അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹാൻഡ് ബാഗുകൾക്കായി പുതിയ പരിശോധനാ സംവിധാനം നിലവിൽ വന്നു. ടെർമിനൽ മൂന്നിലാണ് പുതിയ സംവിധാനം നിലവിൽ വന്നിരിക്കുന്നത്. യാത്രക്കാരുടെ വർധനയെത്തുടർന്നുള്ള തിരക്ക് പരിഹരിക്കുകയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

ഹാൻഡ് ബാഗുകൾ സ്‌കാനറിലേക്ക് കയറ്റിവിടുന്നതിനായി ഉപയോഗിക്കുന്ന ട്രേ വളരെ പെട്ടന്നുതന്നെ അടുത്ത യാത്രക്കാരനിലേക്ക് എത്തുന്ന സംവിധാനമാണിത്.

സാധാരണ ബാഗേജുകൾ; സ്‌കാനിങ് നടത്തുന്നതിന്റെ നാലിരട്ടി വേഗം പുതിയ സംവിധാനത്തിനുണ്ട്. പരിശോധനകൾക്ക് ശേഷം വസ്തുക്കൾ തിരിച്ചെടുക്കാനും വീണ്ടും ക്രമീകരിക്കാനുമായി പ്രത്യേകയിടങ്ങളുമുണ്ട്. സംശായാസ്പദമായ ട്രേകൾക്കായി പ്രത്യേകമായി ക്രമീകരിച്ച ഭാഗം വിമാനത്താവളത്തിന്റെ പ്രത്യകതയാണ്.