- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദബിയിൽ സ്‌കൂൾ ബസിൽ മലയാളി വിദ്യാർത്ഥിനി ശ്വാസം മുട്ടി മരിച്ച കേസ്; കുടുംബത്തിന് 18 ലക്ഷം നഷ്ടപരിഹാരം നല്കാൻ കോടതി
അബൂദബി: കഴിഞ്ഞ വർഷം സ്‌കൂൾ ബസിൽ കുടുങ്ങി മലയാളി വിദ്യാർത്ഥിനി ശ്വാസംമുട്ടി മരിച്ച കേസിൽ വിദ്യാർത്ഥിനിയുടെ കുടുംബത്തിന് ഒരു ലക്ഷം ദിർഹം ( 18 ലക്ഷത്തോളം രൂപ) നഷ്ടപരിഹാരം നല്കാൻ കോടതി. സ്‌കൂൾ മാേനജ്‌മെന്റ്, പ്രിൻസിപ്പൽ, ബസ് ഡ്രൈവർ, ബസ് സൂപ്പർവൈസർ എന്നിവർ ചേർന്നാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2014 ഒക്ടോബർ ഏഴിനാണ് അബൂദബി അൽ വുറൂദ് അക്കാദമിയിലെ
അബൂദബി: കഴിഞ്ഞ വർഷം സ്‌കൂൾ ബസിൽ കുടുങ്ങി മലയാളി വിദ്യാർത്ഥിനി ശ്വാസംമുട്ടി മരിച്ച കേസിൽ വിദ്യാർത്ഥിനിയുടെ കുടുംബത്തിന് ഒരു ലക്ഷം ദിർഹം ( 18 ലക്ഷത്തോളം രൂപ) നഷ്ടപരിഹാരം നല്കാൻ കോടതി. സ്‌കൂൾ മാേനജ്‌മെന്റ്, പ്രിൻസിപ്പൽ, ബസ് ഡ്രൈവർ, ബസ് സൂപ്പർവൈസർ എന്നിവർ ചേർന്നാണ് നഷ്ടപരിഹാരം നൽകേണ്ടത്.
2014 ഒക്ടോബർ ഏഴിനാണ് അബൂദബി അൽ വുറൂദ് അക്കാദമിയിലെ കെ.ജി വൺ വിദ്യാർത്ഥിനി നിസ ആല സ്‌കൂൾ ബസിൽ ഉറങ്ങിപ്പോയതിനെ തുടർന്ന് ശ്വാസംമുട്ടി മരിച്ചത്. അഡ്‌കോയിൽ അക്കൗണ്ടന്റായ മടിക്കേരി നസീർ അഹമ്മദിന്റെയും കണ്ണൂർ പഴയങ്ങാടി നബീലയുടെയും രണ്ടാമത്തെ മകളാണ് നിസ. ഖാലിദിയയിലെ വീട്ടിൽനിന്ന് സ്‌കൂളിലേക്കുള്ള യാത്രയിൽ നാലുവയസ്സുകാരി നിസ ബസിലിരുന്ന് ഉറങ്ങുകയായിരുന്നു. പിൻനിരയിലെ സീറ്റിലായിരുന്ന നിസയെ ശ്രദ്ധിക്കാതെ ഡ്രൈവറും അറ്റൻഡറും ബസ് പൂട്ടിപോയി. ഉച്ചക്ക് കുട്ടികളെ തിരികെ കൊണ്ടുപോകാൻ വന്നപ്പോഴാണ് നിസയുടെ മൃതദേഹം കണ്ടത്. കടുത്ത ചൂടിൽ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നായിരുന്നു ഫോറൻസിക് റിപ്പോർട്ട്.
പാക്കിസ്ഥാനിയായ ഡ്രൈവർ, ലബനാൻ സ്വദേശി സ്‌കൂൾ അഡ്‌മിനിസ്‌ട്രേറ്റർ, ഫിലിപ്പീനിയായ ബസ് അറ്റൻഡർ എന്നിവർക്ക് പ്രാഥമിക കോടതി മൂന്നുവർഷം തടവുശിക്ഷ വിധിച്ചിരുന്നു. ഗതാഗത കമ്പനി ഉടമക്ക് ആറുമാസം തടവും വിധിച്ചു. സ്‌കൂൾ അടച്ചുപൂട്ടണമെന്നും പ്രതികളും സ്‌കൂൾ അധികൃതരും വൻതുക പിഴയൊടുക്കണമെന്നും ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പ്രതികൾ അപ്പീൽ കോടതിയെ സമീപിച്ചതിനെ തുടർന്ന് മാനേജ്‌മെന്റ് 50,000 ദിർഹം പിഴയടക്കാനും ലക്ഷം ദിർഹം കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും ഉത്തരവുണ്ടായി.
സ്‌കൂൾ പൂട്ടാനുള്ള ഉത്തരവ് റദ്ദാക്കിയെങ്കിലും അബൂദബി എജുക്കേഷൻ കൗൺസിൽ തുറക്കാൻ അനുവദിച്ചിട്ടില്ല. ഡ്രൈവറുടെ ശിക്ഷ ആറുമാസമായി കുറച്ചു. 20,000 ദിർഹം പിഴ അടക്കണം. സൂപ്പർവൈസറുടെ പിഴ ഒരുവർഷമാക്കുകയും 20,000 ദിർഹം പിഴയിടുകയും ചെയ്തു. ഇന്ത്യക്കാരനായ ഗതാഗത കമ്പനി ഉടമയുടെ ആറുമാസത്തെ തടവ് ശരിവച്ചു. എന്നാൽ, ശിക്ഷ കുറവാണെന്ന് ചൂണ്ടിക്കാട്ടി അപ്പീൽ കോടതി വിധിക്കെതിരെ പ്രോസിക്യൂഷൻ പരമോന്നത കോടതിയെ സമീപിക്കുകയായിരുന്നു. അപ്പീൽ കോടതി വിധി പരമോന്നത കോടതി ശരിവച്ചു.
മഹാനവമി പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (വ്യാഴം) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