റംസാൻ അവധി ദിനങ്ങൾ പ്രമാണിച്ച് വിമാനത്താവളം വഴി അടുത്ത ദിവസങ്ങളിൽ യാത്രചെയ്യാനുള്ളവരുടെ എണ്ണത്തിലുണ്ടായ വർധന കണക്കിലെടുത്ത് ഇ രജിസ്‌ട്രേഷൻ നിർബന്ധമാക്കി. 85,000 ആളുകളാണ് ഇത്തവണത്തെ ഈദുൽ ഫിത്തർ അവധിക്ക് അബുദാബി വിമാനത്താവളം വഴി പറക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായതോടെഇ ത്രതന്നെയാളുകളെ ഈ ആഴ്ചകളിലും പ്രതീക്ഷിക്കുന്നതായി വിമാനത്തവള വൃത്തങ്ങൾ വ്യക്തമാക്കി.

ജൂലായ് ആറ്, പത്ത്, പതിനൊന്ന് ദിവസങ്ങൾ കൂടുതൽ തിരക്കേറുമെന്നും പ്രതീക്ഷിക്കുന്നു. യാത്രക്കാർക്ക് ഇ ഗേറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി സ്മാർട്ട് ട്രാവൽ ഇനിഷ്യേറ്റിവ് സംവിധാനമടക്കം ലഭ്യമാക്കിയിട്ടുണ്ട്. അവധി സമയത്തെ തിരക്കേറിയ ദിവസങ്ങളിൽ യാതക്കൊരുങ്ങുന്നവർ കുറഞ്ഞത് മൂന്ന് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്നും അധികൃതർ വ്യക്തമാക്കി.

യാത്രാ ഇടപാടുകളിലെ സമയം ചുരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്മാർട്ട് ട്രാവൽ സംവിധാനം നിലവിൽ വന്നത്. ഒരിക്കൽ രജിസ്റ്റർ ചെയ്താൽ മുഴുവൻ യാത്രാ അനുബന്ധ പ്രക്രിയകളും എളുപ്പത്തിൽ നടപ്പാക്കി യാത്രചെയ്യാൻ ഇതിലൂടെ സാധിക്കും.