തിമൂന്ന് വർഷ വർഷത്തെ ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിച്ച് ഗൗതമി കമൽഹാസനുമായി വേർപിരിഞ്ഞതിനിടയിൽ നടി അഭിരാമിയെന്ന് തമിഴ് മാദ്ധ്യമങ്ങൾ. കമലും അഭിരാമിയും വൈകാതെ വിവാഹിതരാകുമെന്നാണ് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

എന്നാൽ ഈ വാർത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. വാർത്ത ശുദ്ധ അസംബന്ധ മാണെന്നാണ് കമലിന്റെ അടുത്ത സുഹൃത്തുക്കൾ പറയുന്നത്.കമൽഹാസനൊപ്പം അഭിരാമി അഭിനയിച്ച വീരുമാണ്ടിയിലെ ചൂടൻ രംഗങ്ങൾ ഏറെ ചർച്ചയായിരുന്നു. 2004-ലാണ് വീരുമാണ്ടി ഇറങ്ങിയത്. കമലും അഭിരാമിയും ആദ്യമായി ഒന്നിച്ചതും ഈ ചിത്രത്തിൽ തന്നെയായിരുന്നു.

അന്നുമുതൽ ഇരുവരും ഗോസിപ്പ് കോളങ്ങളുടെ സജീവ ചർച്ചയായിരുന്നു. എന്നാൽ, വിവാഹശേഷം അഭിരാമി സിനിമയിൽ നിന്ന് വിട്ടുനിന്നു. പിന്നീട് ഏറെക്കാലത്തിനു ശേഷം തിരിച്ചെത്തിയത് അപ്പോത്തിക്കിരി എന്ന മലയാളം ചിത്രത്തിലായിരുന്നു. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുന്ന കമൽ ചിത്രത്തിൽ നായിക അഭിരാമിയാണെന്നാണ് ആദ്യ സൂചനകൾ.

വിവാഹത്തിൽ വിശ്വസിക്കാത്ത കമലിന്റെ മൂന്നാമത്തെ ജീവിത പങ്കാളിയാണ് ഗൗതമി. ആദ്യം നർത്തകി വാണി ഗണപതിയുമായി ഒന്നിച്ചെങ്കിലും പത്തു വർഷത്തെ ജീവിതത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. പിന്നീട് നടി സരിഗയായിരുന്നു കമലിന്റെ പങ്കാളി. ശ്രുതിയും അക്ഷരയും ഇവരുടെ മക്കളാണ്. 2003ലാണ് ഗൗതമിയുമൊത്ത് ജീവിതം തുടങ്ങിയത്.

അഭിരാമി വിവാഹിതയാണ്. 2009 ലാണ് അഭിരാമിയും രാഹുൽ പവനനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന അഭിരാമി ഇപ്പോൾ സിനിമയിൽ സജീവമാകാനൊരുങ്ങുകയയാണ്. താൻ വീണ്ടും അഭിനയിക്കാൻ തുടങ്ങിയതിന്റെ കാരണക്കാരൻ സാക്ഷാൽ ഉലകനായകൻ കമൽഹാസനാണെന്ന് അഭിരാമി വ്യക്തമാക്കിയിരുന്നു.

കമൽ സാറുമായി നല്ലൊരു സൗഹൃദമുണ്ടായതുകൊണ്ട് 'വിശ്വരൂപ'ത്തിന്റെ ഒന്നാംഭാഗത്തിൽ ഞാനാണ് ഡബ്ബ് ചെയ്തത്. വിശ്വരൂപത്തിന്റെ രണ്ടാംഭാഗത്തിലും ഡബ്ബ് ചെയ്യാൻ കമൽസാറ് എന്നെ വിളിച്ചു. യഥാർത്ഥത്തിൽ വിശ്വരൂപത്തിന്റെ രണ്ടാംഭാഗമാണ് സിനിമയിൽ അഭിനയിക്കണമെന്ന മോഹം മനസിലുണ്ടാക്കിയത്െന്നും അഭിരാമി പറഞ്ഞിരുന്നു.