- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനാധിപത്യത്തെ അംഗീകരിക്കുന്നവർ യഥാർത്ഥ വിശ്വാസികളല്ല മുസ്ലിം നാമധാരികൾ മാത്രം; അള്ളാഹുവിന്റെ മാർഗ്ഗത്തിൽ ഹിജറ പോയവരെ ആടു മെയ്ക്കാൻ പോയവരെന്ന അപമാന വാക്കുകളിലൂടെ അപമാനിക്കുന്നവരുടെ അവസ്ഥ നാളെ അള്ളാഹുവിന്റെയടുത്ത് എന്തായിരിക്കും? പോപ്പുലർ ഫ്രണ്ട് കപട 'ജിഹാദി'കളും താഗൂത്തിനെ അംഗീകരിക്കുന്ന കുഫ്ഫാറുകളും; മുസ്ലിം ലീഗിനും വിമർശനം; മലയാളിയെ ഐഎസിലേക്ക് അടുപ്പിക്കാൻ 'അബു മറിയം'; നിരീക്ഷണം ശക്തമാക്കി എൻഐഎയും
കോഴിക്കോട്: ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ് ) ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഫേസ്‌ബുക്ക് അക്കൗണ്ട് വീണ്ടും സജീവം. അബു മറിയം എന്ന പേരിലുള്ള എഫ്.ബി അക്കൗണ്ടിലൂടെയാണ് 'ഹിജ്‌റ'യും 'ജിഹാദും' ചെയ്യാൻ പ്രേരിപ്പിക്കുന്ന മലയാള ലേഖനങ്ങളുള്ളത്. നേരത്തെ കൊലവിളി പോസ്റ്റുകളുമായി ഐ.എസ് ആശയങ്ങൾ മലയാളത്തിൽ പ്രചരിപ്പിച്ചിരുന്നത് സമീർ അലി എന്ന അക്കൗണ്ട് വഴിയായിരുന്നു. എന്നാൻ അതേ ആശയങ്ങളടങ്ങുന്ന ലേഖനങ്ങളാണ് അബു മറിയമും ഇപ്പോൾ പുറത്ത് വിട്ടുകൊണ്ടിരിക്കുന്നത്. അബു മറിയമിന് പിന്നിൽ ആരെന്ന് വ്യക്തമല്ല. സമീർ അലി എന്ന അക്കൗണ്ടിനു പിന്നിൽ കോഴിക്കോട് മൂഴിക്കൽ സ്വദേശി സജീർ അബ്ദുള്ളയാണെന്നും ഇയാൾ അഫ്ഗാനിസ്ഥാനിലെ ഐ.എസ് കേന്ദ്രത്തിലാണെന്നും എൻ.ഐ.യെ നേരത്തെ കണ്ടെത്തിയിരുന്നു. 2017 ഫെബ്രുവരിയിലായിരുന്നു ഈ അക്കൗണ്ടിലെ അവസാന പോസ്റ്റ്. ശേഷം നാല് മാസത്തോളം നിശ്ചലമായിരുന്നു സമീർ അലി എന്ന അക്കൗണ്ട്. പിന്നീട് ട്രോൺ ആക്രമണത്തിൽ സജീർ അബ്ദുള്ള കൊല്ലപ്പെട്ടെന്ന വിവരം പുറത്ത് വരികയും ഇത് ദേശീയ അന്വേഷണ ഏജൻസി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അ
കോഴിക്കോട്: ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ് ) ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഫേസ്‌ബുക്ക് അക്കൗണ്ട് വീണ്ടും സജീവം. അബു മറിയം എന്ന പേരിലുള്ള എഫ്.ബി അക്കൗണ്ടിലൂടെയാണ് 'ഹിജ്‌റ'യും 'ജിഹാദും' ചെയ്യാൻ പ്രേരിപ്പിക്കുന്ന മലയാള ലേഖനങ്ങളുള്ളത്. നേരത്തെ കൊലവിളി പോസ്റ്റുകളുമായി ഐ.എസ് ആശയങ്ങൾ മലയാളത്തിൽ പ്രചരിപ്പിച്ചിരുന്നത് സമീർ അലി എന്ന അക്കൗണ്ട് വഴിയായിരുന്നു. എന്നാൻ അതേ ആശയങ്ങളടങ്ങുന്ന ലേഖനങ്ങളാണ് അബു മറിയമും ഇപ്പോൾ പുറത്ത് വിട്ടുകൊണ്ടിരിക്കുന്നത്.
