- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബോർഷൻ നിയമത്തിനെതിരേ യുഎൻ മനുഷ്യാവകാശ കമ്മിറ്റിയും എതിർപ്പ്; രാജ്യത്ത് നടപ്പാക്കുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ ലംഘനമെന്ന് കമ്മിറ്റി
ഡബ്ലിൻ: രാജ്യത്ത് നിലനിൽക്കുന്ന അബോർഷൻ നിയമത്തിനെതിരേ യുഎൻ മനുഷ്യാവകാശ കമ്മിറ്റിയിലും ശക്തമായ എതിർപ്പ്. അയർലണ്ടിലെ ഗർഭഛിദ്ര നിയമത്തിനെതിരേ യുഎൻ മനുഷ്യാവകാശ കമ്മിറ്റിയും പ്രതികരിച്ചതോടെ ഇത് അന്താരാഷ്ട്ര തലത്തിലും ശ്രദ്ധനേടിക്കഴിഞ്ഞു. ജനീവയിൽ നടന്ന യുഎൻ ഹ്യൂമൻ റൈറ്റ്‌സ് കമ്മിറ്റിയാണ് അയർലണ്ടിലെ അബോർഷൻ നിയമത്തിനെതിരേ ശക്തമായ രീതിയിൽ പ്രതികരിച്ചത്. അമാൻഡ മെല്ലറ്റെ എന്ന യുവതിയുടെ കേസ് പരിഗണിക്കവേയാണ് ഇവിടത്തെ അബോർഷൻ നിയമങ്ങൾ മനുഷ്യത്വ രഹിതമാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടത്. ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായ യുവതിക്ക് നീതി നിഷേധിക്കപ്പെടുകയും സമൂഹത്തിൽ നിന്ന് അപമാനവും ക്രൂരതയും നേരിടേണ്ടി വന്നുവെന്നും കമ്മിറ്റി കണ്ടെത്തി. അയർലണ്ടിൽ ഗർഭഛിദ്രം സംബന്ധിച്ച് നിലനിൽക്കുന്ന നിയമം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണെന്നും അമ്മയുടെ ജീവൻ പോലും അപകടത്തിലാകുന്ന അവസ്ഥയിലും ഗർഭഛിദ്രം അനുവദിക്കില്ലെന്നത് ന്യായീകരിക്കാൻ പറ്റാത്തതാണെന്നും കമ്മിറ്റി വിലയിരുത്തി.
ഡബ്ലിൻ: രാജ്യത്ത് നിലനിൽക്കുന്ന അബോർഷൻ നിയമത്തിനെതിരേ യുഎൻ മനുഷ്യാവകാശ കമ്മിറ്റിയിലും ശക്തമായ എതിർപ്പ്. അയർലണ്ടിലെ ഗർഭഛിദ്ര നിയമത്തിനെതിരേ യുഎൻ മനുഷ്യാവകാശ കമ്മിറ്റിയും പ്രതികരിച്ചതോടെ ഇത് അന്താരാഷ്ട്ര തലത്തിലും ശ്രദ്ധനേടിക്കഴിഞ്ഞു.
ജനീവയിൽ നടന്ന യുഎൻ ഹ്യൂമൻ റൈറ്റ്‌സ് കമ്മിറ്റിയാണ് അയർലണ്ടിലെ അബോർഷൻ നിയമത്തിനെതിരേ ശക്തമായ രീതിയിൽ പ്രതികരിച്ചത്. അമാൻഡ മെല്ലറ്റെ എന്ന യുവതിയുടെ കേസ് പരിഗണിക്കവേയാണ് ഇവിടത്തെ അബോർഷൻ നിയമങ്ങൾ മനുഷ്യത്വ രഹിതമാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടത്. ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായ യുവതിക്ക് നീതി നിഷേധിക്കപ്പെടുകയും സമൂഹത്തിൽ നിന്ന് അപമാനവും ക്രൂരതയും നേരിടേണ്ടി വന്നുവെന്നും കമ്മിറ്റി കണ്ടെത്തി.
അയർലണ്ടിൽ ഗർഭഛിദ്രം സംബന്ധിച്ച് നിലനിൽക്കുന്ന നിയമം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണെന്നും അമ്മയുടെ ജീവൻ പോലും അപകടത്തിലാകുന്ന അവസ്ഥയിലും ഗർഭഛിദ്രം അനുവദിക്കില്ലെന്നത് ന്യായീകരിക്കാൻ പറ്റാത്തതാണെന്നും കമ്മിറ്റി വിലയിരുത്തി.