- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
60 വയസ് കഴിഞ്ഞ അവിദഗ്ധ തൊഴിലാളികൾക്ക് വിസ പുതുക്കുന്നത് നിർത്തിവയ്ക്കാൻ സാധ്യത; സ്വകാര്യ മേഖലയിൽ കൺസ്ട്രക്ഷൻ ജോലികൾ ചെയ്യുന്ന മലയാളികൾ ഉൾപ്പെട്ട തൊഴിലാളികൾക്ക് ഇരുട്ടടി
സ്വകാര്യ മേഖലയിൽ കൺസ്ട്രക്ഷൻ ജോലികൾ ചെയ്യുന്ന മലയാളികൾ ഉൾപ്പെട്ട തൊഴിലാളികൾക്ക് ഇരുട്ടടിയായി കുവൈത്തിൽ 60 വയസ് കഴിഞ്ഞ അവിദഗ്ധ തൊഴിലാളികൾക്ക് വിസ പുതുക്കുന്നതും നിർത്തിവയ്ക്കാൻ സാധ്യത. കൂടാതെ ഇത്തരക്കാരുടെ വിസ മറ്റൊന്നിലേക്ക് മാറ്റിയടിക്കുന്നതും നിർത്തിവെച്ചേക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് താമസകാര്യ വകുപ്പും മാൻപവർ അഥോറിറ്റിയും തമ്മിൽ ധാരണയിലെത്തി യതായാണ് സൂചന. അതേസമയം ബിരുദധാരികൾക്കും തൊഴിൽ വൈദഗ്ധ്യമുള്ളവർക്കും 60 കഴിഞ്ഞാലും വിസപുതുക്കി നൽകുമെന്ന് മാൻപവർ അഥോറിറ്റി വ്യക്തമാക്കി. പ്രായം കൂടുന്നതോടെ ജോലികൾ ചെയ്യാനുള്ള പ്രയാസം പരിഗണിച്ചാണ് ഇഖാമക്ക് പ്രായ പരിധിവെക്കാൻ അധികൃതർ ഒരുങ്ങുന്നത് . പ്രായപരിധി നിയമം പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഒരുപോലെ ബാധകമാക്കാനുള്ള താമസകാര്യ വകുപ്പിന്റെ നീക്കത്തിനു മാൻപവർ അഥോറിറ്റി പിന്തുണ അറിയിച്ചിട്ടുണ്ട് .
സ്വകാര്യ മേഖലയിൽ കൺസ്ട്രക്ഷൻ ജോലികൾ ചെയ്യുന്ന മലയാളികൾ ഉൾപ്പെട്ട തൊഴിലാളികൾക്ക് ഇരുട്ടടിയായി കുവൈത്തിൽ 60 വയസ് കഴിഞ്ഞ അവിദഗ്ധ തൊഴിലാളികൾക്ക് വിസ പുതുക്കുന്നതും നിർത്തിവയ്ക്കാൻ സാധ്യത. കൂടാതെ ഇത്തരക്കാരുടെ വിസ മറ്റൊന്നിലേക്ക് മാറ്റിയടിക്കുന്നതും നിർത്തിവെച്ചേക്കുമെന്നാണ് സൂചന.
ഇത് സംബന്ധിച്ച് താമസകാര്യ വകുപ്പും മാൻപവർ അഥോറിറ്റിയും തമ്മിൽ ധാരണയിലെത്തി യതായാണ് സൂചന. അതേസമയം ബിരുദധാരികൾക്കും തൊഴിൽ വൈദഗ്ധ്യമുള്ളവർക്കും 60 കഴിഞ്ഞാലും വിസപുതുക്കി നൽകുമെന്ന് മാൻപവർ അഥോറിറ്റി വ്യക്തമാക്കി.
പ്രായം കൂടുന്നതോടെ ജോലികൾ ചെയ്യാനുള്ള പ്രയാസം പരിഗണിച്ചാണ് ഇഖാമക്ക് പ്രായ പരിധിവെക്കാൻ അധികൃതർ ഒരുങ്ങുന്നത് . പ്രായപരിധി നിയമം പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഒരുപോലെ ബാധകമാക്കാനുള്ള താമസകാര്യ വകുപ്പിന്റെ നീക്കത്തിനു മാൻപവർ അഥോറിറ്റി പിന്തുണ അറിയിച്ചിട്ടുണ്ട് .
Next Story