- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയതായി റോഡുകളിൽ പ്രവർത്തിച്ച് തുടങ്ങിയത് 46 പുതിയ ക്യാമറകൾ; അബുദബി റോഡുകളിൽ വാഹനവുമായി ഇറങ്ങുന്നവർ ജാഗ്രതേ
നിയമലംഘകരെ പിടികൂടാനായി അബുദബി റോഡുകളിൽ പുതുതായി സ്ഥാപിച്ചത് 46 ക്യാമറകളാണ്. അമിതവേഗവും ചുവപ്പുസിഗ്‌നൽ ലംഘനവും അടക്കം ഗതാഗത നിയമലംഘനങ്ങൾ പിടികൂടുന്നതിന്റെ ഭാഗമായിട്ടാണ് റോഡുകളിൽ കൂടുതൽ കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. അൽ മർയ ഐലന്റിലാണ് 46 കാമറകൾ സ്ഥാപിച്ചത്. 46 ഇന്റർ സെക്ഷനുകളിലായാണ് കാമറകൾ സ്ഥാപിച്ചത്.. പദ്ധതിയുടെ ഭാഗമായി അബൂദബി,
നിയമലംഘകരെ പിടികൂടാനായി അബുദബി റോഡുകളിൽ പുതുതായി സ്ഥാപിച്ചത് 46 ക്യാമറകളാണ്. അമിതവേഗവും ചുവപ്പുസിഗ്‌നൽ ലംഘനവും അടക്കം ഗതാഗത നിയമലംഘനങ്ങൾ പിടികൂടുന്നതിന്റെ ഭാഗമായിട്ടാണ് റോഡുകളിൽ കൂടുതൽ കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. അൽ മർയ ഐലന്റിലാണ് 46 കാമറകൾ സ്ഥാപിച്ചത്.
46 ഇന്റർ സെക്ഷനുകളിലായാണ് കാമറകൾ സ്ഥാപിച്ചത്.. പദ്ധതിയുടെ ഭാഗമായി അബൂദബി, അൽഐൻ, പശ്ചിമ മേഖല എന്നിവിടങ്ങളിലായി 150 ഇന്റർസെക്ഷനുകളിലാണ് കാമറകൾ സ്ഥാപിക്കുന്നത്. ഗതാഗത സിഗ്‌നലുകളോട് അനുബന്ധമായി സ്ഥാപിക്കുന്ന കാമറകളുടെ സഹായത്തോടെ ഇന്റർസെക്ഷനുകളിലെ അമിത വേഗവും ചുവപ്പുസിഗ്‌നൽ ലംഘനവും പിടികൂടാൻ സാധിക്കും.
ഫ്‌ളാഷില്ലാതെ തന്നെ നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ഫോട്ടോ അടക്കം എടുക്കാൻ ശേഷിയുള്ളതാണ് കാമറകളെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടർ ബ്രിഗേഡിയർ ഹുസൈൻ അഹമ്മദ് അൽ ഹാർത്തി പറഞ്ഞു. ചുവപ്പുസിഗ്‌നൽ ലംഘനം, ലൈൻ തെറ്റിക്കൽ, കാൽനടയാത്രക്കാർക്കുള്ള ഭാഗങ്ങളിൽ വാഹനങ്ങൾ നിർത്തൽ, അമിത വേഗം, തെറ്റായ ലൈനുകളിലൂടെയുള്ള യു ടേണുകൾ, കാൽനടക്കാർക്ക് മുൻഗണന നൽകാതിരിക്കൽ, ഇന്റർസെക്ഷനുകളിലെ ഓവർടേക്കിങ് തുടങ്ങിയ നിയമ ലംഘനങ്ങൾ കാമറകൾ ഉപയോഗിച്ച് പിടികൂടാൻ സാധിക്കും. ഇൻഫ്രാറെഡ് സാങ്കതേിക വിദ്യയിലുള്ള ത്രീഡി തെർമൽ കാമറകൾ അഞ്ച് ലൈനുകൾ നിരീക്ഷിക്കാൻ ശേഷിയുള്ളതാണ്.