അബു മറിയമിന് പിന്നിൽ ആരെന്ന് വ്യക്തമല്ല. സമീർ അലി എന്ന അക്കൗണ്ടിനു പിന്നിൽ കോഴിക്കോട് മൂഴിക്കൽ സ്വദേശി സജീർ അബ്ദുള്ളയാണെന്നും ഇയാൾ അഫ്ഗാനിസ്ഥാനിലെ ഐ.എസ് കേന്ദ്രത്തിലാണെന്നും എൻ.ഐ.യെ നേരത്തെ കണ്ടെത്തിയിരുന്നു. 2017 ഫെബ്രുവരിയിലായിരുന്നു ഈ അക്കൗണ്ടിലെ അവസാന പോസ്റ്റ്. ശേഷം നാല് മാസത്തോളം നിശ്ചലമായിരുന്നു സമീർ അലി എന്ന അക്കൗണ്ട്. പിന്നീട് ട്രോൺ ആക്രമണത്തിൽ സജീർ അബ്ദുള്ള കൊല്ലപ്പെട്ടെന്ന വിവരം പുറത്ത് വരികയും ഇത് ദേശീയ അന്വേഷണ ഏജൻസി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
അബു മറിയമിനെ എൻ.ഐ.എ നിരീക്ഷിച്ചുവരികയാണ്. ഇയാൾ മുമ്പ് യു എ ഇ ലുണ്ടായിരുന്നതായാണ് സംശയിക്കുന്നത്. എന്നാൽ ഇപ്പോൾ എവിടെയാണെന്നതിനെ സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. അക്കൗണ്ടിൽ ഉപയോഗിച്ച പേര് ശരിയായ പേരല്ല. എന്നാൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ), എസ്.ഡി.പി.ഐ സംഘടനകളുമായി ഇയാൾക്ക് നേരത്തേ ബന്ധമുണ്ടായിരുന്നതായി പോസ്റ്റുകൾ വ്യക്തമാക്കുന്നു.
പി.എഫ്.ഐ ഭാരവാഹി തെരഞ്ഞെടുപ്പിന് ശേഷമുള്ള ഫോട്ടോകളും വിവിധ പി.എഫ്.ഐ പരിപാടികളും ഷെയർ ചെയ്തിട്ടുണ്ട്. മാത്രമല്ല, പി.എഫ്.ഐയുടെ തർബിയ ക്ലാസ്സുകളെ കുറിച്ചും പോസ്റ്റുകളിൽ പറയുന്നുണ്ട്. എന്നാൽ 2017ന്റെ പകുതിയോടെ തീവ്രമായ ആശയങ്ങളങ്ങെിയ പേസ്റ്റുകൾ വന്നു തുടങ്ങി. പിന്നീടുള്ള പോസ്റ്റുകളിൽ പോപ്പുലർ ഫ്രണ്ടിനെ ശക്തമായി എതിർക്കുകയും കടന്നാക്രമിക്കുകയും ചെയ്യുന്നുണ്ട്. ഇവർ കപട 'ജിഹാദി'കളാണെന്നും താഗൂത്തിനെ അംഗീകരിക്കുന്ന കുഫ്ഫാറുകളാണെന്നും പോസ്റ്റിൽ പറഞ്ഞു വെയ്ക്കുന്നുണ്ട്.
ജനാധിപത്യത്തെ അംഗീകരിക്കുന്ന ഇന്ത്യയിലെ മുസ്ലിംങ്ങൾ യഥാർത്ഥ വിശ്വാസികളല്ലെന്നും മുസ്ലിം നാമധാരികൾ മാത്രമാണെന്നുമുള്ള ഐ.എസ് വാദമാണ് പോസ്റ്റുകളിലുടനീളം പറയുന്നത്. അള്ളാഹുവിന്റെ മാർഗത്തിൽ ഹിജ്‌റ (പലായനം) പോകൽ പ്രധാനപ്പെട്ട ഇബാദത്ത് (ആരാധന) ആണെന്നും കേരളത്തിൽ നിന്ന് ഇത്തരത്തിൽ നിരവധി പേർ പോയതായും മറ്റൊരു പോസ്റ്റിൽ പറയുന്നു. കുറിപ്പിൽ പറയുന്നതിങ്ങനെയാണ്: ' ഇന്ന് അള്ളാഹുവിന്റെ മാർഗത്തിൽ ഹിജ്‌റ പോയവർ ഉണ്ട്. അവരുടെ ലക്ഷ്യം ജിഹാദ് ചെയ്യുക മാത്രമായിരുന്നില്ല. മറിച്ച് അള്ളാഹുവിന്റെ ശരീഅത്തിന്റെ കീഴിൽ ജീവിക്കണം എന്ന ലക്ഷ്യം കൂടി അവർക്കുണ്ട്. അവരിൽ ചിലർ ഇന്ന് ഇഹലോകവാസം വെടിഞ്ഞ് അള്ളാഹുവിലേക്ക് യാത്രയായി, ചിലർ ഇന്നും പ്രപഞ്ച നാഥന്റെ ശരീഅത്തിന്റെ കീഴിൽ ജീവിക്കുന്നു. അൽഹംദുലില്ലാഹ്..... ഇത് വലിയൊരു അനുഗ്രഹമാണ്.
