ദുബായ്: അബുദാബിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ മിസൈൽ ആക്രമണം. രണ്ട് മിസൈലുകളേയും ലക്ഷ്യം കാണുന്നതിന് മുമ്പ് യുഎഇ തകർത്തു. കഴിഞ്ഞ ആഴ്ച അബുദാബിയിലേക്ക് ഹൂതികൾ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. അന്ന് രണ്ട് ഇന്ത്യാക്കാർ അടക്കം മൂന്നു പേർകൊല്ലപ്പെട്ടു. അതിന് ശേഷം കനത്ത ജാഗ്രതയിലാണ് അബുദാബി.

തിങ്കളാഴ്ച രാവിലെയായിരുന്നു മിസൈൽ ആക്രമണം. രണ്ട് മിസൈലുകളേയും ആകാശ പ്രതിരോധ സംവിധാനം തകർത്തു. ആളാപായമൊന്നും ഉണ്ടാക്കിയതുമില്ല. ആശയക്കുഴപ്പങ്ങളുണ്ടാക്കുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും രാജ്യം ഏത് വെല്ലുവിളിയേയും നേരിടാൻ സജ്ജമാണെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൗദി സഖ്യ സേനയും ഹൂതികളെ തകർക്കാനുള്ള പദ്ധതിയിലാണ്. ആക്രമണം ശക്തമാക്കാനാണ് തീരുമാനം.

രണ്ട് ഇന്ത്യക്കാരുൾപ്പടെ മൂന്നു പേരുടെ ജീവനെടുത്ത അബുദാബി ഡ്രോൺ ആക്രമണത്തിന്റേതെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുന്നുണ്ട്. 15 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ഒരു കെട്ടിടത്തിന് പിറകുവശത്തുനിന്നായി വൻതോതിൽ പുകച്ചുരുളുകൾ ഉയരുന്നതായാണ് ദൃശ്യത്തിലുള്ളത്. ഇത് വ്യാജമായിരുന്നു. ഇക്കഴിഞ്ഞ പതിനേഴാം തീയ്യതി ആയിരുന്നു അബുദാബിയിലെ പ്രധാന എണ്ണ സംഭരണ കേന്ദ്രത്തിന് സമീപത്തായി ആക്രമണം ഉണ്ടായത്. യമനിലെ ഹൂത്തി വിമതർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

രണ്ടിടങ്ങളിലായി സ്‌ഫോടനം നടന്ന പശ്ചാത്തലത്തിൽ ഒരു മാസത്തേക്ക് രാജ്യത്ത് ഡ്രോണുകളുടെ ഉപയോഗം നിരോധിച്ച് യു എ ഇ. ഡ്രോണുകളും ലൈറ്റ് സ്പോർട്സ് വിമാനങ്ങളും ഉൾപ്പെടെ രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ഉപകരണങ്ങളുടെ പരിശീലനവും രാജ്യത്ത് വിലക്കിയിട്ടുണ്ട് .ഔദ്യോഗിക വാം വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എണ്ണ കമ്പനിയായ അഡ്‌നോകിന്റെ സംഭരണശാലയ്ക്ക് സമീപത്ത് നിന്നും പെട്രോളിയം ഉത്പന്നങ്ങളുമായി പോകുകയായിരുന്ന എണ്ണ ടാങ്കറുകളാണ് സ്‌ഫോടനത്തിൽ പൊട്ടിത്തെറിച്ചത്. മൂന്ന് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇറാൻ പിന്തുണയുള്ള ഹൂതികൾക്കെതിരെ യെമൻ സർക്കാരിനെ പിന്തുണയ്ക്കുന്ന സൗദിയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യത്തിന്റെ ഭാഗമാണ് യുഎഇ. സൗദിയിൽ ഹൂതികൾ അതിർത്തി കടന്നുള്ള ആക്രമണം നടത്തിയിട്ടുണ്ട്. അബുദാബി ആക്രമണത്തിന്റെ ഫലമായി ക്രൂഡ് വില ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തി. തിങ്കളാഴ്ച രാവിലെയാണ് മുസഫയിൽ മൂന്ന് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ചത്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായി. ഇന്ധന ടാങ്കറുകൾ പൊട്ടിത്തെറിക്കാനിടയായതും വിമാനത്താവളത്തിലും തീപിടിത്തത്തിനും കാരണം ഡ്രോൺ ആക്രമണമാണെന്ന് സംശയിക്കുന്നതായി അബുദാബി പൊലീസ് അറിയിച്ചു.

അധികൃതർ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങൾ ഇല്ലെന്നാണ് അബുദാബി പൊലീസ് അറിയിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ ഒരു ചെറിയ വിമാനത്തിന്റെ ഭാഗങ്ങൾ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഡ്രോൺ ഇടിച്ചായിരിക്കാം പൊട്ടിത്തെറിയും തീ പിടിത്തവും ഉണ്ടായതെന്ന് അബുദാബി പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസി വാം റിപ്പോർട്ട്