റിലിസിന് ഒരുങ്ങുന്ന മമ്മൂട്ടി നായകനാകുന്ന ഷാജി പടൂർ ചിത്രം 'അബ്രഹാമിന്റെ സന്തതികളുടെ നാലാമത്തെ പോസ്റ്റർ പുറത്തിങ്ങി. മമ്മൂട്ടിയുടെ മൂഖത്തിന് നേരെ തോക്കു ചൂണ്ടിയ രീതിയിലാണ് പോസ്റ്റർ. മുമ്പിറങ്ങിയ പോസ്റ്ററുകളെ പോലെ തന്നെ ഈ പോസ്റ്ററും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ഫേസ്‌ബുക്കിലൂടെ മമ്മൂട്ടി തന്നെയാണ് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പതിനാലാം തിയ്യതി പുറത്തിറങ്ങും.ഡെറിക് എബ്രഹാം എന്ന അസിസ്റ്റന്റ് പൊലീസ് കമ്മീഷണറായാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്. കനിഹ നായികയായെത്തുന്ന ചിത്രത്തിൽ സിദ്ദീഖ്, രഞ്ജി പണിക്കർ, അൻസൺ പോൾ, സുരാജ് വെഞ്ഞാറമ്മൂട്, കലാഭവൻ ഷാജോൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ടേക്ക്-ഓഫ് സംവിധായകൻ മഹേഷ് നാരായണനാണ് അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിന്റെ എഡിറ്റർ.

ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഹനീഫ് അദനിയാണ് ഈ ചിത്രത്തിനും തിരക്കഥയെഴുതിയിരിക്കുന്നത്. സൂര്യാ ടി.വിക്കാണ് സാറ്റ്‌ലൈറ്റ് റൈറ്റുകൾ നൽകിയിരിക്കുന്നത്. കൊച്ചിയിൽ ചിത്രീകരണം നടന്ന ഈ സിനിമയുടെ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ നിർമ്മാണം ഗുഡ്വിൽ എന്റർടൈന്മെന്റ്‌സാണ്.