- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയുടെ അമ്മ വിമാനത്തിൽ കയറിയപ്പോൾ മുതൽ വലിയ ഡിമാന്റുകൾ വയ്ക്കാൻ തുടങ്ങി; തുടക്കക്കാരിയാണ് നടിയെങ്കിലും അമ്മയ്ക്കായിരുന്നു ജാഡ; ശല്യം സഹിക്കാതായപ്പോൾ അബി ഒരു നമ്പരിറക്കി; സിനിമാ താരത്തിന്റെ അമ്മയുടെ ജാഡ അബി മാറ്റിയ കഥ ഓർത്തെടുത്ത് കലാഭവൻ ഹനീഫ്
കൊച്ചി: മലയാള സിനിമ മിമിക്രിയിലെ മുടിചൂടാ മന്നനായിരുന്നു അബി. ദിലീപിനേയും നാദിർഷയേയും പോലുള്ള താരങ്ങളെ വളർത്തിക്കൊണ്ട് വരുന്നതിലും അബി വലിയ പങ്ക് വെച്ചിട്ടുണ്ട്. മിമിക്രി സിനിമാ രംഗത്ത് വലിയ സൗഹൃദവലയമുള്ള അബിയുടെ അടുത്ത സുഹൃത്താണ് കലാഭവൻ ഹനീഫ്. സ്റ്റേജ് ഷോയുടെ ഭാഗമായി വിദേശ രാജ്യങ്ങളിലേക്ക് പോയപ്പോളുളൊരിക്കൽ ഉണ്ടായ തമാശ ഹനീഫ് ഓർക്കുന്നതിങ്ങനെ ഒരിക്കൽ വിദേശപര്യടനത്തിന് പോയപ്പോൾ അബി തന്റെ സ്വതസിദ്ധമായ ശൈലയിൽ ഒരു പുതുമുഖ നടിയുടെ അമ്മയുടെ ജാഡ തീർത്തതാണ് ഹനീഫ് ഓർത്തെടുക്കുന്നത്. സംഭവത്തെക്കുറിച്ച് ഹനീഫ് പറയുന്നത് ഇങ്ങനെ, ആ നടിയുടെ അമ്മ വിമാനത്തിൽ കയറിയപ്പോൾ മുതൽ വലിയ ഡിമാന്റുകൾ വയ്ക്കാൻ തുടങ്ങി. തുടക്കക്കാരിയാണ് നടിയെങ്കിലും അമ്മയ്ക്കായിരുന്നു ജാട. ശല്യം സഹിക്കാതായപ്പോൾ അബി ഒരു നമ്പരിറക്കി. വിമാനത്തിൽ അനൗൺസ്മെന്റ് വന്നപ്പോൾ അബി, ആ നടിയുടെ അമ്മയോട് പറഞ്ഞു. ദേ നിങ്ങളുടെ യഥാർത്ഥ വയസും പാസ്പോർട്ടിലെ വയസും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് പറയുന്നു. നിങ്ങളെ തിരിച്ചിറക്കുമെന്നാണ് അനൗൺസ് ചെയ്തത്. അതുകൊ
കൊച്ചി: മലയാള സിനിമ മിമിക്രിയിലെ മുടിചൂടാ മന്നനായിരുന്നു അബി. ദിലീപിനേയും നാദിർഷയേയും പോലുള്ള താരങ്ങളെ വളർത്തിക്കൊണ്ട് വരുന്നതിലും അബി വലിയ പങ്ക് വെച്ചിട്ടുണ്ട്. മിമിക്രി സിനിമാ രംഗത്ത് വലിയ സൗഹൃദവലയമുള്ള അബിയുടെ അടുത്ത സുഹൃത്താണ് കലാഭവൻ ഹനീഫ്. സ്റ്റേജ് ഷോയുടെ ഭാഗമായി വിദേശ രാജ്യങ്ങളിലേക്ക് പോയപ്പോളുളൊരിക്കൽ ഉണ്ടായ തമാശ ഹനീഫ് ഓർക്കുന്നതിങ്ങനെ
