- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെന്നിന്ത്യൻ നടൻ സുദീപിന്റെ വിവാഹമോചനത്തിന് പിന്നിൽ നിത്യാ മേനോനോ? പ്രണയ ഗോസിപ്പിലെ പുതിയ താരങ്ങൾ നിത്യയും സുദീപും; വ്യാജ വാർത്തകൾ നിരസിച്ച് നടി രംഗത്ത്
കഴിഞ്ഞ ഒരാഴ്‌ച്ചയായി ദക്ഷിണേന്ത്യൻ ഗോസിപ്പ് മാദ്ധ്യമങ്ങളിൽ നിറഞ്ഞ നിൽക്കുകയാണ് നിത്യാ മേനോനും കന്നഡതാരം സുദീപും തമ്മിലുള്ള പ്രണയവാർത്തകൾ. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും നടന്റെ വിവാഹ മോചനത്തിന് പിന്നിൽ നിത്യ ആണെന്നുമാണ് പുറത്ത് വന്നത്. എന്നാൽ പ്രമുഖ മാദ്ധ്യമങ്ങളിലും വാർത്ത വന്നതോടെപ്രതികരണവുമായി നിത്യാ മേനോൻ തന്നെ നേരി
കഴിഞ്ഞ ഒരാഴ്‌ച്ചയായി ദക്ഷിണേന്ത്യൻ ഗോസിപ്പ് മാദ്ധ്യമങ്ങളിൽ നിറഞ്ഞ നിൽക്കുകയാണ് നിത്യാ മേനോനും കന്നഡതാരം സുദീപും തമ്മിലുള്ള പ്രണയവാർത്തകൾ. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും നടന്റെ വിവാഹ മോചനത്തിന് പിന്നിൽ നിത്യ ആണെന്നുമാണ് പുറത്ത് വന്നത്.
എന്നാൽ പ്രമുഖ മാദ്ധ്യമങ്ങളിലും വാർത്ത വന്നതോടെപ്രതികരണവുമായി നിത്യാ മേനോൻ തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്.തനിക്ക് ആരുമായും പ്രണയമില്ലെന്നും കരിയർ മെച്ചപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നും നടി പറയുന്നു. പ്രണയിക്കാനുള്ള സമയമല്ല ഇതെന്നും നിത്യ പറഞ്ഞു. ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് തന്റെ ഇമേജിനെ ബാധിക്കും. അതിനാൽ മാദ്ധ്യമങ്ങൾ ഇതിൽ നിന്ന് പിന്മാറണമെന്നും നിത്യ പറഞ്ഞു.
കഴിഞ്ഞ മാസം വിവാഹമോചിതനായ സുദീപുമായി നിത്യയെ പല സ്ഥലങ്ങളിലും ഒരുമിച്ച് കണ്ടതോടെയാണ് തെലുങ്ക് ചലച്ചിത്ര മാദ്ധ്യമങ്ങളിൽ പ്രണയ ഗോസിപ്പ് പ്രചരിച്ചത്. ഗോസിപ്പ് കോളങ്ങളിൽ പ്രചരിച്ച വാർത്ത മുഖ്യധാര മാദ്ധ്യമങ്ങൾ കൂടി ഏറ്റെടുത്തതോടെയാണ് നിത്യ വിശദീകരണവുമായി രംഗത്ത് വന്നത്.
എന്നാൽ പുതിയ സിനിമയുടെ പ്രചരണതന്ത്രമാണിതെന്നും സൂചനയുണ്ട്. ഇരുവരും ഒരുമിച്ചഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് പ്രണയത്തിലായതെന്നാണ് വാർത്ത. മലയാളത്തിലും തമിഴിലും തെലുങ്കിലും ശ്രദ്ധേയയായ നിത്യാ മേനോൻ തെലുങ്ക് ചിത്രങ്ങൾക്കാണ് കൂടുതൽ പരിഗണന നൽകുന്നത്. രാജമൗലിയുടെ ഈഗ എന്ന ചിത്രത്തിലെ വില്ലൻ റോളിന് പിന്നാലെ വിജയ് ചിത്രം പുലിയിലും പ്രധാന റോളിൽ സുദീപ് എത്തിയിരുന്നു. കെ എസ് രവികുമാറിന്റെ തമിഴ്‌തെലുങ്ക് ചിത്രം മുടിഞ്ചാ ഇവനെ പുടിയാണ് ഇരുവരും ഇപ്പോൾ അഭിനയിക്കുന്ന സിനിമ.
ജീവിത പങ്കാളിയായി ഒരാളെ ഇനിയും കണ്ടെത്തിയില്ലെന്നാണ് നിത്യാ ഗോസിപ്പുകളോട് പ്രതികരിച്ചത്. അങ്ങനെയൊരാളെ കണ്ടെത്തുകയും നിലവിലെ ജീവിതാവസ്ഥയെക്കാൾ ആഹ്ലാദകരമാണ് എന്ന് തോന്നുകയും ചെയ്താൽ വിവാഹത്തെക്കുറിച്ച് ആലോചിക്കാമെന്നും നിത്യ കന്നഡ മാദ്ധ്യമത്തോട് പ്രതികരിച്ചു.