- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2005 സാർസ് മുതൽ 2020 കോവിഡ് വരെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അഞ്ച് തവണ; മങ്കിപോക്‌സിനെതിരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് രോഗത്തെക്കുറിച്ച് അവബോധമുണർത്താൻ; എന്താണ് ആരോഗ്യ അടിയന്തരാവസ്ഥ?
ന്യൂഡൽഹി: 2005 ൽ സാർസ് രോഗം ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ആണ് ആദ്യമായി ആരോഗ്യ അടിയന്തരാവസ്ഥ എന്ന ആശയം ഉടലെടുക്കുന്നത്.ഇതിന് പിന്നാലെ 2009 ൽ എച്ച്1എൻ1 വൈറസ് പരത്തിയ പന്നിപ്പനി,2014 ൽ പോളിയോ, എബോള വൈറസുകൾക്കെതിരെ, 2019 ൽ വീണ്ടും എബോളയ്‌ക്കെതിരെ പിന്നെ 2020 ൽ കോവിഡിനെതിരെ എന്നിങ്ങനെ അഞ്ച് തവണയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇപ്പോഴിത മങ്കിപോക്‌സ് ലോകത്തിന് ഭീഷണിയാകുമ്പോൾ വീണ്ടും ആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.വിദഗ്ധ സമിതിയുടെ ഭൂരിപക്ഷാഭിപ്രായം മറികടന്നും ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസമാണ് മങ്കിപോക്‌സിനെതിരെ 'ആരോഗ്യ അടിയന്തരാവസ്ഥ' പ്രഖ്യാപിച്ചത്. ആഗോളതലത്തിൽ രോഗത്തെപ്പറ്റി അവബോധം ഉണർത്താനാണ് ഈ നീക്കം.
രോഗം പടരുന്നതിലൂടെ മറ്റു രാജ്യങ്ങളിലെ പൊതുജനാരോഗ്യം ആശങ്കയിലാക്കുന്ന അസാധാരണ സാഹചര്യത്തെയാണു ലോകാരോഗ്യസംഘടന പിഎച്ച്ഇഐസി (പബ്ലിക് ഹെൽത്ത് എമർജൻസി ഓഫ് ഇന്റർനാഷനൽ കൺസേൺ) എന്നു നിർവചിക്കുന്നത്. രാജ്യാന്തരതലത്തിൽ ഒറ്റക്കെട്ടായുള്ള പ്രതികരണം ഈ ഘട്ടത്തിൽ അനിവാര്യമാണെന്ന മുന്നറിയിപ്പാണിത്.രാജ്യാന്തര സമൂഹത്തെ പ്രതിരോധത്തിനു സജ്ജമാക്കുകയെന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ആഗോളതലത്തിൽ ലോകാരോഗ്യ സംഘടന മാർഗനിർദേശങ്ങൾ പുറത്തിറക്കും. ആരോഗ്യസുരക്ഷാ കാര്യങ്ങളിൽ ദുർബലമായ സംവിധാനങ്ങളുള്ള രാജ്യങ്ങളെ മുൻകരുതലെടുക്കാൻ സഹായിക്കുക പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.ചികിത്സ, വാക്‌സീൻ എന്നിവ ലഭ്യമാക്കുകയും ചെയ്യും.
മറുനാടന് മലയാളി ബ്യൂറോ