സീറോ മലബാർ സഭയുടെ ഏക യുവജന സംഘടനയായ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അബുദാബി ഘടകം വാർഷിക ഔട്ടിങ്ങ് സംഘടിപ്പിച്ചു. അൽ റഹബ പാർക്കിൽ വച്ച് വെള്ളിയാഴ്ച രാവിലെ മുതൽ നടത്തിയ ഔട്ടിങ്ങിൽ കുട്ടികളും കുടുംബങ്ങളും യുവജനങ്ങളും വളരെ താൽപര്യപൂർവ്വം പങ്കെടുത്തു

ക്വിസ് മത്സരം , വടം വലി , ചാക്കിൽ ചാട്ടം , ബലൂൺ പൊട്ടിക്കൽ തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ വിജ്ഞാനവും വിനോദവും പകർന്നു നൽകിയ മത്സരങ്ങൾ ഔട്ടിങ്ങ് കൂടുതൽ ആസ്വാദ്യകരമാക്കി. മത്സരങ്ങളിൽ ജിതിൻ ജോസഫ് നേതൃത്വം നൽകിയ മലബാർ ബ്രദേർസ് ഒന്നാമതെത്തി കിരീടം സ്വന്തമാക്കി . ഔട്ടിങ്ങിനു നോബിൾ കെ ജോസഫ് , ജേക്കബ് കുരുവിള , തോമസ് ആന്റോ , ജോജി അലക്‌സാണ്ടർ , ജേക്കബ് ചാക്കോ , ജോപ്പൻ ജോസ് , ജിബിൻ ഫ്രാൻസിസ് , ബിജു മാത്യു , അമൽ ചാക്കോ , നോബിൾ ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകി ..