- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകാ സമസ്താ സുഖിനോ ഭവന്തു... ശ്ലോകം പൂർണമായി ചൊല്ലി; ജയ് ശ്രീരാം വിളിച്ചാൽ എന്താണ് കുഴപ്പമെന്നു ചോദിച്ചത് ചരിത്രം ഓർമ്മിപ്പിച്ചു കൊണ്ട്; ജിജ്ഞാസയോടെ കേട്ടിരുന്നു സതീശനും സാദിഖലിയും അടക്കമുള്ളവർ; സൈബറിടത്തിൽ വൈറലായി പൊന്നുരുന്നി ഉസ്താദിന്റെ പ്രസംഗം; 'ഇസ്ലാമോഫോബിയ' കാലത്ത് മലയാളി കേൾക്കേണ്ട വാക്കുകൾ
തിരുവനന്തപുരം: ഇസ്ലാമോഫോബിയ എന്ന പദം കൂടുതൽ സജീവമാകുന്നതാണ് സമീപകാല കാഴ്‌ച്ചകൾ.അതിന് വഴിവെക്കുന്ന നിരവധി സാമൂഹിക സന്ദർഭങ്ങളും ഇന്നത്തെ സാഹചര്യത്തിലുണ്ട്.ഇത്തരം സന്ദർഭങ്ങളിൽ അതിന് പ്രതിവിധി ഉണ്ടാകേണ്ടതും ഇസ്ലാം മതവിശ്വാസികളിൽ നിന്ന് തന്നെയാണ് എന്ന വാദവും ഇപ്പോൾ ചർച്ചയാകുന്നുണ്ട്.ഈ വാദത്തെ സാധൂകരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സൗഹൃദ സദസ്സിൽ ഉസ്താദ് പൊന്നുരുന്നി കുഞ്ഞ് മുഹമ്മദ് മൗലവി നടത്തിയ പ്രഭാഷണമാണ് ഇപ്പോൾ വൈറലാകുന്നത്.മഹാഭാരതവും ശ്ലോകങ്ങളും ബൈബിൾ വചനങ്ങളും ഒക്കെ ഉൾക്കൊള്ളിച്ചാണ് സുദീർഘമായ അദ്ദേഹത്തിന്റെ പ്രസംഗം.മതങ്ങളെയൊരോന്നിനെയും ഉൾക്കൊള്ളേണ്ട വിധത്തിൽ ഉൾക്കൊള്ളമെന്ന് ഉദാഹരണ സഹിതം വ്യക്തമാക്കുകയാണ് പ്രഭാഷണത്തിലുടെ.
ആദമാണ് ഇവിടെ ആദ്യം ഉണ്ടായതെന്ന് അദ്ദേഹം വിശദീകരിക്കുന്നത് സേതുബന്ധനത്തെയും ബൈബിളിനെയും കോർത്തിണക്കിയാണ്.അതുപോലെ മാതാ അമൃതാനന്ദമയി മഠത്തിലെ ഒരു ചടങ്ങിൽ അദ്ദേഹത്തിനുണ്ടായ ഒരു അനുഭവവും അദ്ദേഹം പങ്കുവെക്കുന്നു.അമൃതാനന്ദമയി മഠത്തിലെ പൂർണ്ണാനന്ദസ്വാമി മൗലവിയെ പ്രസംഗത്തിനായി ക്ഷണിച്ചു.അദ്ദേഹത്തിന്റെ പ്രസംഗം അദ്ദേഹം അവസാനിപ്പിച്ചത് ലോക സമസ്ത സുഖിനോ ഭവന്തു എന്നു പറഞ്ഞുകൊണ്ടാണ്.അദ്ദേഹത്തെ തിരിത്തുക്കൊണ്ടാണ് താൻ തന്റെ പ്രസംഗം ആരംഭിച്ചതെന്നും മൗലവി പറയുന്നു.
അവസാന വരി മാത്രം ചൊല്ലരുത്..'സ്വസ്തി പ്രജാഭ്യാം പരിപാലയന്താം,ന്യായേണ മാർഗേണ മഹിം മഹീശാ,ഗോ ബ്രാഹ്‌മണേഭ്യ:
ശുഭമസ്തു നിത്യം,ലോകാ സമസ്താ സുഖിനോ ഭവന്തു.'എന്ന് പൂർണ്ണമായും ചൊല്ലണം.ഇത് കേൾക്കുമ്പോൾ നിങ്ങൾ വിചാരിക്കും ഞാനൊരു ബ്രാഹ്‌മണ വാദിയാണ് എന്ന്.അവിടെയും നിങ്ങൾക്ക് തെറ്റി..എന്താണ് ബ്രാഹ്‌മണൻ എന്നറിഞ്ഞാൽ ആ സംശയവും മാറുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.ഇ്ങ്ങനെ ഒരോ കാര്യങ്ങളും സോദാഹരണ സഹിതമാണ് അദ്ദേഹം പ്രസംഗത്തിലുട നിളം പരാമർശിക്കുന്നത്.
