- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കസബ നിർമ്മാതാവ് ജോബി ജോർജ് ചിത്രത്തിൽ നായകനായി മമ്മൂട്ടി വീണ്ടുമെത്തുന്നു; അബ്രഹാമിന്റെ സന്തതികളിൽ നടൻ പൊലീസ് ഓഫീസറുടെ വേഷത്തിൽ തന്നെ; ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തിറങ്ങി
കസബ എന്ന ചിത്രത്തെ ചൊല്ലിയുള്ള വിവാദങ്ങൾ തുടരുന്നതിനിടെ മമ്മൂട്ടിയും നിർമ്മാതാവ് ജോബി ജോർജ്ജും ഒന്നിക്കുന്ന മറ്റൊരു ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. വീണ്ടും പൊലീസ് ഓഫീസറായി എത്തുന്ന ചിത്രം അബ്രഹാമിന്റെ സന്തതികൾ ടൈറ്റിൽ ടീസർ വീഡിയോ പുറത്തിറങ്ങി. ഇരുപത് വർഷം സംവിധാന സഹായിയായി നിന്ന ശേഷം ഷാജി പാടൂർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായ ഹനീഫ് അദേനി ആണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത്. ഗുഡ്വിൽ എന്റർടെയ്ന്മെന്റിന്റെ ബാനറിൽ കസബയുടെ നിർമ്മാതാവായ ജോബി ജോർജും, ടി.എൽ ജോർജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. റഫീക് അഹമ്മദിന്റതാണ് വരികൾ. കനിഹ, കലാഭവൻ ഷാജോൺ, രഞ്ജി പണിക്കർ, സിദ്ദിഖ് എന്നിവരും ചിത്രത്തിൽ ഉണ്ട്.ചിത്രം ജനുവരിയിൽ എറണാകുളത്തുവെച്ച് ഷൂട്ടിങ് ആരംഭിക്കും. ചിത്രം വിഷു റിലീസായി എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ ജോബി ജോർജ് നിർമ്മിച്ച മമ്മൂട്ടി ചിത്രം കസബയെ പാർവ്വതി വ
കസബ എന്ന ചിത്രത്തെ ചൊല്ലിയുള്ള വിവാദങ്ങൾ തുടരുന്നതിനിടെ മമ്മൂട്ടിയും നിർമ്മാതാവ് ജോബി ജോർജ്ജും ഒന്നിക്കുന്ന മറ്റൊരു ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. വീണ്ടും പൊലീസ് ഓഫീസറായി എത്തുന്ന ചിത്രം അബ്രഹാമിന്റെ സന്തതികൾ ടൈറ്റിൽ ടീസർ വീഡിയോ പുറത്തിറങ്ങി. ഇരുപത് വർഷം സംവിധാന സഹായിയായി നിന്ന ശേഷം ഷാജി പാടൂർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായ ഹനീഫ് അദേനി ആണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത്. ഗുഡ്വിൽ എന്റർടെയ്ന്മെന്റിന്റെ ബാനറിൽ കസബയുടെ നിർമ്മാതാവായ ജോബി ജോർജും, ടി.എൽ ജോർജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. റഫീക് അഹമ്മദിന്റതാണ് വരികൾ. കനിഹ, കലാഭവൻ ഷാജോൺ, രഞ്ജി പണിക്കർ, സിദ്ദിഖ് എന്നിവരും ചിത്രത്തിൽ ഉണ്ട്.ചിത്രം ജനുവരിയിൽ എറണാകുളത്തുവെച്ച് ഷൂട്ടിങ് ആരംഭിക്കും. ചിത്രം വിഷു റിലീസായി എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ ജോബി ജോർജ് നിർമ്മിച്ച മമ്മൂട്ടി ചിത്രം കസബയെ പാർവ്വതി വിമർശിച്ചതിന്റെ പേരിൽ ഉടലെടുത്ത വിവാദങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇതിന്റെ പിന്നാലെ പാർവതിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച കേസിൽ അറസ്റ്റിലായ വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെ പിന്തുണച്ച് ജോബി ജോർജ് രംഗത്തെത്തിയതും വാർത്തയായിരുന്നു. പ്രിന്റോയ്ക്ക് ഉയർന്ന ജോലി വാഗ്ദാനം ചെയ്താണ് ജോബി പിന്തുണ അറിയിച്ചത്.