ഒഹിയോ: ദൈവ വചനത്തിന്റെ അഗ്നി അഭിഷേകമായി മനുഷ്യമനസുകളിലേക്ക് പകർന്നു നൽകി ദൈവമഹത്വം ഏവർക്കും അനുഭവവേദ്യമാക്കി തീർക്കുന്ന ആത്മീയ നിറവിന്റെ വചനപ്രഘോഷകൻ റവ.ഫാ. സേവ്യർഖാൻ വട്ടായിൽ (സെഹിയോൻ ധ്യാനകേന്ദ്രം, അട്ടപ്പാടി) നയിക്കുന്ന അഭിഷേകാഗ്നി ധ്യാനം ഓഗസ്റ്റ് 13 മുതൽ 16 വരെ (താമസിച്ചുള്ള ധ്യാനം) ഒഹായോയിലെ കൊളംബസിൽ വച്ചു നടത്തുന്നു.

നാലു ദിവസത്തെ ധ്യാനശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത് അത്ഭുതകരമായ ആത്മീയ ശക്തിയാൽ അഭിഷേകം ചെയ്യപ്പെട്ട ഈ കാലഘട്ടത്തിന്റെ പ്രവാചകനായ റവ.ഫാ. സേവ്യർ ഖാൻ വട്ടായിലും, ദൈവ വരപ്രസാദങ്ങളാൽ നിറയ്ക്കപ്പെട്ട റവ.ഫാ. സോജി ഓലിക്കലും, പ്രാർത്ഥനാരൂപിയാൽ നയിക്കപ്പെടുന്ന സെഹിയോൻ ധ്യാനകേന്ദ്ര ശുശ്രൂഷാ ടീമുമാണ്.

ഓഗസ്റ്റ് 13-ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന ധ്യാനവും വചനശുശ്രൂഷയും 15-ന് ഞായറാഴ്ച ഒരുമണിക്ക് സമാപിക്കും. താമസിച്ചുള്ള അഭിഷേകാഗ്നി ധ്യാനം ക്രമീകരിച്ചിരിക്കുന്നത് ഷെറാട്ടൺ ഹോട്ടൽ, കോളംബസ് ക്യാപിറ്റോൾ സ്‌ക്വയർ, 75 ഈസ്റ്റ് സ്റ്റേറ്റ് സ്ട്രീറ്റ് കൊളംബസ്, ഒഹായോ 43215 -ൽ വച്ചാണ്.

മുതിർന്നവർക്ക് മലയാളത്തിലും, ചെറുപ്പക്കാർക്കും യുവജനങ്ങൾക്കും കുട്ടികൾക്കും ഇതേസമയം ഇംഗ്ലീഷിലും ധ്യാനം നടക്കും. ദിവസവും ജപമാലയോടെ ആരംഭിക്കുന്ന ഈ ധ്യാനത്തിൽ ദിവ്യബലി, കുമ്പസാരം, സ്പിരിച്വൽ ഷെയറിങ്, വചനശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന എന്നിവ പരിശുദ്ധാത്മാവിനാൽ ന.യിക്കപ്പെടുന്ന ഈ ധ്യാനത്തിൽ നിന്നു ലഭിക്കും.

ഷിക്കാഗോ രൂപത കുടുംബ നവീകരണ വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന 2015-ൽ നടക്കുന്ന ഈ ധ്യാനം ഏവർക്കും വലിയ ആത്മീയ ഉണർവ്വും ചൈതന്യവും പ്രദാനം ചെയ്യുമെന്ന് കൊളംബസ് സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് മിഷൻ വികാരി ഫാ. ജോ പാച്ചേരി സി.എം.ഐ അറിയിച്ചു. ധ്യാനത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ജോസഫ് തോമസ് (രജിസ്‌ട്രേഷൻ) 614 619 8447, ഷീംഷാ മനോജ് (രജിസ്‌ട്രേഷൻ) 614 787 1401, ജിൽസൺ ജോസഫ് (ട്രസ്റ്റി) 614 517 2810, റോയി ജോൺ (ട്രസ്റ്റി) 956 832 2676. വെബ്: www.sehionusa.org  ജോയി കുറ്റിയാനി (സെഹിയോൻ യു.എസ്.എ മീഡിയ) അറിയിച്ചതാണിത്.