- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രസൽസ് സന്ദർശനത്തിനിടെ വേലക്കാരികളെ ക്രൂരമായി ജോലി ചെയ്യിപ്പിച്ചു; അബുദാബി രാജകുമാരിയും പെൺമക്കളും കുറ്റക്കാരെന്ന് കോടതി; എട്ടുപേർക്കും സസ്‌പെൻഡഡ് ജയിൽ
ബ്രസൽസ് സന്ദർശനത്തിനിടെ ആഡംബര ഹോട്ടലിൽ വേലക്കാരികളോട് ക്രൂരമായി പെരുമാറിയ കേസിൽ അബുദാബി രാജകുടുംബത്തിലെ എട്ട് രാജകുമാരിമാർ കുറ്റക്കാരാണെന്ന് ബ്രസൽസ് കോടതി വിധിച്ചു. ഇവർക്ക് 15 മാസത്തെ സസ്‌പെൻഡഡ് ജയിൽ ശിക്ഷയും കോടതി വിധിച്ചു. മനുഷ്യക്കടത്ത് നടത്തിയെന്ന കുറ്റമാണ് ഇവർക്കുമേൽ ചുമത്തിയിരിക്കുന്നത്. മനുഷ്യത്വരഹിതമായി പെരുമാറിയെന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളിൽനിന്ന് ഇവരെ ഒഴിവാക്കിയെങ്കിലും 145,000 പൗണ്ട് പിഴയും വിധിച്ചു. ഇതിൽ പാതിതുക സസ്‌പെൻഡഡ് ഫൈനാണ്. അബുദാബിയിലെ രാജകുടുംബമായ നഹ്യാൻ കുടുംബത്തിൽപ്പെട്ടവരാണ് രാജകുമാരിമാർ. ഇവർ കോടതിയിൽ നേരിട്ട് ഹാജരായിരുന്നില്ല. 2007-നും 2008-നും ഇടയ്ക്കാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കോൺറാഡ് ഹോട്ടലിൽ ഇവർക്കൊപ്പമുണ്ടായിരുന്ന വേലക്കാരികളിലൊരാൾ രക്ഷപ്പെട്ട് പുറത്തുവന്ന് പൊലീസിനോട് റിപ്പോർട്ട് ചെയ്തതോടെയാണ് അന്വേഷണം തുടങ്ങിയത്. ഹോട്ടൽ റെയ്ഡ് ചെയ്ത പൊലീസ് 64-കാരിയായ ഷെയ്ഖ ഹംദ അൽ-നഹ്യാനും ഏഴ് പെൺമക്കളും അവിടെ താമസിക്കുന്നതായി കണ്ടെത്തി. ഹോട്ടലിന്റെ നാലംനില മുഴുവൻ
ബ്രസൽസ് സന്ദർശനത്തിനിടെ ആഡംബര ഹോട്ടലിൽ വേലക്കാരികളോട് ക്രൂരമായി പെരുമാറിയ കേസിൽ അബുദാബി രാജകുടുംബത്തിലെ എട്ട് രാജകുമാരിമാർ കുറ്റക്കാരാണെന്ന് ബ്രസൽസ് കോടതി വിധിച്ചു. ഇവർക്ക് 15 മാസത്തെ സസ്‌പെൻഡഡ് ജയിൽ ശിക്ഷയും കോടതി വിധിച്ചു. മനുഷ്യക്കടത്ത് നടത്തിയെന്ന കുറ്റമാണ് ഇവർക്കുമേൽ ചുമത്തിയിരിക്കുന്നത്.
മനുഷ്യത്വരഹിതമായി പെരുമാറിയെന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളിൽനിന്ന് ഇവരെ ഒഴിവാക്കിയെങ്കിലും 145,000 പൗണ്ട് പിഴയും വിധിച്ചു. ഇതിൽ പാതിതുക സസ്‌പെൻഡഡ് ഫൈനാണ്. അബുദാബിയിലെ രാജകുടുംബമായ നഹ്യാൻ കുടുംബത്തിൽപ്പെട്ടവരാണ് രാജകുമാരിമാർ. ഇവർ കോടതിയിൽ നേരിട്ട് ഹാജരായിരുന്നില്ല.
2007-നും 2008-നും ഇടയ്ക്കാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കോൺറാഡ് ഹോട്ടലിൽ ഇവർക്കൊപ്പമുണ്ടായിരുന്ന വേലക്കാരികളിലൊരാൾ രക്ഷപ്പെട്ട് പുറത്തുവന്ന് പൊലീസിനോട് റിപ്പോർട്ട് ചെയ്തതോടെയാണ് അന്വേഷണം തുടങ്ങിയത്. ഹോട്ടൽ റെയ്ഡ് ചെയ്ത പൊലീസ് 64-കാരിയായ ഷെയ്ഖ ഹംദ അൽ-നഹ്യാനും ഏഴ് പെൺമക്കളും അവിടെ താമസിക്കുന്നതായി കണ്ടെത്തി. ഹോട്ടലിന്റെ നാലംനില മുഴുവൻ വാടകയ്‌ക്കെടുത്താണ് ഇവർ താമസിച്ചിരുന്നത്.
ഇവർക്കൊപ്പമുണ്ടായിരുന്ന വേലക്കാരെ പലരെയും ഉറങ്ങാൻപോലുമാകാതെ ജോലി ചെയ്യിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. പലരെയും നിലത്താണ് കിടത്തിയിരുന്നതെന്നും പൊലീസ് കണ്ടെത്തി. ഇതേത്തുടർന്നാണ് കേസ് ചാർജ് ചെയ്തതും കോടതിയിൽ വിചാരണ തുടങ്ങിയതും.