- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾക്ക് ഇരുട്ടടിയായി അബുദാബിയിൽ ജല വൈദ്യുതി നിരക്കുകൾ കൂടുന്നു; വർദ്ധനവ് ജനുവരി ഒന്ന് മുതൽ
അബുദാബി: പ്രവാസികൾക്ക് ഇരുട്ടടിയായി ജല വൈദ്യുതി നിരക്കുകൾ വർദ്ധിക്കുന്നു. ജനുവരി ഒന്ന് മുതലാണ് നിരക്ക് വർദ്ധനവ് വരുന്നത്. അബുദാബി റെഗുലേൻ ആൻഡ് സൂപ്പർവിഷൻ ബ്യൂറോയാണ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. ആയിരം ലിറ്റർ ജലം ഉപയോഗിക്കുന്ന പ്രവാസികൾക്ക് 5.95 ദിർഹം മുതൽ 9.90 ദിർഹം വരെ പണമടയ്‌ക്കേണ്ടി വരും. മുൻപ് 700 ലിറ്റർ ജലം ഉപയോഗിക്കുന്നവരിൽ
അബുദാബി: പ്രവാസികൾക്ക് ഇരുട്ടടിയായി ജല വൈദ്യുതി നിരക്കുകൾ വർദ്ധിക്കുന്നു. ജനുവരി ഒന്ന് മുതലാണ് നിരക്ക് വർദ്ധനവ് വരുന്നത്. അബുദാബി റെഗുലേൻ ആൻഡ് സൂപ്പർവിഷൻ ബ്യൂറോയാണ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. ആയിരം ലിറ്റർ ജലം ഉപയോഗിക്കുന്ന പ്രവാസികൾക്ക് 5.95 ദിർഹം മുതൽ 9.90 ദിർഹം വരെ പണമടയ്‌ക്കേണ്ടി വരും. മുൻപ് 700 ലിറ്റർ ജലം ഉപയോഗിക്കുന്നവരിൽ നിന്നും 2.20 ദിർഹം വരെയാണ് ഈടാക്കിയിരുന്നത്. ഫ്‌ളാറ്റുകളിൽ പരമാവധി ഉപയോഗിക്കാവുന്ന ജലത്തിന്റെ അളവ് മുൻപ് 700 ലിറ്ററും വീടുകളിൽ 5000 ലിറ്ററും ആയിരുന്നു.
സ്വദേശികൾക്ക് ജലത്തിനും വൈദ്യുതിക്കും പണം ഈടാക്കിയിരുന്നില്ല. എന്നാൽ 1.70 ദിർഹം മുതൽ 1.89 ദിർഹം വരെയാണ് സ്വദേശികളിൽ നിന്നും ഈടാക്കാനാണ് സാധ്യത. ഫൽറ്റുകളിലെ പരമാവധി ജല ഉപയോഗം ആയിരം ലിറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. വൈദ്യുതി ഉപയോഗം 30 കിലോവാട്ട് കഴിഞ്ഞാൽ 5.5 ഫിൽ വീതം സ്വദേശികളിൽ നിന്നും ഈടാക്കും. ദിനംപ്രതി 20 കിലോവാട്ടിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന പ്രവാസികളിൽ നിന്നും 15 ഫിൽസ് മുതൽ 21 ഫിൽസ് വരെയും ഇടാക്കും. നിരക്ക് വർധന ഓൺലൈനിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.