അബുദാബി: ലോകം ആദരിക്കുന്ന മദർ തെരേസയുടെ സേവന പ്രവർത്തനങ്ങൾ മതപരിവർത്തനത്തിന് വേണ്ടിയുള്ളതായിരുന്നു എന്ന ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ ആരോപണം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് വെല്ലുവിളിയാണന്ന് അബുദാബി സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് കമ്മിറ്റി.

സ്‌നേഹത്തോടെ ഉള്ള ഒരു നോട്ടം പോലും നിഷേധിക്കപെട്ട പാർശ്വവൽക്കരിക്കപെട്ടവരുടെ അടുത്തേയ്ക്ക് മദർ കടന്നു ചെന്നത് യാതൊരു വിധ പ്രതിഫലേച്ഛയും കൂടാതെയായിരുന്നു എന്ന് പ്രസിഡന്റ് ടോം ജോസ് കാഞ്ഞിരപള്ളി അഭിപ്രായപെട്ടു. ആ പുണ്യജീവിതത്തെ കളങ്കപെടുത്തുവാൻ ശ്രമിച്ച മോഹൻ ഭഗവത് സമൂഹത്തോട്  മാപ്പ് പറയണമെന്ന്  ഓർഗനൈസർ  നോബിൾ പെരുംപുന്ന ആവശ്യപെട്ടു. ജിബിൻ ചങ്ങനാശ്ശേരി, നോബിൾ കാഞ്ഞിരപള്ളി,  ബിജു മട്ടാഞ്ചേരി, ജിജോ തൃശൂർ തുടങ്ങിയവർ ശക്തമായി പ്രതിഷേധം പ്രകടിപ്പിച്ചു യോഗത്തിൽ സംസാരിച്ചു .