ഇസ്ലാമിന്റെ രാഷ്ട്രീയ അജണ്ടയാണ് ഇസ്ലാമോഫോബിയയുടെ ബാഗമായി ചോദ്യം ചെയ്യപ്പെടുന്നത്.അല്ലാതെ അവരുടെ മതപരവും വിശ്വാസപരവുമായ കാര്യങ്ങളല്ല.ഇത്തരം അർത്ഥവത്തായ ഇടപെടലുകളാണ് ഇസ്ലാമോഫോബിയയെ ചെറുക്കാൻ ഇസ്ലാം വിശ്വാസികളുടെ ഇടയിൽ നിന്നു തന്നെ ഉണ്ടാവേണ്ടത് എന്നാണ് വൈറലായ വീഡിയോയ്ക്ക് പിന്നാലെ വരുന്ന കമന്റുകൾ.നിരവധി ്പ്രഭാഷണ സദസ്സുകളിലൂടെ ഇതിനോടകം ശ്രദ്ധേയനായ വ്യക്തിയാണ് പൊന്നുരുന്നി കുഞ്ഞ് മുഹമ്മദ് മൗലവി.
ദർസ് രംഗത്തെ സേവനവുമായി മറ്റൊരു നാട്ടിലെത്തി, ശേഷം ആ നാടിന്റെ പേരിൽ തന്നെ അറിയപ്പെട്ട പണ്ഡിതന്മാർ കേരള സമൂഹത്തിന് പരിചിതമാണ്.ആ ശ്രേണിയിലെ മറ്റൊരു പണ്ഡിതനാണ് ഇന്നും ജീവിച്ചിരിക്കുന്ന പൊന്നുരുന്നി കുഞ്ഞുമുഹമ്മദ് മൗലവി. പാലക്കാട് ജില്ലയിൽ ജനിച്ച അദ്ദേഹം ഇന്ന് അറിയപ്പെടുന്നത് തന്നെ, എറണാകുളം ജില്ലയിലെ പൊന്നുരുന്നിയുടെ പേരിലാണ്. പാലക്കാട് ചെർപ്പുളശ്ശേരിക്കടുത്ത് തൂത എന്ന ഗ്രാമത്തിൽ ഒരു ഇടത്തരം കർഷക കുടുംബത്തിൽ 1939 ലാണ് ഇദ്ദേഹത്തിന്റെ ജനനം. ദർസ് പഠനം ആരംഭിക്കുന്നത് തൂത പള്ളിയിലാണ്, അഞ്ചാം ക്ലാസ് വരെ സ്‌കൂൾ പഠിച്ച ശേഷം ദർസിൽ ഓതാൻ പോവുകയായിരുന്നു.
തൂതപ്പള്ളിയിൽ കദായി മുഹമ്മദ് മുസ്ലിയാരും തങ്കയത്തിൽ കുഞ്ഞാപ്പു മുസ്ലിയാരുമായിരുന്നു മുദരിസുമാർ. പിന്നീട് വെട്ടിക്കാട്ടിരി പള്ളിയിൽ കുറച്ചുകാലം ഓതി. ആദ്യകാല സമസ്ത മുശാവറ അംഗം പി.എം ഇമ്പിച്ചി മുസ്ലിയാർ ആയിരുന്നു അവിടുത്തെ മുദരിസ്. ഉസ്താദിന്റെ അടുത്ത് നിന്നാണ് അൽഫിയ, ഫത്ഹുൽ മുഈൻ തുടങ്ങിയ കിതാബുകൾ ഓതിയത്. പിന്നീട് കൊടുങ്ങല്ലൂർ അഴീക്കോട് ഇർഷാദിൽ പോയി, അവിടെ നിന്നാണ് കൊച്ചി ഇടപ്പള്ളി ദർസിൽ എത്തിയത്. ഇടപള്ളി ഉസ്താദ് എന്ന് അറിയപ്പെട്ടിരുന്ന അബൂക്കർ മുസ്ലിയാർ ആയിരുന്നു പ്രധാന ഉസ്താദ്. അഞ്ചു വർഷം വിദ്യ നുകർന്നത് അദ്ദേഹത്തിൽ നിന്നാണ്.
ഉപരിപഠനത്തിനായി പോയത് ദയൂബന്ദിലേക്കായിരുന്നു. അക്കാലത്തെ ഉന്നത പഠനകേന്ദ്രം ദാറുൽ ഉലൂം ആയിരുന്നു. അന്ന് രണ്ടായിരത്തോളം വിദ്യാർത്ഥികൾ അവിടെയുണ്ടായിരുന്നു. മലയാളികളായി 26 പേർ ഉണ്ടായിരുന്നു. കോട്ട അബ്ദുൽ ഖാദിർ മുസ്ലിയാർ, നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്ലിയാർ, ചിത്താരി ഹംസ മുസ്ലിയാർ തുടങ്ങിയവരൊക്കെ ഇദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു. വിവിധരാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അക്കാലത്ത് അവിടെ പഠിക്കാനെത്തിയിരുന്നു.
1964 ലാണ് ഇദ്ദേഹം പൊന്നുരുന്നി ദർസിലെത്തുന്നത്. ശേഷം 56 വർഷം അവിടെ തന്നെയായിരുന്നു. ആദ്യവർഷം മുദരിസ് മാത്രമായിരുന്നു.തൊട്ടടുത്ത വർഷം ഖത്തീബ് കൂടി ആയി നിയമിക്കപ്പെട്ടു. ഇ.കെ ഹസൻ മുസ്ലിയാർ, വെളിമുക്ക് മുഹമ്മദ് കുട്ടി മുസ്ലിയാർ തുടങ്ങിയവരും ഇവിടെ ദർസ് നടത്തിയിട്ടുണ്ട്.ഇവിടെ നിന്നാണ് ശ്രദ്ധേയങ്ങളായ പ്രഭാഷണ പരമ്പരകൾക്ക് തുടക്കമാകുന്നതും പേരിനൊപ്പം പൊന്നുരുന്നിി ചേരുന്നതും
ന്യൂസ് ഡെസ്ക്