- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സണ്ണി ജോർജ്ജിനോട് ഏറ്റുമുട്ടാൻ ഡെറിക് അബ്രഹാം 16 ന് എത്തും; നീരാളിക്ക് പിന്നാലെ അബ്രഹാമിന്റെ സന്തതികളുടെ റിലീസ് തീയതിയും പ്രഖ്യാപിച്ചു; മമ്മൂട്ടിയുടെ കലിപ്പ് ലുക്കിലുള്ള പുതിയ പോസ്റ്ററും പുറത്ത്
മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രം അബ്രഹാമിന്റെ സന്തതികളുടെ റിലീസ് തീയ്യതി തീരുമാനിച്ചു. മോഹൻലാലിന്റെ നീരാളി, ജയസൂര്യയുടെ ഞാൻ മേരിക്കുട്ടി, സൽമാൻ ഖാന്റെ റേസ് 3 എന്നീ ചിത്രങ്ങൾ പുറത്തിറങ്ങുന്ന വാരം തന്നെയാണ് മമ്മൂട്ടി ചിത്രവും തീയേറ്ററുകളിലെത്തുക. മോഹൻലാൽ, ജയസൂര്യ, സൽമാൻഖാൻ ചിത്രങ്ങൾ ജൂൺ 15നാണ് തീയേറ്ററുകളിൽ എത്തുന്നതെങ്കിൽ അബ്രഹാമിന്റെ സന്തതികൾ അതിന് തൊട്ടുപിറ്റേദിവസം, അതായത് ജൂൺ 16നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഡെറിക് അബ്രഹാം എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിലെ മേക്കോവർ പുറത്തുവന്ന പോസ്റ്ററുകളിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറ്റവും പുതിയതായി പുറത്ത് വിട്ട പോസ്റ്ററും ആദ്യ പോസ്റ്ററുകൾ എന്ന പോലെ കലിപ്പ് ലുക്കിൽ തന്നെയാണ് മെഗാതാരം പ്രത്യക്ഷപ്പെടുന്നത്. ദി ഗ്രേറ്റ് ഫാദറിന്റെ സംവിധായകൻ ഹനീഫ് അദേനിയാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. കനിഹയാണ് നായിക. പുതുമുഖം മെറിന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, രൺജി പണിക്കർ, കല
മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രം അബ്രഹാമിന്റെ സന്തതികളുടെ റിലീസ് തീയ്യതി തീരുമാനിച്ചു. മോഹൻലാലിന്റെ നീരാളി, ജയസൂര്യയുടെ ഞാൻ മേരിക്കുട്ടി, സൽമാൻ ഖാന്റെ റേസ് 3 എന്നീ ചിത്രങ്ങൾ പുറത്തിറങ്ങുന്ന വാരം തന്നെയാണ് മമ്മൂട്ടി ചിത്രവും തീയേറ്ററുകളിലെത്തുക.
മോഹൻലാൽ, ജയസൂര്യ, സൽമാൻഖാൻ ചിത്രങ്ങൾ ജൂൺ 15നാണ് തീയേറ്ററുകളിൽ എത്തുന്നതെങ്കിൽ അബ്രഹാമിന്റെ സന്തതികൾ അതിന് തൊട്ടുപിറ്റേദിവസം, അതായത് ജൂൺ 16നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്.
ഡെറിക് അബ്രഹാം എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിലെ മേക്കോവർ പുറത്തുവന്ന പോസ്റ്ററുകളിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറ്റവും പുതിയതായി പുറത്ത് വിട്ട പോസ്റ്ററും ആദ്യ പോസ്റ്ററുകൾ എന്ന പോലെ കലിപ്പ് ലുക്കിൽ തന്നെയാണ് മെഗാതാരം പ്രത്യക്ഷപ്പെടുന്നത്.
ദി ഗ്രേറ്റ് ഫാദറിന്റെ സംവിധായകൻ ഹനീഫ് അദേനിയാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. കനിഹയാണ് നായിക. പുതുമുഖം മെറിന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, രൺജി പണിക്കർ, കലാഭവൻ ഷാജോൺ, സുരേഷ്‌കൃഷ്ണ, മഖ്ബൂൽ സൽമാൻ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഗോപി സുന്ദറാണ് സംഗീതം പകർന്നിരിക്കുന്നത്. ഛായാഗ്രഹണം ആൽബി. എഡിറ്റിങ് മഹേഷ് നാരായണൻ. ഗുഡ് വിൽ എന്റർടെയ്ന്മെന്റിന്റെ ബാനറിൽ ജോബി ജോർജ്ജണ് നിർമ്മാണം.