ഒരിക്കൽ വിദേശപര്യടനത്തിന് പോയപ്പോൾ അബി തന്റെ സ്വതസിദ്ധമായ ശൈലയിൽ ഒരു പുതുമുഖ നടിയുടെ അമ്മയുടെ ജാഡ തീർത്തതാണ് ഹനീഫ് ഓർത്തെടുക്കുന്നത്. സംഭവത്തെക്കുറിച്ച് ഹനീഫ് പറയുന്നത് ഇങ്ങനെ, ആ നടിയുടെ അമ്മ വിമാനത്തിൽ കയറിയപ്പോൾ മുതൽ വലിയ ഡിമാന്റുകൾ വയ്ക്കാൻ തുടങ്ങി. തുടക്കക്കാരിയാണ് നടിയെങ്കിലും അമ്മയ്ക്കായിരുന്നു ജാട. ശല്യം സഹിക്കാതായപ്പോൾ അബി ഒരു നമ്പരിറക്കി. വിമാനത്തിൽ അനൗൺസ്മെന്റ് വന്നപ്പോൾ അബി, ആ നടിയുടെ അമ്മയോട് പറഞ്ഞു. ദേ നിങ്ങളുടെ യഥാർത്ഥ വയസും പാസ്പോർട്ടിലെ വയസും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് പറയുന്നു. നിങ്ങളെ തിരിച്ചിറക്കുമെന്നാണ് അനൗൺസ് ചെയ്തത്. അതുകൊണ്ട് എയർഹോസ്റ്റസുമാരുടെ ശ്രദ്ധയിൽപ്പെടാതെ മിണ്ടാതെയിരുന്നോ. ഇംഗ്ലീഷ് അറിയാത്ത അമ്മ ഇത് വിശ്വസിച്ചു. പിന്നെ എയർ ഹോസ്റ്റസുമാർ ഭക്ഷണം കൊണ്ടുവന്നപ്പോൾ പോലും അവർ മുഖമുയർത്തിയില്ലെന്നും ഹനീഫ് പറഞ്ഞു.തീരെ ക്ഷമ നശിച്ചാൽ മാത്രമേ അബി പ്രതികരിക്കാറുണ്ടായിരുന്നുള്ളൂ എന്ന മുഖവുരയോടെയാണ് ഹനീഫ് ഇക്കാര്യം പറഞ്ഞത്.
അതോടു കൂടെ സഹതാരങ്ങളെ അത്രമാത്രം കെയർ ചെയ്യുന്ന ആളാണ് അബി എന്നും ഹനീഫ് ഒരു അനുഭവത്തിലൂടെ ഓർക്കുന്നു ഒരിക്കൽ തിരുവനന്തപുരത്തു നിന്ന് ചാനൽ പ്രോഗ്രാം കഴിഞ്ഞ് ഞാനും അബിയും കുളപ്പുള്ളി ലീലച്ചേച്ചിയും കൊച്ചിയിലേക്ക് വരുകയായിരുന്നു. യാത്രാക്ഷീണത്താൽ വണ്ടിയിൽ ഞാൻ ഉറക്കംതൂങ്ങിയപ്പോൾ അബി സീറ്റ് പുറകോട്ട് വലിച്ച് നിവർത്തി എന്നെ കിടത്തി. ഞാൻ ആദ്യം സമ്മതിച്ചില്ല. ഒടുവിൽ അബിയുടെ നിർബന്ധത്തിൽ ഞാൻ കിടന്നു. കുറേനേരം കഴിഞ്ഞ് ഉണർന്നപ്പോൾ വണ്ടി ചെറുതായി ഇളകുന്നു. വണ്ടി നീങ്ങുന്നില്ല. അബിയെ സീറ്റിലും കാണുന്നില്ല. ഞാൻ പുറത്തിറങ്ങി സമയം നോക്കിയപ്പോൾ പുലർച്ച നാലുമണി. ആരെയും ഉണർത്താതെ അബി പഞ്ചറായ വണ്ടിയുടെ ടയർ മാറ്റുകയാണ്. അതാണ് ആ കലാകാരന്റെ മനസ്സ്.
