- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദബിയിലെ ഫ്‌ളാറ്റുകളിൽ പരിശോധന കർശനമാക്കി; വില്ലകളിലും ഫ്ളാറ്റിലും ഒരു കുടുംബത്തിന് മാത്രം താമസത്തിന് അനുമതി; നിയമം ലംഘകർക്ക് 10,000 മുതൽ ഒരു ലക്ഷം ദിർഹംവരെയാണ് പിഴ
അബുദാബി: മലയാളികൾ ഉൾപ്പെടയുള്ള താമസക്കാരുള്ള അബുദബിയിലെ വില്ലകളിലും ഫ്ളാറ്റുകളിലും പരിശോധനയുമായി നഗരസഭ രംഗത്തെത്തി. ഉഗാർഹിക നിയമം കർശനമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നഗരത്തിൽ ഫ്‌ളാറ്റുകളിൽ പരിശോധന കർശനമാക്കിത്. ഫൽറ്റുകളിലും വില്ലകളിലും ഒരു കുടുംബത്തിന് മാത്രമേ താമസിക്കാൻ പാടുള്ളു. ഈ നിയമം ലംഘിക്കുന്നവരെ പിടികൂടാനാണ് പരിശോധ
അബുദാബി: മലയാളികൾ ഉൾപ്പെടയുള്ള താമസക്കാരുള്ള അബുദബിയിലെ വില്ലകളിലും ഫ്ളാറ്റുകളിലും പരിശോധനയുമായി നഗരസഭ രംഗത്തെത്തി. ഉഗാർഹിക നിയമം കർശനമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നഗരത്തിൽ ഫ്‌ളാറ്റുകളിൽ പരിശോധന കർശനമാക്കിത്.
ഫൽറ്റുകളിലും വില്ലകളിലും ഒരു കുടുംബത്തിന് മാത്രമേ താമസിക്കാൻ പാടുള്ളു. ഈ നിയമം ലംഘിക്കുന്നവരെ പിടികൂടാനാണ് പരിശോധന ശക്തമാക്കിയത്. ബാച്ചിലർമാർക് താമസിക്കാൻ അനുവദിക്കപ്പെട്ട കെട്ടിടങ്ങളിൽ ഒരു മുറിയിൽ മൂന്നിൽ കൂടുതൽ പേർക്ക് താമസിക്കാൻ പാടില്ല. ഇരുപ്പുമുറികൾ, തീന്മുറികൾ, ഇടനാഴികൾ, അനധികൃതമായി കൂട്ടിച്ചേർത്ത മുറികൾ എന്നിവ കിടപ്പുമുറികളായി അംഗീകരിക്കുന്നതല്ല. അത്തരം സ്ഥലങ്ങൾ താമസയോഗ്യമായിരിക്കില്ലെന്നും നിയമം ലംഘിച്ച് കൂടുതൽ പേർ താമസിക്കുന്നതായി കണ്ടെത്തിയാൽ വൻപിഴ ഈടാക്കുമെന്നും നഗരസഭ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർക്ക് 10,000 മുതൽ ഒരു ലക്ഷം ദിർഹംവരെയാണ് പിഴ.
സിറ്റി നഗരസഭ ഓഫീസിന് പുറമെ, മുസഫ്ഫ, ശഹാമ, അൽ വത്ബ, അൽ ബതീൻ എന്നിവിടങ്ങളിലെ ഓഫീസിന് പരിധിയിലും കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായ പരിശോധന നടന്നു. വരുന്ന ദിവസങ്ങളിൽ ഉയർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽതന്നെ വ്യാപക പരിശോധന നടത്തുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
2011ൽ പ്രാബല്യത്തിൽ വന്ന നിയമം അനുസരിച്ച് താമസക്കാർ, കെട്ടിട ഉടമകൾ, ഇടനിലക്കാർ എന്നിവരെല്ലാം പിഴ അടക്കുവാൻ ബാധ്യസ്ഥരാണ്. അനുമതി കൂടാതെ കെട്ടിടങ്ങളുടെ രൂപത്തിൽ വരുത്തുന്ന മാറ്റങ്ങൾക്ക് ഒരു ലക്ഷം മുതൽ രണ്ടു ലക്ഷംവരെ പിഴ ഈടാക്കുമെന്ന് നഗരസഭ അറിയിച്ചു. നഗരസഭ അംഗീകരിച്ച സ്ഥലങ്ങളിൽ മാത്രമേ ബാച്ചിലർമാർക്ക് താമസം അനുവദിക്കുകയുള്ളൂ. ഇവയുടെ കരാറുകൾ നഗരസഭയിൽ രജിസ്റ്റർ ചെയ്തിരിക്കണം. സർക്കാർ സ്ഥാപനങ്ങൾ, കമ്പനികൾ, സ്‌കൂളുകൾ തുടങ്ങിയവ തങ്ങളുടെ ജീവനക്കാർക്ക് നിയമം ലംഘിക്കാത്ത രീതിയിലുള്ള താമസ സൗകര്യം ഉറപ്പുവരുത്തണം. കെട്ടിട ഉടമകൾ, വാടകക്കാർ നിക്ഷേപകർ എന്നിവർ അബുദാബി എമിറേറ്റിൽ കർശനമാക്കിയ താമസ നിയമം പാലിക്കുവാൻ ബാധ്യസ്ഥരാണെന്ന് നഗരസഭ വ്യക്തമാക്കി.