- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂട്ടിലിറ്റി ചാർജുകളുടെ വർദ്ധന അബുദാബിയിൽ ജനങ്ങളെ വലയ്ക്കുന്നു
അബുദാബി : പുതിയ യൂട്ടിലിറ്റി ബില്ലിങ്ങ് കമ്പനിയുടെ പരിധിയിൽ വന്നതോടെ തണുപ്പിച്ച വെള്ളം ഉൾപ്പടെയുള്ള അവശ്യ വസ്തുക്കളുടെ ചാർജ്ജ് അധികരിച്ചതായി റിപ്പോർട്ടുകൾ. ജൂൺ മുതൽ അൽ സൈന, അൽ മുനീറ, അൽ ബന്തർ തുടങ്ങിയ അൽ രഹാ ബീച്ച് കമ്മ്യൂണിറ്റികളാണ് പ്രശ്‌നം അനുഭവിക്കുന്നത്. അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട ഒരു പുതിയ ചാർജ് ഇവർ ഈടാക്കുന്നത് മ
അബുദാബി : പുതിയ യൂട്ടിലിറ്റി ബില്ലിങ്ങ് കമ്പനിയുടെ പരിധിയിൽ വന്നതോടെ തണുപ്പിച്ച വെള്ളം ഉൾപ്പടെയുള്ള അവശ്യ വസ്തുക്കളുടെ ചാർജ്ജ് അധികരിച്ചതായി റിപ്പോർട്ടുകൾ. ജൂൺ മുതൽ അൽ സൈന, അൽ മുനീറ, അൽ ബന്തർ തുടങ്ങിയ അൽ രഹാ ബീച്ച് കമ്മ്യൂണിറ്റികളാണ് പ്രശ്‌നം അനുഭവിക്കുന്നത്. അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട ഒരു പുതിയ ചാർജ് ഇവർ ഈടാക്കുന്നത് മാസം നൽകുന്ന ബില്ലിൽ വൻ വർദ്ധനയുണ്ടാക്കുന്നതായാണ് റിപ്പോർട്ടുകൾ.
50തിൽ നിന്നും 300 സെന്റ് വരെയാണ് ബില്ലുകൾ കൂടുന്നത്. മുമ്പ് മാസത്തിൽ ഉവ250 നൽകുന്ന സ്ഥാനത്ത് ഉവ600 വരെ ഇപ്പോൾ നൽകേണ്ടി വരുന്നുണ്ട്. അതായത് 33%വും പുതുതായി നിലവിൽ വന്ന ചാർജ്ജ് കാരണമാണ്. ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാവണം ചാർജ്ജ് ഈടാക്കുന്നതെന്ന് ഒരു ഫ്രഞ്ച് വംശജൻ അഭിപ്രായപ്പെട്ടു.
പുതുതായി നിലവിൽ വന്നത് അധിക ചാർജല്ലെന്നും ഉപഭോക്താക്കൾ അടയ്ക്കുന്ന മൊത്തം കൂളിങ്ങ് ചാർജ്ജിന്റെ ഭാഗം തന്നെയാണെന്നും ഒരു തസ്‌ലീം വക്താവ് പറഞ്ഞു.
ഡപ്പോസിറ്റായി നൽകേണ്ട ഉവ3000വും ഡൈമാറോ ഈടാക്കുന്നതിനേക്കാൾ 300 പെർ സെന്റ് കൂടുതലാണെന്നും ഉപഭോക്താക്കൾക്ക് പരാതിയുണ്ട്.