- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറോ മലബാർ വിശ്വാസ തീഷ്ണത മറ്റുള്ളവർക്ക് പകർന്നുകൊടുക്കണം - മാർ കോൾറിഡ്ജ്
ബ്രിസ്‌ബേൻ: സീറോ മലബാർ കത്തോലിക്കാ വിശ്വാസികൾ ദൈവദാനമായി കിട്ടിയ മാർത്തോമ്മാ വിശ്വാസ തീഷ്ണത മറ്റുള്ളവരിലേക്കിറങ്ങിച്ചെന്ന് പകർന്നു കൊടുക്കാൻ ബ്രിസ്‌ബേൻ രൂപതാ അദ്ധ്യക്ഷൻ മാർ മാർക്ക് കോൾറിഡ്ജ് ആഹ്വാനം ചെയ്തു. മാൻസ്ഫീൽഡ് സ്റ്റേറ്റ് ഹൈസ്‌ക്കൂൾ ഹാളിൽ നടന്നു വന്ന അഭിഷേകാഗ്നി കൺവെൻഷനിൽ സമാപന ആശീർവാദം നൽകി പ്രസംഗിക്കുകയായിരുന്നു
ബ്രിസ്‌ബേൻ: സീറോ മലബാർ കത്തോലിക്കാ വിശ്വാസികൾ ദൈവദാനമായി കിട്ടിയ മാർത്തോമ്മാ വിശ്വാസ തീഷ്ണത മറ്റുള്ളവരിലേക്കിറങ്ങിച്ചെന്ന് പകർന്നു കൊടുക്കാൻ ബ്രിസ്‌ബേൻ രൂപതാ അദ്ധ്യക്ഷൻ മാർ മാർക്ക് കോൾറിഡ്ജ് ആഹ്വാനം ചെയ്തു. മാൻസ്ഫീൽഡ് സ്റ്റേറ്റ് ഹൈസ്‌ക്കൂൾ ഹാളിൽ നടന്നു വന്ന അഭിഷേകാഗ്നി കൺവെൻഷനിൽ സമാപന ആശീർവാദം നൽകി പ്രസംഗിക്കുകയായിരുന്നു മാർ കോൾറിഡ്ജ്.
സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിലും സംഘവും നയിച്ച നോമ്പുകാല കൺവെൺഷനിൽ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. സീറോ മലബാർ സഭ ക്യൂൻസ്‌ലാന്റ് ചാപ്ലിൻ ഫാ. പീറ്റർ കാവുമ്പുറം സ്വാഗതം പറഞ്ഞു. അഭിഷേകാഗ്നി കൺവെൺഷൻ വൻ വിജയമാക്കി തീർത്തതിന് സീറോ മലബാർ ക്യൂൻസ്‌ലാന്റ് റീജിയൻ സെന്റർ കമ്മറ്റി സെക്രട്ടറി ജോളി കരുമത്തി എല്ലാവർക്കും നന്ദി പറഞ്ഞു.
Next Story