മിമിക്രിക്കാരെയും പ്രേക്ഷകരെയും അബി പലപ്പോഴായി അമ്പരപ്പിച്ചിട്ടുണ്ട്. സിദ്ദിഖ്-ലാൽ ടീമിന്റെ വിദേശ പ്രോഗ്രാം നടക്കുന്ന സമയം. അനുകരണ ഐറ്റംസിൽ നമ്മൾ കൊണ്ടുപോയ ഐറ്റമെല്ലാം തീർന്നു. ഒടുവിൽ പ്രേക്ഷകരുടെ അഭ്യർത്ഥന വരാൻ തുടങ്ങി. ധൈര്യപൂർവം അവർ ആവശ്യപ്പെട്ട ശബ്ദങ്ങളെല്ലാം അവതരിപ്പിച്ച് പ്രേക്ഷകരെ തോൽപിച്ച കലാകാരനായിരുന്നു അബി. അതിനിടയിൽ സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അബിക്ക് കഴിഞ്ഞു. അവന് സിനിമയിൽ വലിയ ഭാവി ഞങ്ങൾ സ്വപ്നം കണ്ടു. പക്ഷേ, പലതും അസ്ഥാനത്തായി. നമുക്ക് വിധിച്ചത് നമുക്ക് കിട്ടും എന്നവൻ എപ്പോഴും പറയും.
കൊച്ചു കഥാപാത്രമാണെങ്കിലും അത് ആത്മാർഥമായി സമീപിക്കാനായിരുന്നു ആ ചങ്ങാതിയുടെ ഉപദേശം. ഒരു നടൻ പൂർണനാകുന്നത് സിനിമാ നടനാകുമ്പോഴാണെന്ന് ഞാൻ ഒരിക്കലും വിശ്വസിക്കില്ല. കാരണം അതെന്നെ ജീവിതംകൊണ്ട് പഠിപ്പിച്ചത് അബിയാണ്. രണ്ടുമാസം മുൻപാണ് ഞങ്ങൾ അവസാനമായി കണ്ടത്. സംവിധാനമോഹത്തിൽ ഒരുക്കിയ ഒരു കഥയെക്കുറിച്ച് ഞങ്ങൾ ഒരുപാട് സംസാരിച്ചു. അന്ന് അവൻ വല്ലാതെ ചുമയ്ക്കുന്നുണ്ടായിരുന്നു. ഡങ്കിപ്പനി വന്നതിനുശേഷം ബ്ലഡ് കൗണ്ട് ശരിയാകുന്നില്ലെന്നവൻ പറഞ്ഞു. പല കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചെങ്കിലും എവിടെയൊക്കെ ശ്രദ്ധയറ്റ് പോകുന്നതുപോലെ എനിക്ക് തോന്നി. പഴയ ഫയർ. ഇടയ്ക്കിടെ കെട്ടുപോകുന്നതുപോലെ...
അവസാനരാത്രിയിലും ശക്തമായ ചുമയുണ്ടായിരുന്നത്രേ. അന്നവൻ ബെഡ്ഡിൽനിന്ന് എഴുന്നേറ്റ് മക്കളുടെ അടുത്ത് പോയി അവരെ കെട്ടിപ്പിടിച്ച് കിടന്നു... ചങ്ങാതീ നീ മനസ്സിലാക്കിയിട്ടുണ്ടായിരുന്നോ നീ എങ്ങോട്ടാണ് പോകുന്നതെന്ന്... മനസ്സിൽനിന്ന് മായ്ച്ചുകളയാൻ കഴിയില്ലല്ലോ നിന്റെ ചിരിക്കുന്ന മുഖം...