- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദാബിയിൽ പ്രവാസികൾക്ക് താമസച്ചിലവേറും; വാടകയുടെ മൂന്ന് ശതമാനം മുനിസിപ്പൽ ഫീ ഈടാക്കാൻ തീരുമാനം
അബുദാബിയിൽ പ്രവാസികൾക്ക് താമസച്ചിലവേറും. കെട്ടിട വാടകയുടെ മൂന്ന് ശതമാനം മുനിസിപ്പൽ ഫീസ് ഏർപ്പെടുത്തിയതോടെയാണ് പ്രവാസികൾക്ക് വാടക ഉയരാൻ കാരണമായിരിക്കുന്നത്. താമസവാടകയുടെ മൂന്ന് ശതമാനം മുനിസിപ്പൽ ഫീസായി വിദേശികൾ നൽകണം. വാർഷിക വാടകയുടെ മൂന്ന് ശതമാനമാണ് ഓരോ വർഷവും നൽകേണ്ടത്. അബുദാബി വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി അഥോറിറ്റി തവണകളായിട്ടാണ് ഫീസ് കളക്റ്റ് ചെയ്യുക. 450 ദിർഹമാണ് ഒരുവർഷത്തെ ഏറ്റവും കുറഞ്ഞ ഫീ. അബുദാബി എക്‌സിക്യുട്ടീവ് കൗൺസിലിന്റെ തീരുമാനത്തിൽ അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സമാനമായ രീതിയിൽമുനിസിപ്പൽ ഫീസ് ഇപ്പോൾ ദുബായിലും ഷാർജയിലും നിലവിലുണ്ട്. ദുബായിൽ കെട്ടിടവാടകയുടെ അഞ്ച് ശതമാനമാണ് ഫീസ് ഈടാക്കുന്നത്. ഷാർജിയിലാവട്ടെ കെട്ടിട വാടകയുടെ 2.5 ശതമാനവും.
അബുദാബിയിൽ പ്രവാസികൾക്ക് താമസച്ചിലവേറും. കെട്ടിട വാടകയുടെ മൂന്ന് ശതമാനം മുനിസിപ്പൽ ഫീസ് ഏർപ്പെടുത്തിയതോടെയാണ് പ്രവാസികൾക്ക് വാടക ഉയരാൻ കാരണമായിരിക്കുന്നത്. താമസവാടകയുടെ മൂന്ന് ശതമാനം മുനിസിപ്പൽ ഫീസായി വിദേശികൾ നൽകണം.
വാർഷിക വാടകയുടെ മൂന്ന് ശതമാനമാണ് ഓരോ വർഷവും നൽകേണ്ടത്. അബുദാബി വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി അഥോറിറ്റി തവണകളായിട്ടാണ് ഫീസ് കളക്റ്റ് ചെയ്യുക. 450 ദിർഹമാണ് ഒരുവർഷത്തെ ഏറ്റവും കുറഞ്ഞ ഫീ. അബുദാബി എക്‌സിക്യുട്ടീവ് കൗൺസിലിന്റെ തീരുമാനത്തിൽ അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സമാനമായ രീതിയിൽമുനിസിപ്പൽ ഫീസ് ഇപ്പോൾ ദുബായിലും ഷാർജയിലും നിലവിലുണ്ട്. ദുബായിൽ കെട്ടിടവാടകയുടെ അഞ്ച് ശതമാനമാണ് ഫീസ് ഈടാക്കുന്നത്. ഷാർജിയിലാവട്ടെ കെട്ടിട വാടകയുടെ 2.5 ശതമാനവും.
Next Story