- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിത്രീകരണം പൂർത്തിയാവുന്നതിന് മുമ്പേ അബ്രഹാമിന്റെ സന്തതികളെ സ്വന്തമാക്കി സൂര്യ ടിവി; മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം സൂര്യ ടിവി സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്; ക്യാപ്റ്റന് ശേഷം ഗുഡ്വിൽ എന്റർടെന്മെന്റ് ഒരുക്കുന്ന ചിത്രമൊരുക്കുന്നത് നവാഗതനായ ഷാജി പടൂർ
കൊച്ചി: മെഗാ സ്റ്റാർ മമ്മൂട്ടി സ്റ്റൈലിഷ് പൊലീസ് ഓഫീസറായി എത്തുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. 15 വർഷത്തോളമായി മലയാള സിനിമയിൽ അസോസിയേറ്റായി പ്രവർത്തിക്കുന്ന ഷാജി പടൂർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് മെഗാഹിറ്റ് ചിത്രമായ ഗ്രേറ്റ്ഫാദറിന്റെ സംവിധായകനായ ഹനീഫ് അദേനിയാണ്. ഇപ്പോഴിതാ ചിത്രീകരണം പൂർത്തിയാവുന്നതിന് മുമ്പേ ചിത്രത്തിന്റെ സാറ്റലൈറ്റ് 5 കോടി രൂപക്ക് സ്വന്തമാക്കിയിരിക്കുകയാണ് സൂര്യ ടിവി. നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത കസബയുടേയും തീയറ്ററുകളിൽ നിറഞ്ഞോടുന്ന ക്യാപ്റ്റന്റേയുമെല്ലാം നിർമ്മാതാവായ ജോബി ജോർജാണ് ഗുഡ് വിൽ എന്റർടൈനറിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിലായി സർപ്രൈസ് പ്രൊജക്ടായി അബ്രഹാമിന്റെ സന്തതികൾ അനൗൺസ് ചെയ്തത്. 100ൽ കൂടുതൽ ദിവസം തിയേറ്ററുകളിൽ നിറഞ്ഞു നിന്ന ചിത്രമായ മമ്മൂട്ടിയുടെ കരിയറിലെയും ഏറ്റവും വലിയ കളക്ഷൻ നേടിയ ഗ്രേറ്റ്ഫാദറിന്റെ സംവിധായകൻ തിരക്കഥാകൃത്താവുന്ന ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ള
കൊച്ചി: മെഗാ സ്റ്റാർ മമ്മൂട്ടി സ്റ്റൈലിഷ് പൊലീസ് ഓഫീസറായി എത്തുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. 15 വർഷത്തോളമായി മലയാള സിനിമയിൽ അസോസിയേറ്റായി പ്രവർത്തിക്കുന്ന ഷാജി പടൂർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് മെഗാഹിറ്റ് ചിത്രമായ ഗ്രേറ്റ്ഫാദറിന്റെ സംവിധായകനായ ഹനീഫ് അദേനിയാണ്.
ഇപ്പോഴിതാ ചിത്രീകരണം പൂർത്തിയാവുന്നതിന് മുമ്പേ ചിത്രത്തിന്റെ സാറ്റലൈറ്റ് 5 കോടി രൂപക്ക് സ്വന്തമാക്കിയിരിക്കുകയാണ് സൂര്യ ടിവി. നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത കസബയുടേയും തീയറ്ററുകളിൽ നിറഞ്ഞോടുന്ന ക്യാപ്റ്റന്റേയുമെല്ലാം നിർമ്മാതാവായ ജോബി ജോർജാണ് ഗുഡ് വിൽ എന്റർടൈനറിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്.
മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിലായി സർപ്രൈസ് പ്രൊജക്ടായി അബ്രഹാമിന്റെ സന്തതികൾ അനൗൺസ് ചെയ്തത്. 100ൽ കൂടുതൽ ദിവസം തിയേറ്ററുകളിൽ നിറഞ്ഞു നിന്ന ചിത്രമായ മമ്മൂട്ടിയുടെ കരിയറിലെയും ഏറ്റവും വലിയ കളക്ഷൻ നേടിയ ഗ്രേറ്റ്ഫാദറിന്റെ സംവിധായകൻ തിരക്കഥാകൃത്താവുന്ന ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്.
കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. ചിത്രത്തിൽ ഡെറിക് അബ്രഹാം എന്ന പൊലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. 'ഒരു പൊലീസ് കഥ' എന്ന ടാഗ്ലൈനിൽ ഒരുങ്ങുന്ന ചിത്രത്തിൽ സുസു സുധി വാത്മീകം, ഊഴം, റെമോ, സോളോ, ആട് 2 തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ താരമാണ് അൻസൺ പോൾ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പഴശ്ശിരാജ എന്ന ബ്രഹ്മാണ്ട ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തിയ കനിഹ നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിടെ നായികയായി ഈ ചിത്രത്തിലൂടെ വീണ്ടും ഒരുമിച്ചെത്തുകയാണ്.