എന്നാൽ കുഫിറിന്റെയും താഗൂത്തി സിസ്റ്റത്തിന്റെയും കീഴിൽ ജീവിക്കുന്ന മുസ്ലിം നാമധാരികളായ ആളുകൾ അള്ളാഹുവിന്റെ മാർഗ്ഗത്തിൽ ഹിജറ പോയവരെ ആടു മെയ്ക്കാൻ പോയവരെന്നും, ഇന്ന് ഹിജറ ആവശ്യമില്ല എന്ന് പറയുകയും, ദീൻ എന്താണെന്ന് മനസ്സിലാക്കാതെ ആവേശത്തിന്റെ പുറത്ത് നാടുവിട്ടു പോയവരെന്നും എന്ന അപമാന വാക്കുകൾ ക്കൊണ്ട് അവരെ അപമാനിക്കുന്നവരുടെ അവസ്ഥ നാളെ അള്ളാഹുവിന്റെയടുത്ത് എന്തായിരിക്കും? അല്ലയോ മുസ്ലിം നാമധാരികളായ മൂഢന്മാരേ നിങ്ങൾക്ക് അള്ളാഹുവിന്റെ ശരീഅത്താണോ അതോ താഗൂത്തി വ്യവസ്ഥയായ ജനാധിപത്യമോ?'
ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ജനങ്ങളെ ജനാധിപത്യ ശിർക്കിൽ തളച്ചിട്ടിരിക്കുന്നത് മുസ്ലിം ലീഗ്, എസ്.ഡി.പി.ഐ വെൽഫെയർ പാർട്ടി, ഐ.എൻ.എൽ, പി.ഡി.പി എന്നീ രാഷ്ട്രീയ പാർട്ടികളാണെന്നും ഈ പാർട്ടികളെ നയിക്കുന്ന പണ്ഡിതന്മാർ ശിർക്കി (ബഹുദൈവാരാധന)ലേ ക്കാണ് കൊണ്ടെത്തിക്കുന്നതെന്നുമാണ് പോസ്റ്റിലെ വാദം.
താഗൂത്തിനെ കുറിച്ച് അബു മറിയം പോസ്റ്റിൽ പറയുന്നതിങ്ങനെ: ' ശൈതാൻ, ബിംബങ്ങൾ, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, ജ്യോതിഷികൾ, കൈ നോട്ടക്കാർ, ഇന്ദ്രജാലക്കാർ, സിദ്ധന്മാർ, സന്യാസിമാർ, ഭരണാധികാരികൾ, നേതാക്കൾ, ഇസ്ലാമികേതര നിയമ ഭരണ വ്യവസ്ഥകൾ, ജീവിത വ്യവസ്ഥകൾ സർവ്വ ലോക സ്രഷ്ടാവും പരിപാലകനുമായ അള്ളാഹുവിന്റെ ദീനിന് വിരുദ്ധമായി സമർപ്പിക്കപ്പെടുകയോ പിന്തുടരപ്പെടുകയോ അനുസരിക്കപ്പെടുകയോ ചെയ്യുന്ന ക്രൈസ്തവമതം, യഹൂദമതം, ഹൈന്ദവമതം, ജനാധിപത്യം, നിരീശ്വരവാദം, മതേതരത്വം, ദേശീയത തുടങ്ങിയ വിശ്വാസപ്രമാണങ്ങൾ എന്നിവയെല്ലാം തന്നെ താഗൂത്തുകളാകുന്നു.'
2017 ജനുവരിയിലാണ് അബു മറിയം എന്ന ഫേസ് ബുക്ക് അക്കൗണ്ട് തുടങ്ങിയത്. നിലവിൽ ഒറ്റപ്പെട്ട കമന്റുകളും ലൈക്കുകളുമുണ്ട്. മുമ്പ് ഈ ആശയങ്ങൾ അൽ മുഹാജിറൂൻ ബ്ലോഗിലൂടെയും അൻസാറുൽ ഖിലാഫ പേജിലൂടെയുമാണ് മലയാളികളായ ഐ.എസ് അനുകൂലികൾ പ്രചരിപ്പിച്ചിരുന്നത്. ഇത് മറുനാടൻ മലയാളി വാർത്തയാക്കിയിരുന്നു. ഇതിനു പിന്നാലെ വെബ്‌സൈറ്റും പേജും മരവിപ്പിക്കപ്പെട്ടിരുന്നു. ഇപ്പോൾ വീണ്ടും തലപൊക്കിയിരിക്കുന്നത് ഗൗരവത്തോടെയാണ് അന്വേഷണ ഏജൻസികൾ കാണുന്നത്.
രാജ്യത്ത് നിരോധിച്ച ഐ.എസിന്റെ ആശയങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെടുന്നത് അന്വേഷണ ഏജൻസികൾക്കും തലവേദനയായിട്ടുണ്ട്. ഇത്തരം അക്കൗണ്ടിന്മേൽ നിരീക്ഷണം ശക്തമാക്കിയതായി എൻ.ഐ.എ വൃത്തങ്ങൾ പറഞ്ഞു.