- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫൊക്കാന അഡീഷണൽ സെക്രട്ടറിസ്ഥാനത്തേക്ക് ഏബ്രഹാം വർഗീസ് മത്സരിക്കുന്നു
ഷിക്കാഗോ: ഫൊക്കാന നാഷണൽ കൺവൻഷൻ 2016-നോട് അനുബന്ധമായി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അഡീഷണൽ അസോസിയേറ്റ് സെക്രട്ടറിയായി ഏബ്രഹാം വർഗീസ് (ഷിബു വെൺമണി) മത്സരിക്കുന്നു. പൊതുപ്രവർത്തന രംഗത്ത് സുസമ്മതനും വളരെയധികം പ്രവർത്തന പരിചയവും നേടിയിട്ടുള്ള ഷിബു ഫൊക്കാന കൺവൻഷൻ 2014-ന്റെ പ്രോഗ്രാം കമ്മിറ്റി, ടൈം മാനേജ്‌മെന്റ് കമ്മിറ്റി തുടങ്ങിയവയുടെ ചെയർമാൻ സ്ഥാനങ്ങൾ വഹിച്ചിരുന്നതോടൊപ്പം, 2014-16 ലെ ഫൊക്കാന നാഷണൽ കമ്മിറ്റി അംഗം, ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് (ഐഎൻഒസി) മിഡ്‌വെസ്റ്റ് റീജൺ സെക്രട്ടറി, മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ സെക്രട്ടറി തുടങ്ങിയ സാമൂഹ്യ രംഗത്തും കേരള സഭകളുടെ എക്യുമെനിക്കൽ കൗൺസിൽ സെക്രട്ടറി, ഷിക്കാഗോ മാർത്തോമ ഇടവക മിഷൻ സെക്രട്ടറി തുടങ്ങിയ സാമൂദായിക രംഗത്തും വിജയിയായ വ്യവസായി എന്ന നിലയിലും ബഹുമുഖ പ്രതിഭ തെളിയിച്ചിട്ടുള്ള വ്യക്തിത്വത്തിനുടമയാണ് ഏബ്രഹാം വർഗീസ്. അദ്ദേഹത്തിന്റെ സേവനങ്ങൾ തുടർന്നും ലഭിക്കുവാൻ നിങ്ങളുടെ ഓരോരുത്തരുടേയും പിന്തുണയും വോട്ടുകളും നൽകി ഏബ്രഹാം വർഗീസിനെ (ഷിബു വെൺമണി)
ഷിക്കാഗോ: ഫൊക്കാന നാഷണൽ കൺവൻഷൻ 2016-നോട് അനുബന്ധമായി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അഡീഷണൽ അസോസിയേറ്റ് സെക്രട്ടറിയായി ഏബ്രഹാം വർഗീസ് (ഷിബു വെൺമണി) മത്സരിക്കുന്നു.
പൊതുപ്രവർത്തന രംഗത്ത് സുസമ്മതനും വളരെയധികം പ്രവർത്തന പരിചയവും നേടിയിട്ടുള്ള ഷിബു ഫൊക്കാന കൺവൻഷൻ 2014-ന്റെ പ്രോഗ്രാം കമ്മിറ്റി, ടൈം മാനേജ്‌മെന്റ് കമ്മിറ്റി തുടങ്ങിയവയുടെ ചെയർമാൻ സ്ഥാനങ്ങൾ വഹിച്ചിരുന്നതോടൊപ്പം, 2014-16 ലെ ഫൊക്കാന നാഷണൽ കമ്മിറ്റി അംഗം, ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് (ഐഎൻഒസി) മിഡ്‌വെസ്റ്റ് റീജൺ സെക്രട്ടറി, മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ സെക്രട്ടറി തുടങ്ങിയ സാമൂഹ്യ രംഗത്തും കേരള സഭകളുടെ എക്യുമെനിക്കൽ കൗൺസിൽ സെക്രട്ടറി, ഷിക്കാഗോ മാർത്തോമ ഇടവക മിഷൻ സെക്രട്ടറി തുടങ്ങിയ സാമൂദായിക രംഗത്തും വിജയിയായ വ്യവസായി എന്ന നിലയിലും ബഹുമുഖ പ്രതിഭ തെളിയിച്ചിട്ടുള്ള വ്യക്തിത്വത്തിനുടമയാണ് ഏബ്രഹാം വർഗീസ്.
അദ്ദേഹത്തിന്റെ സേവനങ്ങൾ തുടർന്നും ലഭിക്കുവാൻ നിങ്ങളുടെ ഓരോരുത്തരുടേയും പിന്തുണയും വോട്ടുകളും നൽകി ഏബ്രഹാം വർഗീസിനെ (ഷിബു വെൺമണി) വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.



