- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയാദിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; പട്ടാമ്പി സ്വദേശിയെ മരണം വിളിച്ചത് ബാഡ്മിന്റൻ കളി കഴിഞ്ഞ് മടങ്ങവേ
റിയാദിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു.പാലക്കാട്, പട്ടാമ്പി സ്വദേശി പൊന്നത്താഴത്ത് ആബിദ് അലി (41)ആണ് ഹൃദയാഘാതം മൂലം മരിച്ചത്.ബത്ഹ ശാറ റെയിലിലെ ഫ്‌ലാറ്റിലാണ് ഇയാൾ താമസിക്കുന്നത്. ഞായറാഴ്ച രാത്രി പത്തു മണിയോടെ ബാറ്റ്മിന്റൺ കളിച്ചു മടങ്ങുകയായിരുന്ന ആബിദ് തന്റെ ഫ്‌ളാറ്റിന് മുന്നിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഇത് കണ്ട ഫ്‌ളാറ്റിലെ താമസക്കാർ ഫ്‌ളാറ്റിലുള്ള ഭാര്യയേയും മക്കളേയും വിവരം അറിയിക്കുകയും, ഉടൻ തന്നെ മലസിലെ റിയാദ് നാഷണൽ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. 25 വർഷമായി സൗദിയിലുള്ള ആബിദ് അലി റിയാദിലെ സവോള കമ്പനിയിൽ പ്‌ളാന്റ് മാനേജരായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ നജ്മുന്നിസ റിയാദ് ഇന്ത്യൻ പബ്‌ളിക് സ്‌കൂളിൽ ടീച്ചിങ് സൂപ്പർവൈസറാണ്. ഇതേ സ്‌കൂളിലെ വിദ്യാർത്ഥികളാണ് മക്കളായ അദ്‌നാൻ, അമീഷ്, ആഹിൽ എന്നിവർ. ആബിദിന്റെ ഇളയ സഹോദരൻ ബാബു, സഹോദരി താഹിറ, അവരുടെ ഭർത്താവ് മാമുക്കോയ തറമ്മൽ എന്നിവർ റിയാദിലുണ്ട്. പിതൃ സഹോദര പുത്രന്മാരായ ബാ
റിയാദിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു.പാലക്കാട്, പട്ടാമ്പി സ്വദേശി പൊന്നത്താഴത്ത് ആബിദ് അലി (41)ആണ് ഹൃദയാഘാതം മൂലം മരിച്ചത്.ബത്ഹ ശാറ റെയിലിലെ ഫ്‌ലാറ്റിലാണ് ഇയാൾ താമസിക്കുന്നത്. ഞായറാഴ്ച രാത്രി പത്തു മണിയോടെ ബാറ്റ്മിന്റൺ കളിച്ചു മടങ്ങുകയായിരുന്ന ആബിദ് തന്റെ ഫ്‌ളാറ്റിന് മുന്നിൽ കുഴഞ്ഞു വീഴുകയായിരുന്നു.
ഇത് കണ്ട ഫ്‌ളാറ്റിലെ താമസക്കാർ ഫ്‌ളാറ്റിലുള്ള ഭാര്യയേയും മക്കളേയും വിവരം അറിയിക്കുകയും, ഉടൻ തന്നെ മലസിലെ റിയാദ് നാഷണൽ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു.
25 വർഷമായി സൗദിയിലുള്ള ആബിദ് അലി റിയാദിലെ സവോള കമ്പനിയിൽ പ്‌ളാന്റ് മാനേജരായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ നജ്മുന്നിസ റിയാദ് ഇന്ത്യൻ പബ്‌ളിക് സ്‌കൂളിൽ ടീച്ചിങ് സൂപ്പർവൈസറാണ്. ഇതേ സ്‌കൂളിലെ വിദ്യാർത്ഥികളാണ് മക്കളായ അദ്‌നാൻ, അമീഷ്, ആഹിൽ എന്നിവർ.
ആബിദിന്റെ ഇളയ സഹോദരൻ ബാബു, സഹോദരി താഹിറ, അവരുടെ ഭർത്താവ് മാമുക്കോയ തറമ്മൽ എന്നിവർ റിയാദിലുണ്ട്. പിതൃ സഹോദര പുത്രന്മാരായ ബാബു മോൻ (റിയാദ്), മൻസൂർ (മദീന) എന്നിവരും സൗദിയിലുണ്ട്.മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്.