- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദബിയിൽ സ്ത്രീകൾക്കായി പ്രത്യേക പാർക്കിങ് ഇടങ്ങൾ വരുന്നു; പിങ്ക്, വെള്ള നിറത്തിൽ അടയാളങ്ങൾ ഇട്ട് വേർതിരിക്കാനും തീരുമാനം; സ്ത്രീകളുടെ പാർക്കിങ് ഏരിയായിൽ പാർക്ക് ചെയ്യാനെത്തുന്ന പുരുഷന്മാരെ പിടികൂടാനും നിർദ്ദേശം
അബൂദബി: സ്ത്രീകൾക്ക് പ്രത്യേകമായി പാർക്കിങ് സൗകര്യമൊരുക്കി അബുദബി ഗതാഗത വകുപ്പ് പദ്ധതിയിടുന്നു. അബൂദബി നഗരത്തിൽ മൊത്തം 182 ഓളം സ്ഥലങ്ങളിൽ ആണ് സ്ത്രീ സംവരണ പാർക്കിങ് ഇടങ്ങൾ സജ്ജീകരിക്കുക. ബഹുനില കെട്ടിടങ്ങൾക്ക് സമീപം ഒരുക്കുന്ന ഇത്തരം ഇടങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ പിങ്ക്, വെള്ള നിറങ്ങളിൽ അടയാളപ്പെടുത്തും. ഹംദാൻ ബിൻ സായിദ് സ്ട്രീറ്റിൽ ലിവ സെന്ററിന് പിറകിലായി 26ഉം ഫാത്തിമ ബിൻത് മുബാറക് സ്ട്രീറ്റിലെ ട്രിയാനോൺ ഹോട്ടലിന് പിന്നിൽ 28ഉം സ്ത്രീ സംവരണ പാർക്കിങ് ഇടങ്ങളുണ്ടാകും. അബൂദബി ആരോഗ്യ അഥോറിറ്റിക്ക് പിന്നിൽ 18 പാർക്കിങ് സ്ഥലങ്ങളൊരുക്കും. ഖലീഫ സ്ട്രീറ്റിലെ നൂർ ആശുപത്രിക്ക് പിറകിൽ 25, അൽ ദാന പ്രദേശത്ത് അബൂദബി ത്വാത്തീൻ കൗൺസിലിന് പിന്നിലായി 41 പാർക്കിങ് ഇടങ്ങളും സ്ത്രീകൾക്ക് മാത്രമായി മാറ്റിവെക്കും. ഭാവിയിൽ കൂടുതൽ സ്ത്രീ സംവരണ പാർക്കിങ് സ്ഥലങ്ങൾ കൊണ്ടുവരുമെന്നും നഗരകാര്യ-ഗതാഗത വകുപ്പ് പറഞ്ഞു. സ്ത്രീ സംവരണ പാർക്കിങ്ങുകൾ പുരുഷന്മാർ ഉപയോഗിക്കുന്നില്‌ളെന്ന് പാർക്കിങ് പരിശോധകർ ഉറപ്പാക്കും. നിയമം ലംഘി
അബൂദബി: സ്ത്രീകൾക്ക് പ്രത്യേകമായി പാർക്കിങ് സൗകര്യമൊരുക്കി അബുദബി ഗതാഗത വകുപ്പ് പദ്ധതിയിടുന്നു. അബൂദബി നഗരത്തിൽ മൊത്തം 182 ഓളം സ്ഥലങ്ങളിൽ ആണ് സ്ത്രീ സംവരണ പാർക്കിങ് ഇടങ്ങൾ സജ്ജീകരിക്കുക. ബഹുനില കെട്ടിടങ്ങൾക്ക് സമീപം ഒരുക്കുന്ന ഇത്തരം ഇടങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ പിങ്ക്, വെള്ള നിറങ്ങളിൽ അടയാളപ്പെടുത്തും.
ഹംദാൻ ബിൻ സായിദ് സ്ട്രീറ്റിൽ ലിവ സെന്ററിന് പിറകിലായി 26ഉം ഫാത്തിമ ബിൻത് മുബാറക് സ്ട്രീറ്റിലെ ട്രിയാനോൺ ഹോട്ടലിന് പിന്നിൽ 28ഉം സ്ത്രീ സംവരണ പാർക്കിങ് ഇടങ്ങളുണ്ടാകും. അബൂദബി ആരോഗ്യ അഥോറിറ്റിക്ക് പിന്നിൽ 18 പാർക്കിങ് സ്ഥലങ്ങളൊരുക്കും. ഖലീഫ സ്ട്രീറ്റിലെ നൂർ ആശുപത്രിക്ക് പിറകിൽ 25, അൽ ദാന പ്രദേശത്ത് അബൂദബി ത്വാത്തീൻ കൗൺസിലിന് പിന്നിലായി 41 പാർക്കിങ് ഇടങ്ങളും സ്ത്രീകൾക്ക് മാത്രമായി മാറ്റിവെക്കും.
ഭാവിയിൽ കൂടുതൽ സ്ത്രീ സംവരണ പാർക്കിങ് സ്ഥലങ്ങൾ കൊണ്ടുവരുമെന്നും നഗരകാര്യ-ഗതാഗത വകുപ്പ് പറഞ്ഞു. സ്ത്രീ സംവരണ പാർക്കിങ്ങുകൾ പുരുഷന്മാർ ഉപയോഗിക്കുന്നില്‌ളെന്ന് പാർക്കിങ് പരിശോധകർ ഉറപ്പാക്കും. നിയമം ലംഘിക്കുന്ന പുരുഷന്മാർക്ക് പിഴ
ഈടാക്കുമെന്നും അവരുടെ വാഹനം പിടികൂടുമെന്നും വകുപ്പ് കൂട്ടിച്ചേർത്തു.