- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാഫിലാത്ത കാർഡില്ലാതെ ഇനി പബ്ലിക് ബസുകളിൽ യാത്ര ചെയ്യാൻ സാധിക്കില്ല; അബുദാബിയിൽ കാർഡ് സംവിധാനം നിർബന്ധമാക്കി
അബുദാബി: ഹാഫിലാത്ത് കാർഡില്ലെങ്കിൽ ഇനി പബ്ലിക് ബസുകളിൽ യാത്ര ചെയ്യാൻ സാധിക്കില്ല. ബസ് യാത്രക്കാർക്ക് ഹാഫിലത്ത് കാർഡ് നിർബന്ധമാക്കിക്കൊണ്ട് ഒക്ടോബർ ഒന്നു മുതൽ സംവിധാനം നിലവിൽ വന്നു. ഇനി മുതൽ പണം കൊടുത്ത് ബസിൽ യാത്ര ചെയ്യാൻ സാധിക്കില്ല. ഹാഫിലാത്ത് കാർഡ് കൈവശം ഇല്ലാതെ ബസിൽ കയറുന്ന യാത്രക്കാരെ ഇറക്കി വിടുമെന്ന് അധികൃതർ അറിയിച്ചിട്
അബുദാബി: ഹാഫിലാത്ത് കാർഡില്ലെങ്കിൽ ഇനി പബ്ലിക് ബസുകളിൽ യാത്ര ചെയ്യാൻ സാധിക്കില്ല. ബസ് യാത്രക്കാർക്ക് ഹാഫിലത്ത് കാർഡ് നിർബന്ധമാക്കിക്കൊണ്ട് ഒക്ടോബർ ഒന്നു മുതൽ സംവിധാനം നിലവിൽ വന്നു. ഇനി മുതൽ പണം കൊടുത്ത് ബസിൽ യാത്ര ചെയ്യാൻ സാധിക്കില്ല.
ഹാഫിലാത്ത് കാർഡ് കൈവശം ഇല്ലാതെ ബസിൽ കയറുന്ന യാത്രക്കാരെ ഇറക്കി വിടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. നിലവിൽ കാർഡ് കൈവശപ്പെടുത്താത്ത നിരവധി പേരെ യാത്രാ മധ്യേ ഇറക്കി വിട്ട സംഭവങ്ങൾ ഏറെ അബുദാബിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പണം കൊടുത്ത് യാത്ര ചെയ്യുന്ന സംവിധാനം നിർത്താലാക്കുന്നതിനായി കഴിഞ്ഞ മേയിലാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാൻസ്‌പോർട്ട് ഓട്ടമേറ്റഡ് പേയ്‌മെന്റ് സംവിധാനം നിലവിൽ കൊണ്ടുവന്നത്. ബസ് സ്റ്റോപ്പുകൾ, ബസ് സ്റ്റേഷനുകൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കാർഡ് വെൻഡിങ് മെഷീനുകളിൽ നിന്ന് ഹാഫിലാത്ത് കാർഡ് വാങ്ങുകയോ ടോപ്പ് അപ്പ് ചെയ്യുകയോ ചെയ്യാം. പണം നൽകിയും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചും കാർഡ് വാങ്ങുകയും ടോപ്പ് അപ്പ് ചെയ്യുകയും ആവാം. പെർമനന്റ്, ടെമ്പററി കാർഡുകൾ ഈ വിധേന യാത്രക്കാർക്ക് സ്വന്തമാക്കുകയും ചെയ്യാം.
നിലവിൽ വിവിധ സർക്കാർ സ്ഥാപനങ്ങളിലും ഷോപ്പിങ് മാളുകളിലും മറ്റുമായി 140 വെൻഡിങ് മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാൻസ്‌പോർട്ട് വ്യക്തമാക്കി.
ബസുകളിലെ തിരക്ക് ഒഴിവാക്കുന്നതിനും ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് തടയുന്നതിനുമാണ് ഓട്ടമേറ്റഡ് പേയ്‌മെന്റ് സംവിധാനം കൊണ്ടുവന്നതെന്നും അധികൃതർ പറയുന്നു. കാർഡ് സംവിധാനം കൂടുതൽ സൗകര്യപ്രദമാണെന്ന് യാത്രക്കാർ സമ്മതിക്കുന്നുണ്ടെങ്കിലും ഇതുമായി പൊരുത്തപ്പെടാത്ത ഒട്ടേറെ യാത്രക്കാർ ഇനിയുമുണ്ട്.