കണ്ണൂർ: ആലക്കോട്് അബ്കാരി കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികൾ അറസ്റ്റിൽ. 1140 ലിറ്റർ വാഷ് പിടികൂടിയ കേസിലെ പ്രതിയായ വെള്ളാട് നടുവിൽ പാറമൊട്ടയിലെ കണ്ണാ വീട്ടിൽ തമ്പി എന്ന രാജനെയും (40) ആലക്കോട്് മൈലംപെട്ടി റോഡിൽ വെച്ച് ചാരായ വില്പനക്കിടെ അഞ്ച് ലിറ്റർ നാടൻ ചാരായം ഉപേക്ഷിച്ച് ഓടിപ്പോയ കേസിലെ പ്രതി തിമിരി പെരിങ്ങാലകാവിന്റടുത്ത് പുന്നയ്ക്കൽ വീട്ടിൽ ഉമ്മറിനെയും (48) അറസ്റ്റു ചെയ്തു.

ആലക്കോട് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.വി രാമചന്ദ്രനും സംഘവുമാണ് പ്രതികളെ പിടികൂടിയത്. റെയ്ഡിൽ അസി. എക്സൈസ് ഇൻസ്പെക്ടർ പി.എച്ച് ഷെഫീക്, പ്രിവന്റിവ് ഓഫിസർ പി.ആർ സജീവ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി.ഷിബു, വി.ധനേഷ്, എം.സുരേന്ദ്രൻ, പി.പെൻസ് എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതികളെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.