- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദാബിയിൽ നിന്ന് ദുബായിലേക്കുള്ള യാത്രയ്ക്കിടെയുണ്ടായ അപകടം അജിന് ദുരിതക്കിടക്ക നൽകി; കൊല്ലം സ്വദേശിക്ക് ആശ്വാസമായി ഒന്നരക്കോടിയുടെ നഷ്ടപരിഹാരം അനുവദിച്ച് അബുദാബി സിവിൽ കോടതിയുടെ ഉത്തരവ്
അബുദാബി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മലയാളി യുവാവിന് എട്ട് ലക്ഷം ദിർഹം (ഒന്നര ക്കോടിയോളം രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. കൊല്ലം തട്ടാമല സ്വദേശി അജിൻ സദാനന്ദനാണ് അഞ്ച് ശതമാനം പലിശയടക്കം നഷ്ടപരിഹാരം ലഭിക്കുക. അബുദാബി സിവിൽ കോടതിയുടേതാണ് ഉത്തരവ്. അജ്മാനിലെ നിർമ്മാണക്കരാർ സ്ഥാപനത്തിൽ ഇലക്ട്രീഷ്യനായിരുന്നു അജിൻ. കമ്പനി വാഹനത്തിൽ അബുദാബിയിൽനിന്ന് ദുബായിലേക്ക് വരുംവഴി അൽ റഹ്ബ ഭാഗത്താണ് അപകടമുണ്ടായത്. തലയ്ക്ക് സാരമായി പരിക്കേറ്റ അജിനെ ആദ്യം അൽ റഹ്ബ ആശുപത്രിയിലും പിന്നീട് അബുദാബി മഫ്‌റഖ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ട് മാസത്തിലധികം മഫ്‌റഖിൽ കഴിഞ്ഞു. നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോയി. ദുബായിലെ അൽ കബ്ബാൻ അസോസിയേറ്റ്‌സിലെ സീനിയർ ലീഗൽ കൺസൽടന്റായ അഡ്വ. ശംസുദ്ദീൻ കരുനാഗപ്പള്ളി മുഖേനയാണ് നഷ്ടപരിഹാര കേസുകൾ നടത്തിയത്. 10 ലക്ഷം ദിർഹമാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. എന്നാൽ കോടതി എട്ട് ലക്ഷം അനുവദിച്ചു. അതിനിടെ ആവശ്യപ്പെട്ട തുക അ
അബുദാബി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മലയാളി യുവാവിന് എട്ട് ലക്ഷം ദിർഹം (ഒന്നര ക്കോടിയോളം രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. കൊല്ലം തട്ടാമല സ്വദേശി അജിൻ സദാനന്ദനാണ് അഞ്ച് ശതമാനം പലിശയടക്കം നഷ്ടപരിഹാരം ലഭിക്കുക. അബുദാബി സിവിൽ കോടതിയുടേതാണ് ഉത്തരവ്.
അജ്മാനിലെ നിർമ്മാണക്കരാർ സ്ഥാപനത്തിൽ ഇലക്ട്രീഷ്യനായിരുന്നു അജിൻ. കമ്പനി വാഹനത്തിൽ അബുദാബിയിൽനിന്ന് ദുബായിലേക്ക് വരുംവഴി അൽ റഹ്ബ ഭാഗത്താണ് അപകടമുണ്ടായത്. തലയ്ക്ക് സാരമായി പരിക്കേറ്റ അജിനെ ആദ്യം അൽ റഹ്ബ ആശുപത്രിയിലും പിന്നീട് അബുദാബി മഫ്‌റഖ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ട് മാസത്തിലധികം മഫ്‌റഖിൽ കഴിഞ്ഞു. നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോയി.
ദുബായിലെ അൽ കബ്ബാൻ അസോസിയേറ്റ്‌സിലെ സീനിയർ ലീഗൽ കൺസൽടന്റായ അഡ്വ. ശംസുദ്ദീൻ കരുനാഗപ്പള്ളി മുഖേനയാണ് നഷ്ടപരിഹാര കേസുകൾ നടത്തിയത്. 10 ലക്ഷം ദിർഹമാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. എന്നാൽ കോടതി എട്ട് ലക്ഷം അനുവദിച്ചു. അതിനിടെ ആവശ്യപ്പെട്ട തുക അനുവദിക്കാൻ അപ്പീൽ കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകൻ ഷംസുദ്ദീൻ കരുനാഗപ്പള്ളി അറിയിച്ചു.