- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദബിയിൽ താമസകേന്ദ്രത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 15 പേർക്ക് പരിക്ക്; പത്തോളം വാഹനങ്ങൾ കത്തി നശിച്ചു
അബൂദബി നഗരത്തിലെ താമസ കേന്ദ്രത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 15 പേർക്ക് പരിക്കേറ്റു. പത്ത് കാറുകൾക്ക് കേടുപാടുണ്ടായി. ജനത്തിരക്കേറിയ മേഖലയിലുണ്ടായ പൊട്ടിത്തെറി നഗരത്തിൽ ഏറെ നേരം പരിഭ്രാന്ത്രി പരത്തി. ഉച്ചക്ക് പന്ത്രണ്ടോടെ അബൂദബി ഖാലദിയ്യയിൽ ദാറത്തുൽമിയ ബൈത്തുൽ മന്തി എന്ന റെസ്റ്റോറന്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് വൻ ശബ്ദത്തോടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. കെട്ടിടത്തിലെ താമസക്കാരടക്കം പതിനഞ്ചു പേർക്ക് പരിക്കേറ്റു. സമീപത്ത് നിർത്തിയിട്ടിരുന്ന പത്ത് കാറുകൾക്ക് കേടുപാട് സംഭവിച്ചു. അഞ്ച് നിലകളുള്ള കെട്ടിടത്തിലെ മെസ്‌നൈൻ ഫ്‌ലോറിലായിരുന്നു പൊട്ടിത്തെറി. ഭീതിയിലായ താമസക്കാരും മറ്റും ഇറങ്ങിയോടി. പൊലീസും സിവിൽ ഡിഫൻസും പാഞ്ഞെത്തിയാണ് കെട്ടിടത്തിൽ കുടുങ്ങിയ കുട്ടികൾ അടക്കമുള്ളവരെ രക്ഷപ്പെടുത്തിയത്. കെട്ടിടത്തിലെ മുഴുവൻ പേരെയും ഒഴിപ്പിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കുറച്ചുപേർക്ക് സാരമായ പരിക്കുണ്ട്. കൂടുതൽ പേരും പുക ശ്വസിച്ചാണ് അവശനിലയിലായത്. മന്ത്രാലയത്തിന്റെ ഹെലികോപ്ട
അബൂദബി നഗരത്തിലെ താമസ കേന്ദ്രത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 15 പേർക്ക് പരിക്കേറ്റു. പത്ത് കാറുകൾക്ക് കേടുപാടുണ്ടായി. ജനത്തിരക്കേറിയ മേഖലയിലുണ്ടായ പൊട്ടിത്തെറി നഗരത്തിൽ ഏറെ നേരം പരിഭ്രാന്ത്രി പരത്തി.
ഉച്ചക്ക് പന്ത്രണ്ടോടെ അബൂദബി ഖാലദിയ്യയിൽ ദാറത്തുൽമിയ ബൈത്തുൽ മന്തി എന്ന റെസ്റ്റോറന്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് വൻ ശബ്ദത്തോടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. കെട്ടിടത്തിലെ താമസക്കാരടക്കം പതിനഞ്ചു പേർക്ക് പരിക്കേറ്റു. സമീപത്ത് നിർത്തിയിട്ടിരുന്ന പത്ത്
കാറുകൾക്ക് കേടുപാട് സംഭവിച്ചു. അഞ്ച് നിലകളുള്ള കെട്ടിടത്തിലെ മെസ്‌നൈൻ ഫ്‌ലോറിലായിരുന്നു പൊട്ടിത്തെറി. ഭീതിയിലായ താമസക്കാരും മറ്റും ഇറങ്ങിയോടി.
പൊലീസും സിവിൽ ഡിഫൻസും പാഞ്ഞെത്തിയാണ് കെട്ടിടത്തിൽ കുടുങ്ങിയ കുട്ടികൾ അടക്കമുള്ളവരെ രക്ഷപ്പെടുത്തിയത്. കെട്ടിടത്തിലെ മുഴുവൻ പേരെയും ഒഴിപ്പിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കുറച്ചുപേർക്ക് സാരമായ പരിക്കുണ്ട്. കൂടുതൽ പേരും പുക ശ്വസിച്ചാണ് അവശനിലയിലായത്. മന്ത്രാലയത്തിന്റെ ഹെലികോപ്ടറും രക്ഷാപ്രവർത്തനത്തിനായി എത്തി. ഗ്യാസ് സിലിണ്ടർ സ്‌ഫോടനത്തിന്റെ കാരണം കണ്ടത്തെുന്നതിന് അന്വേഷണം ആരംഭിച്ചതായി ആഭ്യന്ത്രരമന്ത്രാലയം അറിയിച്ചു.