- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളർത്തു പൂച്ചകളെ നന്നായി നോക്കിയില്ല; 40 പൂച്ചകളെ മുറിയിൽ പൂട്ടിയിട്ട് വളർത്തിയ അറബ് വംശജയെ നാടുകടത്താൻ ഉത്തരവിട്ട് അബുദാബി കോടതി
അബുദാബി: വളർത്ത് പൂച്ചകളെ വേണ്ടവിധം പരിപാലിക്കാത്ത അറബ് വശജയെ നാടുകടത്താൻ അബുദാബി കോടതി ഉത്തരവിട്ടു. 40 പൂച്ചകളെ സ്വന്തം വില്ലയിലെ ഒരു മുറിയിൽ അടച്ചിട്ട് വളർത്തുകയും പട്ടിണിക്കിടുകയും ചെയ്ത യുവതിയെ ആണ് പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് കോടതി നാടുകടത്താൻ ഉത്തരവിടുകയും ചെയ്തത്. യുവതി താമസിച്ച വില്ലയിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയിലാണ് യുവതിയെ പിടികൂടിയത്. പൊലീസ് എത്തുമ്പോൾ പൂച്ചകളുടെ ആരോഗ്യ സ്ഥിതി വളരെ മോശമായിരുന്നു. ആരോഗ്യം വഷളായതിനെ തുടർന്ന് ഈ പൂച്ചകളിൽ ഒരെണ്ണത്തെ ചത്ത നിലയിലും കണ്ടെത്തി. പൂച്ചകളുടെ വിസർജ്യം മുറിയിലാകെ ചിതറിക്കിടന്നിരുന്നു. പൂച്ചകളെ വളർത്തിയ ശേഷം ആവശ്യക്കാർക്കു വിൽക്കുകയായിരുന്നു യുവതിയുടെ പ്രധാന വിനോദം. എന്നാൽ 40 പൂച്ചകളെയും വില്ലയിലെ വളരെ ഇടുങ്ങിയ ഒരു മുറിയിലാണു പാർപ്പിച്ചിരുന്നത്. അവയ്ക്ക് സ്വതന്ത്ര്യമായി നടക്കാനുള്ള സാഹചര്യം പോലും ഉണ്ടായിരുന്നില്ല. വേണ്ടത്ര പോഷകം ലഭിക്കാതിരുന്നതിനാൽ ശരീരം വളരെയധികം ശോഷിച്ച അവസ്ഥയിലായിരുന്നു. ഉടൻ തന
അബുദാബി: വളർത്ത് പൂച്ചകളെ വേണ്ടവിധം പരിപാലിക്കാത്ത അറബ് വശജയെ നാടുകടത്താൻ അബുദാബി കോടതി ഉത്തരവിട്ടു. 40 പൂച്ചകളെ സ്വന്തം വില്ലയിലെ ഒരു മുറിയിൽ അടച്ചിട്ട് വളർത്തുകയും പട്ടിണിക്കിടുകയും ചെയ്ത യുവതിയെ ആണ് പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് കോടതി നാടുകടത്താൻ ഉത്തരവിടുകയും ചെയ്തത്.
യുവതി താമസിച്ച വില്ലയിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയിലാണ് യുവതിയെ പിടികൂടിയത്. പൊലീസ് എത്തുമ്പോൾ പൂച്ചകളുടെ ആരോഗ്യ സ്ഥിതി വളരെ മോശമായിരുന്നു. ആരോഗ്യം വഷളായതിനെ തുടർന്ന് ഈ പൂച്ചകളിൽ ഒരെണ്ണത്തെ ചത്ത നിലയിലും കണ്ടെത്തി. പൂച്ചകളുടെ വിസർജ്യം മുറിയിലാകെ ചിതറിക്കിടന്നിരുന്നു.
പൂച്ചകളെ വളർത്തിയ ശേഷം ആവശ്യക്കാർക്കു വിൽക്കുകയായിരുന്നു യുവതിയുടെ പ്രധാന വിനോദം. എന്നാൽ 40 പൂച്ചകളെയും വില്ലയിലെ വളരെ ഇടുങ്ങിയ ഒരു മുറിയിലാണു പാർപ്പിച്ചിരുന്നത്. അവയ്ക്ക് സ്വതന്ത്ര്യമായി നടക്കാനുള്ള സാഹചര്യം പോലും ഉണ്ടായിരുന്നില്ല. വേണ്ടത്ര പോഷകം ലഭിക്കാതിരുന്നതിനാൽ ശരീരം വളരെയധികം ശോഷിച്ച അവസ്ഥയിലായിരുന്നു.
ഉടൻ തന്നെ പൊലീസുകാർ പൂച്ചകളെ മികച്ച പരിശോധനയ്ക്കും പരിചരണത്തിനുമായി മൃഗസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ പൂച്ചകളുടെ കുടലുകളിൽ പുഴു അരിച്ചിരിക്കുന്നതായും തൊലിപ്പുറത്തു വ്രണങ്ങൾ ബാധിച്ചിരിക്കുന്നതായും കണ്ടെത്തി. ഈ സാഹചര്യത്തിൽ പൂച്ചകളുടെ ഉടമയായ അറബ് യുവതിയെ കസ്റ്റഡിയിലെടുക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിടുകയായിരുന്നു.
വളർത്തു മൃഗങ്ങളോടു മോശമായി പെരുമാറുകയും പട്ടിണിക്കിടുകയും അനുവാദം കൂടാതെ വിൽക്കുകയും ചെയ്തു എന്ന കുറ്റമാണു യുവതിക്കെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം, താൻ പൂച്ചകളെ നല്ലരീതിയിലാണു പരിപാലിച്ചിരുന്നതെന്നും ഏറ്റവും ഇഷ്ടപ്പെട്ട വിനോദമാണു വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതെന്നും യുവതി കോടതിയിൽ വാദിച്ചു. എന്നാൽ കോടതി യുവതിയെ നാടുകടത്താൻ ഉത്തരവിടുകയായിരുന്നു.