- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗളൂരു അഭിഷേകാഗ്നി കൺവൻഷൻ മാർച്ച് 12ന്
ബംഗളൂരു: മാണ്ഡ്യ രൂപതയുടെ ആഭിമുഖ്യത്തിൽ അഭിഷേകാഗ്നി കൺവൻഷൻ മാർച്ച് 12 മുതൽ 16 വരെ ധർമാരാം ക്രൈസ്റ്റ് സ്കൂൾ മൈതാനത്ത് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി എട്ടുവരെ നടക്കുന്ന കൺവൻഷന് അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിയിൽ നേതൃത്വം നല്കും. മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ ഉദ്ഘാടനം ചെയ്യും. മാർ റാഫ
ബംഗളൂരു: മാണ്ഡ്യ രൂപതയുടെ ആഭിമുഖ്യത്തിൽ അഭിഷേകാഗ്നി കൺവൻഷൻ മാർച്ച് 12 മുതൽ 16 വരെ ധർമാരാം ക്രൈസ്റ്റ് സ്കൂൾ മൈതാനത്ത് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി എട്ടുവരെ നടക്കുന്ന കൺവൻഷന് അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിയിൽ നേതൃത്വം നല്കും. മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ ഉദ്ഘാടനം ചെയ്യും. മാർ റാഫേൽ തട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തും.
മാണ്ഡ്യ രൂപത വികാരി ജനറാൾ റവ.ഡോ. മാത്യു കോയിക്കര സിഎംഐ നേതൃത്വം നല്കും. ഫൊറോനാ വികാരിമാരായ റവ.ഡോ. തോമസ് കല്ലുകളം സിഎംഐ, ഫാ. ജോർജ് പേട്ടയിൽ, ഫാ. റോയി വട്ടക്കുന്നേൽ, കൺവൻഷൻ ഡയറക്ടർ ഫാ. ജോർജ് മൈലാടൂർ, ജനറൽ കൺവീനർ കെ.പി. ചാക്കപ്പൻ തുടങ്ങിയവർ വിവിധ കമ്മിറ്റികളുടെ നേതൃത്വം വഹിക്കും. വിദ്യാർത്ഥികൾക്ക് അവരുടെ പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനും സങ്കീർണമായ പ്രശ്നങ്ങളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നതിനും പ്രത്യേക ശുശ്രൂഷ കൺവൻഷനിൽ ഉണ്ടായിരിക്കും. കൺവൻഷൻ ക്രമീകരണ ശുശ്രൂഷകൾക്കും സാമ്പത്തിക സംഭാവനകൾ നല്കുന്നതിനും ബന്ധപ്പെടേണ്ട നമ്പർ: 9448953810, 9538115155.