- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഗ് ടിക്കറ്റിന്റെ ഭാഗ്യം വീണ്ടും കേരളത്തിലേക്ക്; ഇത്തവണ കോളടിച്ചത് മൂന്ന് മലയാളികൾക്ക്; പത്ത് കോടിപതികളിൽ എട്ടുപേരും ഇന്ത്യാക്കാർ; അബുദാബിയിലെ നറുക്കെടുപ്പിലെ വിശേഷങ്ങൾ ഇങ്ങനെ
അബുദാബി : അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും മലയാളിക്ക് ഭാഗ്യമെത്തി. മൂന്ന് മലയാളികളടക്കം എട്ട് ഇന്ത്യക്കാർക്ക് ഒരു കോടി 75 ലക്ഷം (പത്ത് ലക്ഷം ദിർഹം) വീതം സമ്മാനം ഇത്തവണ ലഭിച്ചു. അഭയകുമാർ വെണ്ണാറത്തിൽ കൃഷ്ണൻ, സുന്ദരൻ നാലാം കണ്ടത്തിൽ, ഷറഫുദ്ദീൻ തറക്കവീട്ടിൽ സൈനുദ്ദീൻ എന്നിവരാണ് ഭാഗ്യവാന്മാരായ മലയാളികൾ. ബാക്കി ആറ് പേരും വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഒരു ഫിലിപ്പിനോയ്ക്കും കനേഡിയനും സമ്മാനം ലഭിച്ചു. പത്തുപേരിൽ രണ്ട് പേർ വനിതകളാണ്. വ്യാഴാഴ്ച നടന്ന ബിഗ് 10 മില്ലെനിയർ നറുക്കെടുപ്പിലാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. വിജയികളായ മലയാളികളടക്കമുള്ള ഇന്ത്യക്കാരെക്കുറിച്ചുള്ള കൂടുതൽ വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. വിവാഹമോചിതയും മൂന്ന് കുട്ടികളുടെ മാതാവുമാണ് സമ്മാനം നേടിയ ഫിലിപ്പിനോ യുവതി ലൈലാനി ക്വിജാനോ ഡെൽ റൊസാരിയോ. കഴിഞ്ഞ 14 വർഷമായി യുഎഇ തലസ്ഥാനമായ അബുദാബിയിൽ ജീവിക്കുന്നു. കൂടെ ജോലി ചെയ്യുന്ന കൂട്ടുകാരികളുമായി ചേർന്നായിരുന്നു സമ്മാന ടിക്കറ്റെടുത്ത
അബുദാബി : അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും മലയാളിക്ക് ഭാഗ്യമെത്തി. മൂന്ന് മലയാളികളടക്കം എട്ട് ഇന്ത്യക്കാർക്ക് ഒരു കോടി 75 ലക്ഷം (പത്ത് ലക്ഷം ദിർഹം) വീതം സമ്മാനം ഇത്തവണ ലഭിച്ചു.
അഭയകുമാർ വെണ്ണാറത്തിൽ കൃഷ്ണൻ, സുന്ദരൻ നാലാം കണ്ടത്തിൽ, ഷറഫുദ്ദീൻ തറക്കവീട്ടിൽ സൈനുദ്ദീൻ എന്നിവരാണ് ഭാഗ്യവാന്മാരായ മലയാളികൾ. ബാക്കി ആറ് പേരും വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഒരു ഫിലിപ്പിനോയ്ക്കും കനേഡിയനും സമ്മാനം ലഭിച്ചു. പത്തുപേരിൽ രണ്ട് പേർ വനിതകളാണ്.
വ്യാഴാഴ്ച നടന്ന ബിഗ് 10 മില്ലെനിയർ നറുക്കെടുപ്പിലാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. വിജയികളായ മലയാളികളടക്കമുള്ള ഇന്ത്യക്കാരെക്കുറിച്ചുള്ള കൂടുതൽ വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. വിവാഹമോചിതയും മൂന്ന് കുട്ടികളുടെ മാതാവുമാണ് സമ്മാനം നേടിയ ഫിലിപ്പിനോ യുവതി ലൈലാനി ക്വിജാനോ ഡെൽ റൊസാരിയോ. കഴിഞ്ഞ 14 വർഷമായി യുഎഇ തലസ്ഥാനമായ അബുദാബിയിൽ ജീവിക്കുന്നു. കൂടെ ജോലി ചെയ്യുന്ന കൂട്ടുകാരികളുമായി ചേർന്നായിരുന്നു സമ്മാന ടിക്കറ്റെടുത്തത്. തുക എല്ലാവർക്കും വീതിച്ച് നൽകുമെന്ന് അവർ പറഞ്ഞു.
ഇതിന് മുൻപ് നടന്ന നറുക്കെടുപ്പിൽ കോടിപതിയായവരിൽ കൂടുതലും മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ്. കഴിഞ്ഞ മാസം നടന്ന നറുക്കെടുപ്പിൽ എറണാകുളം പെരുമ്പാവൂർ കുറുപ്പംപടി വേളൂർ സ്വദേശി മാനേക്കുടി മാത്യു വർക്കി (58)ക്ക് 12.2 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. കൂടാതെ ഈ വർഷം ഫെബ്രുവരിയിൽ തൃശൂർ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് നറുക്കെടുപ്പിൽ 12 കോടി രൂപ സമ്മാനമായി ലഭിച്ചു.
അമേരിക്കയിലെ മലയാളി വനിതാ ഡോക്ടർ മലപ്പുറം സ്വദേശി പരപ്പനങ്ങാടി സ്വദേശിനി നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്ക് 1.8 കോടിയോളം രൂപ(10 ദശലക്ഷം ദിർഹം)യും സമ്മാനമായി ലഭിച്ചു. ദുബായ് രാജ്യാന്തര വിമാനത്താവളം നറുക്കെടുപ്പിലും മലയാളികളാണ് കൂടുതലും വിജയികളായിട്ടുള്ളത്.