- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിമ്മിക്കി കമ്മിലിനോടുള്ള ആരാധന വ്യക്തമാക്കി ബോളിവുഡ് താരം അഭിഷേക് ബച്ചനും; ലോകമെമ്പാടും തരംഗം തീർത്ത ഗാനത്തോട് വല്ലാത്ത അഭിനിവേശമെന്ന് നടന്റെ ട്വീറ്റ്; തന്റെ തല കണ്ടാൽ പിന്നെല്ലാം ഹിറ്റെന്ന മറുപടിയുമായി ജൂഡ് ആന്റണിയും
മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ നായകനായി എത്തിയ വെളിപാടിന്റെ പുസ്തകത്തിലെ സൂപ്പർഹിറ്റ് ഗാനം ആണ് ജിമിക്കി കമ്മൽ, ജിമിക്കി കമ്മൽ ഡാൻസ് കേരളത്തിൽ മാത്രമല്ല ലോകമെമ്പാടും തംരഗം തീർത്തിരുന്നു. ആദ്യം മലയാളികൾ ചുവടുവച്ച് ഗാനത്തിന് മറുനാട്ടുകാരും ചുവടുവച്ചതോടെ സോഷ്യൽമീഡിയയിൽ ഗാനം വൈറലായി മാറുകയായിരുന്നു. ഇപ്പോഴിതാ ഗാനത്തിൽ ബോളിവുഡിൽ നിന്നും ഒരു ആരാധകൻ. ബോളിവുഡിലെ മിന്നും താരം അഭിഷേക് ബച്ചനാണ് ജിമിക്കി കമ്മൽ ഗാനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ജിമിക്കി കമ്മൽ കേട്ടിട്ട് മതി വരുന്നില്ല, പാട്ടിനോട് വല്ലാത്ത അഭിനിവേശം''- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.ഒപ്പം, ജിമിക്കിയുടെ യൂട്യൂബ് ലിങ്കും അഭിഷേക് ബച്ചൻ ഷെയർ ചെയ്തിട്ടുണ്ട്. അഭിപ്രായത്തോട് യോജിപ്പ് പ്രക.ടമാക്കി ധാരാളംപേർ ട്വീറ്റിന് റിപ്ലൈ നൽകിയും, റീട്വീറ്റ്‌ചെയ്തും രംഗത്തുണ്ട്... അഭിഷേകിന്റെ ട്വീറ്റ് വന്നതിന് പിന്നാലെ സംഗീത സംവിധായകൻ ഷാൻ റഹ്മാൻ ഇത് ഫേയ്‌സ്ബുക്കിൽ ഇട്ടിരുന്നു. ഇതിന് താഴെയായി ജൂഡ് ആന്റണി കുറിച്ച് കമന്റും സോഷ്യൽമീഡിയയിൽ ഹിറ്റായിരിക്കുകയാണ്
മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ നായകനായി എത്തിയ വെളിപാടിന്റെ പുസ്തകത്തിലെ സൂപ്പർഹിറ്റ് ഗാനം ആണ് ജിമിക്കി കമ്മൽ, ജിമിക്കി കമ്മൽ ഡാൻസ് കേരളത്തിൽ മാത്രമല്ല ലോകമെമ്പാടും തംരഗം തീർത്തിരുന്നു. ആദ്യം മലയാളികൾ ചുവടുവച്ച് ഗാനത്തിന് മറുനാട്ടുകാരും ചുവടുവച്ചതോടെ സോഷ്യൽമീഡിയയിൽ ഗാനം വൈറലായി മാറുകയായിരുന്നു. ഇപ്പോഴിതാ ഗാനത്തിൽ ബോളിവുഡിൽ നിന്നും ഒരു ആരാധകൻ. ബോളിവുഡിലെ മിന്നും താരം അഭിഷേക് ബച്ചനാണ് ജിമിക്കി കമ്മൽ ഗാനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
ജിമിക്കി കമ്മൽ കേട്ടിട്ട് മതി വരുന്നില്ല, പാട്ടിനോട് വല്ലാത്ത അഭിനിവേശം''- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.ഒപ്പം, ജിമിക്കിയുടെ യൂട്യൂബ് ലിങ്കും അഭിഷേക് ബച്ചൻ ഷെയർ ചെയ്തിട്ടുണ്ട്. അഭിപ്രായത്തോട് യോജിപ്പ് പ്രക.ടമാക്കി ധാരാളംപേർ ട്വീറ്റിന് റിപ്ലൈ നൽകിയും, റീട്വീറ്റ്‌ചെയ്തും രംഗത്തുണ്ട്...
അഭിഷേകിന്റെ ട്വീറ്റ് വന്നതിന് പിന്നാലെ സംഗീത സംവിധായകൻ ഷാൻ റഹ്മാൻ ഇത് ഫേയ്‌സ്ബുക്കിൽ ഇട്ടിരുന്നു. ഇതിന് താഴെയായി ജൂഡ് ആന്റണി കുറിച്ച് കമന്റും സോഷ്യൽമീഡിയയിൽ ഹിറ്റായിരിക്കുകയാണ്. എന്റെ തല കണ്ടാൽ പിന്നെല്ലാം ഹിറ്റാണെന്നാണ് ജൂഡ് കുറിച്ചത്
മോഹൻലാൽ നായകനായ വെളിപാടിന്റെ പുസ്തകത്തിലെ ഈ ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേർന്നാണ്. യൂടൂബിൽ മാത്രം 52മില്യൺ ആളുകളാണ് ഈഗാനംകണ്ടത്. അദ്ധ്യാപികമാരും വിദ്യാർത്ഥികളും ചേർന്നുള്ള ഗാനത്തിന്റെ നൃത്താവിഷ്‌കാരം ലക്ഷക്കണക്കിന് പേരാണ് കണ്ടത്.