- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹപ്രവർത്തകന്റെ ഫോൺ അടിച്ചുമാറ്റി അശ്ലീലം അയച്ചു; യുവതിയുടെ പരാതിക്കിടെ കോടതിയിലെത്തി കുറ്റം സമ്മതിച്ച് ഏഷ്യാക്കാരൻ; ഒൻപത് ലക്ഷത്തോളം രൂപ പിഴ ശിക്ഷ വിധിച്ച് കോടതി; അബുദാബിയിൽ നിന്നൊരു സന്ദേശമയക്കൽ വിവാദം ഇങ്ങനെ
അബുദാബി: സുഹൃത്തിന്റെ മൊബൈൽ ഫോണിൽ നിന്ന് അനുമതിയില്ലാതെ സഹപ്രവർത്തകയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച യുവാവ് കുടുങ്ങി. വൻതുക പിഴശിക്ഷ യുവാവിനെതിരെ കോടതി വിധിച്ചു. അബുദാബിയിലെ ക്രിമിനൽ കോടതിയാണ് 50,000 ദിർഹം (890034 രൂപ) ഏഷ്യാക്കാരനായ യുവാവിന് പിഴ ശിക്ഷ വിധിച്ചത്. സഹപ്രവർത്തകന്റെ ഫോൺ ദുരുപയോഗം ചെയ്തതാ അസ്ലീല സന്ദേശം അയച്ചത്. സഹപ്രവർത്തകന്റെ അനുമതിയില്ലാതെയാണ് ഫോൺ ഉപയോഗിച്ചതെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. സന്ദേശം ലഭിച്ച യുവതി മൊബൈൽ നമ്പറിന്റെ ഉടമയ്‌ക്കെതിരെ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മറ്റൊരു സഹപ്രവർത്തകനാണ് മൊബൈലിൽ നിന്നും സന്ദേശം അയച്ചതെന്ന് മനസിലായത്. തുടർന്ന്, മൊബൈൽ ഫോണിന്റെ ഉടമയെ കുറ്റവിമുക്തനാക്കി. തന്റെ അറിവോടെയല്ല സുഹൃത്ത് സന്ദേശം അയച്ചതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.
അബുദാബി: സുഹൃത്തിന്റെ മൊബൈൽ ഫോണിൽ നിന്ന് അനുമതിയില്ലാതെ സഹപ്രവർത്തകയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച യുവാവ് കുടുങ്ങി.
വൻതുക പിഴശിക്ഷ യുവാവിനെതിരെ കോടതി വിധിച്ചു. അബുദാബിയിലെ ക്രിമിനൽ കോടതിയാണ് 50,000 ദിർഹം (890034 രൂപ) ഏഷ്യാക്കാരനായ യുവാവിന് പിഴ ശിക്ഷ വിധിച്ചത്. സഹപ്രവർത്തകന്റെ ഫോൺ ദുരുപയോഗം ചെയ്തതാ അസ്ലീല സന്ദേശം അയച്ചത്.
സഹപ്രവർത്തകന്റെ അനുമതിയില്ലാതെയാണ് ഫോൺ ഉപയോഗിച്ചതെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. സന്ദേശം ലഭിച്ച യുവതി മൊബൈൽ നമ്പറിന്റെ ഉടമയ്‌ക്കെതിരെ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മറ്റൊരു സഹപ്രവർത്തകനാണ് മൊബൈലിൽ നിന്നും സന്ദേശം അയച്ചതെന്ന് മനസിലായത്.
തുടർന്ന്, മൊബൈൽ ഫോണിന്റെ ഉടമയെ കുറ്റവിമുക്തനാക്കി. തന്റെ അറിവോടെയല്ല സുഹൃത്ത് സന്ദേശം അയച്ചതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.
Next Story