- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയിൽ ഇപ്പോഴും ഇന്ത്യയ്ക്ക് പ്രതീക്ഷ; ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാലും ബിജെപിക്ക് തന്നെ ഭൂരിപക്ഷം; യുപിഎയും ഇടതുപക്ഷവും സീറ്റ് ഇരട്ടിയാക്കി നില മെച്ചപ്പെടുത്തും; തിരിച്ചടി ചെറുകക്ഷികൾക്ക്; ഏറ്റവും പുതിയ ദേശീയ സർവ്വെ സൂചിപ്പിക്കുന്നത്
ന്യൂഡൽഹി: ശരാശരിക്കും മുകളിലുള്ള പ്രധാനമന്ത്രിയായാണ് നരേന്ദ്ര മോദിയെ ഇന്ത്യാക്കാർ വിലയിരുത്തുന്നത്. മോദിയുടെ പ്രഭാവം കുറഞ്ഞിട്ടുണ്ടെന്നത് സത്യമാണ്. എങ്കിലും ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാലും മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയായെത്തുമെന്നാണ് ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് സർവ്വെ വ്യക്തമാക്കുന്നത്. കോൺഗ്രസിനും ഇടതുപക്ഷത്തിനും ന
ന്യൂഡൽഹി: ശരാശരിക്കും മുകളിലുള്ള പ്രധാനമന്ത്രിയായാണ് നരേന്ദ്ര മോദിയെ ഇന്ത്യാക്കാർ വിലയിരുത്തുന്നത്. മോദിയുടെ പ്രഭാവം കുറഞ്ഞിട്ടുണ്ടെന്നത് സത്യമാണ്. എങ്കിലും ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാലും മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയായെത്തുമെന്നാണ് ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് സർവ്വെ വ്യക്തമാക്കുന്നത്. കോൺഗ്രസിനും ഇടതുപക്ഷത്തിനും നേട്ടങ്ങളും സൂചിപ്പിക്കുന്നു.
2014ൽ 339 സീറ്റാണ് ദേശീയ ജനാധിപത്യ സഖ്യം നേടിയത്. ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയാൽ അത് 301ആയി മാറുമെന്നാണ് എബിപി ന്യൂസ്-നീൽസൺ സർവ്വെ പറയുന്നത്. 38ശതമാനം വോട്ട് എൻഡിഎയ്ക്ക് കിട്ടുമെന്നാണ് പ്രവചനം. ദക്ഷിണേന്ത്യയിൽ ബിജെപി മുന്നണിക്ക് മുന്നേറ്റം പ്രവചിക്കുന്നുണ്ട്. എന്നാൽ മറ്റ് മേഖലകളിൽ എല്ലാം ബിജെപിയുടെ സ്വാധീനത്തിന് നേരിയ ഇടിവുണ്ട്. സർവ്വെ പ്രകാരം 37 സീറ്റുകളാണ് ബിജെപി മുന്നണിക്ക് കുറയുന്നത്.
നിലവിൽ യുപിഎ മുന്നണിക്ക് 62 സീറ്റാണുള്ളത്. ഇത് 108 ആകുമെന്നാണ് സർവ്വ. വോട്ട് ഷെയർ 28 ആകുമെന്നും പറയുന്നു. കിഴക്കൻ മേഖലയിലാണ് യുപിഎയ്ക്ക് കൂടുതൽ മുന്നേറ്റം പ്രവചിക്കുന്നത്. ഇടതു പക്ഷം പത്ത് സീറ്റ് എന്നത് 20 ആക്കി ഉയർത്തും. ദേശീയ തലത്തിൽ ഇടതുപക്ഷം നേട്ടമുണ്ടാക്കുന്നുവെന്ന വിലയിരുത്തലാണ് ഉള്ളത്. കേരളത്തിൽ ഇടതുമുന്നണിക്ക് മുൻതൂക്കം ലഭിക്കുമെന്നാണ് പ്രവചനം. ബംഗാളിലും നിലമെച്ചപ്പെടുത്തുന്നതിന്റെ സൂചനയുണ്ട്. മറ്റ് കക്ഷികൾക്ക് സീറ്റ് കുറയുമെന്നാണ് വിലയിരുത്തൽ. നിലവിലുള്ള 132 സീറ്റ് 114ആയി കുറയും.
സർവ്വേയിൽ പങ്കെടുത്ത 54 ശതമാനം പേരും മോദിയുടെ പ്രധാനമന്ത്രി പദത്തിലെ പ്രവർത്തനം ശരാശരിക്ക് മുകളിലാണെന്ന് അഭിപ്രായപ്പെടുന്നു. 17 ശതമാനം പേരുടെ അഭിപ്രായത്തിൽ പ്രധാനമന്ത്രിയുടെ പ്രവർത്തനം വളരെ മെച്ചമാണ്. 30 ശതമാനം പേർക്ക് ശരാശരി മാത്രമാണ് അത്. ദേശീയ ജനാധിപത്യ സഖ്യ സർക്കാരിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തേയും ശരാശരിക്ക് മുകളിലാണ് സർവ്വേയിൽ പങ്കെടുത്തവർ കണക്കാക്കുന്നത്. മോദിയുടെ ജനപ്രിയത ദിനം പ്രതി ഇടിയുന്നതായി സർവ്വേയിൽ പങ്കെടുത്ത 47 ശതമാനം പേരും അഭിപ്രായപ്പെടുന്നു.


മോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണ വാക്യമായ അച്ചാദിൻ വന്നില്ലെന്നാണ് സർവ്വേയിൽ അഭിപ്രായം രേഖപ്പെടുത്തിയ 50ശതമാനം പേരും പറയുന്നത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയായി മോദിയെയാണ് 32 ശതമാനം പേരും മുന്നോട്ട് വയക്കുന്നത്. 23 ശതമാനം ഇന്ദിരാ ഗാന്ധിയിക്കും 21 ശതമാനം പേർ എ ബി വാജ്‌പേയ്ക്കും വോട്ട് ചെയ്യുന്നു. രാജ്യത്തെ പോപ്പുലർ നേതാവായി 58 ശതമാനം പേരും വിലയിരുത്തിയതും മോദിയെ തന്നെ. മോദിയുടെ പാക്കിസ്ഥാൻ സന്ദർശനത്തേയും പ്രതീക്ഷയോടെയാണ് ഭൂരിഭാഗം പേരും നോക്കി കാണുന്നത്.
രാജ്യത്തെ നയിക്കാനും മോദിക്ക് തന്നെയാണ് കൂടുതൽ വോട്ട്. 62 ശതമാനം പേർ മോദിയേയും 20 ശതമാനം പേർ രാഹുൽ ഗാന്ധിയേയും പിന്തുണയ്ക്കുന്നു. അരവിന്ദ് കെജ്രിവാളിന് 7 ശതമാനം പേരുടെ പിന്തുണയുണ്ട്.



