- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അഭിഷേകാഗ്നി- 2015' 28, 29, 30 തിയതികളിൽ ലിമിറിക്കിൽ; കുട്ടികൾക്ക് പ്രത്യേക ധ്യാനം; ഒരുക്കങ്ങൾ പൂർത്തിയായി
ലിമറിക്ക്: സീറോ മലബാർ സഭ ലിമറിക്ക് അയർലണ്ടിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ധ്യാനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ആത്മീയ ജീവിതത്തിൽ അഭിഷേകത്തിന്റെ അഗ്നി ജ്വലിപ്പിക്കുന്ന റവ. ഫാ. സേവ്യർ ഖാൻ വട്ടായിലിന്റെ നേതൃത്വത്തിൽ അട്ടപ്പാടി സെഹിയോൻ ടീം നയിക്കുന്ന അഭിഷേകാഗ്നി ധ്യാനം ലിമറിക്കിലെ പാട്രിക്ക്‌സ് വെല്ലിലുള്ള റ
ലിമറിക്ക്: സീറോ മലബാർ സഭ ലിമറിക്ക് അയർലണ്ടിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ധ്യാനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ആത്മീയ ജീവിതത്തിൽ അഭിഷേകത്തിന്റെ അഗ്നി ജ്വലിപ്പിക്കുന്ന റവ. ഫാ. സേവ്യർ ഖാൻ വട്ടായിലിന്റെ നേതൃത്വത്തിൽ അട്ടപ്പാടി സെഹിയോൻ ടീം നയിക്കുന്ന അഭിഷേകാഗ്നി ധ്യാനം ലിമറിക്കിലെ പാട്രിക്ക്‌സ് വെല്ലിലുള്ള റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തിൽ വച്ച് 28 മുതൽ 30 വരെയാണ് നടത്തുക. രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെയാണ് ധ്യാന സമയം.
മുൻവർഷങ്ങളിൽ നടത്തപ്പെട്ടത് പോലെ ഈ വർഷവും കുട്ടികൾക്കായ് പ്രത്യേക ധ്യാനവും, മുതിർന്നവർക്കായുള്ള കൗൺസിലിങ്ങും യുക്കെയിലെ സെഹിയോൻ ടീമിന്റെ നേതൃത്വത്തിൽ ഉണ്ടായിരിക്കുന്നതാണ്. എല്ലാ ദിവസങ്ങളിലും കുമ്പസാരത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ മൂന്ന് ദിവസങ്ങളിലുമുള്ള ധ്യാനത്തിന് സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകുന്നതായിരിക്കും. ഇതിനായ് പ്രത്യേക കമ്മിറ്റികൾ കൺവീനർമാരുടെ നേതൃത്വത്തിൽ പ്രവൃത്തിച്ച് വരുന്നു. ലിറ്റർജി : ജോജോ ദേവസി, ഫുഡ് & അക്കോമഡേഷൻ: റോബിൻ ജോസഫ്, കുട്ടികളുടെ ധ്യാനം : മോനച്ചൻ നാരകത്തറ, ഹൗസ്‌കീപിങ് : മേരി യാക്കോബ്, ഫിനാൻസ് : പോമി മാത്യു, പി. ആർ. ഓ. : ജോമാൻ ജോസഫ്. ഫസ്റ്റ് എയ്ഡ് : മിനി ബിജു, സെക്ക്യൂരിറ്റി ഇൻ ചാർജ് : അനിൽ ആന്റണി
സീറോ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്റർ റവ. മോൺ. ആന്റണി പെരുമായൻ വി. കുർബാന മദ്ധ്യേ ധ്യാനം ഔദ്യോധികമായി ഉത്ഘാടനം ചെയ്യുന്നതും, 29-ാം തിയതി ശനിയാഴ്ച ലിമറിക്ക് രൂപത ബിഷപ്പ് മോസ്റ്റ് റവ. ഡോ. ബ്രണ്ടൻ ലീഹി സന്ദേശവും ആശീർവാദവും നൽകുന്നതുമാണ്. ഈ ധ്യാനത്തിലേക്ക് ഏവരുടെയും പ്രാർത്ഥനയും സഹകരണവും സീറോ മലബാർ സഭ ലിമറിക്ക് അഭ്യർത്ഥിക്കുന്നു. തദവസരത്തിൽ വചനപ്രഘോഷണത്തിലും രോഗശാന്തി ശുശ്രൂഷയിലും പങ്കുകൊണ്ട് ആത്മാഭിഷേകവും ജീവിതനവീകരണവും നേടുവാൻ ഏവരേയും പ്രാർത്ഥനാപൂർവ്വം ക്ഷണിക്കുകയും ഈ ധ്യാനത്തിന്റെ വിജയത്തിനായ് എല്ലാ ദിവസങ്ങളിലും നിങ്ങളുടെ പ്രാർത്ഥന അഭ്യർത്ഥിക്കുകയും ചെയ്യുന്നതായി സീറോ മലബാർ സഭ ലീമെറിക്ക് പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ഫ്രാൻസീസ് നീലൻകാവിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ജോമോൻ ജോസഫ് (ജനറൽ കൺവീനർ /കൈക്കാരൻ) 087 91 91 532, 089 44 61 284 ജോജോ ദേവസി (കൈക്കാരൻ) 087 76 20 925
Venue
Limerick Racecourse,
Greenmount Park,
Ptarickswell,
Co. Limerick,
http://www.limerickraces.ie/
GPS: N 52.59045 W 008.69632