- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനോദസഞ്ചാര സംഘത്തിൽ 20 പേർ മാത്രമേ പാടുള്ളൂ; മാസ്‌ക് ധരിക്കലും അകലം പാലിക്കലും നിർബന്ധം; നിയമലംഘകർക്കെതിരെ നടപടി; വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മാർഗനിർദേശങ്ങൾ നല്കി അബുദബി
കോവിഡ് പശ്ചാത്തലത്തിൽ ടൂർ ഓപറേറ്റർമാർക്കും ടൂർ ഗൈഡുകൾക്കും അബുദാബി വിനോദസഞ്ചാര സാംസ്‌കാരിക വകുപ്പ് പുതിയ മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. തുറസായ സ്ഥലങ്ങളിലേക്കു അനുഗമിക്കുന്ന വിനോദസഞ്ചാര സംഘത്തിൽ 20 പേരും ഇൻഡോർ വിനോദ കേന്ദ്രങ്ങളിലേക്കുള്ള സംഘത്തിൽ 10 പേരും മാത്രമേ പാടുള്ളൂ.
എല്ലാ സമയത്തും മാസ്‌ക് ധരിക്കലും അകലം പാലിക്കലും നിർബന്ധം. നിയമലംഘകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ടൂർ ഗൈഡുകൾക്കു പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം.
രോഗലക്ഷണമുള്ളവർ ജോലിയിൽനിന്നു വിട്ടിനിൽക്കണം. അൽഹൊസൻ ആപ്പ് ഡൗൺലോഡ് ചെയ്യുകയും വേണം. ഇതുൾപ്പെടെ 40 നിബന്ധനകളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
Next Story