടെ കൈയിലിരുപ്പിന് ഒരു തല്ലിന്റെ കുറവുണ്ട് എന്ന് പറയാനും വരട്ടേ..! ആസിഫ് കുസൃതിക്കാരനാണെങ്കലും പാവമാണ് കേട്ടോ! പിന്നെ അഭിരാമിയെ തല്ലിയത് എന്തിനാണെന്നല്ലേ..? ക്യാമറയ്ക്ക് മുമ്പിലാണ് ആസിഫലിയെ അഭിരാമി തല്ലിയത്. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിന് വേണ്ടിയാണ് ആസിഫിനെ അഭിരാമി തല്ലിയത്.

ചിത്രത്തിൽ വളരെ കർക്കശക്കാരിയായ ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് അഭിരാമിക്ക്. ആസിഫ് ആകട്ടേ വനിത പൊലീസ് സ്‌റ്റേഷനിലെ ഏക പൊലീസ് ഉദ്യോഗസ്ഥൻ. അതും െ്രെഡവർ. പോരേ പൂരം. ആസിഫിന്റെ കഥാപാത്രത്തെ അഭിരാമി വല്ലാതെ ദ്രോഹിക്കുന്നുണ്ടത്രേ. ചിത്രത്തിന് വേണ്ടി തനിക്ക് ആസിഫിനെ തല്ലേണ്ടി വന്നിട്ടുണ്ടെന്നാണ് അഭിരാമി പറയുന്നത്.

ആസിഫിന്റെ കഥാപാത്രത്തെ ആവശ്യത്തിനും അനാവശ്യത്തിനും ചീത്ത വിളിക്കുകയും തല്ലുകയും ചെയ്യുന്ന വേഷമാണ് അഭിരാമിയുടേത്. അരുന്ധതി എന്നാണ് കഥാപാത്രത്തിന്റെ പേര്.