ദമാസ്‌കസ്: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടതായി അഭ്യൂഹം. സിറിയയിൽ നടന്ന വ്യോമാക്രമണത്തിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടതായി കൊല്ലപ്പെട്ടതായി സംശയിക്കുന്നത്.

സിറിയൻ സർക്കാർ ചാനലാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.ശനിയാഴ്ച റാഖയിലുണ്ടായ ആക്രമണത്തിൽ ബാഗ്ദാദി കൊല്ലപ്പെട്ടതായാണ് ചാനൽ റിപ്പോർട്ട് ചെയ്തത്.എന്നാൽ അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.ബാഗ്ദാദി കൊല്ലപ്പെട്ടതായി മുമ്പും വാർത്തകൾ വന്നിട്ടുള്ളതിനാൽ ഇപ്പോൾ പുറത്തു വന്ന വാർത്ത ആധികാരികത വ്യക്തമല്ല.

അതേസമയം ആക്രമണത്തിൽ ബാഗ്ദാദിയോടൊപ്പം മറ്റ് ഏഴുപേർ കൂടി കൊല്ലപ്പെട്ടതായും സിറിയൻ സർക്കാർ ചാനൽ വ്യക്തമാക്കുന്നു.മുമ്പ് മൊസൂളിനു പുറത്തുള്ള മരുഭൂമിയിൽ കഴിഞ്ഞിരുന്ന ബാഗ്ദാദി മാർച്ചിൽ ഇറാക്കി സേന മൊസൂൾ തിരിച്ചുപിടിച്ചതോടെ അവിടെ നിന്ന് പിന്മാറുകയായിരുന്നു.